Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോത്തും മുതലയും ഒരുമിച്ചാൽ ജനിക്കുന്ന കുഞ്ഞ് എങ്ങനെ ഇരിക്കും? തായ്‌ലന്റിലെ ഗ്രാമത്തെ അത്ഭുതപ്പെടുത്തിയ മൃഗജന്മം ഇങ്ങനെ

പോത്തും മുതലയും ഒരുമിച്ചാൽ ജനിക്കുന്ന കുഞ്ഞ് എങ്ങനെ ഇരിക്കും? തായ്‌ലന്റിലെ ഗ്രാമത്തെ അത്ഭുതപ്പെടുത്തിയ മൃഗജന്മം ഇങ്ങനെ

സ്വാഭാവികമായ സൃഷ്ടികൾക്കിടയിൽ പ്രകൃതി ചില വികൃതികളും ചിലപ്പോഴൊക്കെ ഒപ്പിച്ചെന്ന് വരാം. സാധാരണമായ ജീവികളെ സൃഷ്ടിക്കുന്നതിനിടയിലുള്ള ബോറടി മാറ്റാനായിരിക്കും പ്രകൃതി ഇത്തരം വിചിത്ര ജന്മങ്ങളെ പടച്ച് വിടുന്നത്...!!. അത്തരത്തിലുള്ള ഒരു അത്ഭുത ജന്മത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തായ്‌ലന്റിലെ ഒരു ഗ്രാമക്കാർ. പോത്തും മുതലയും ഒരുമിച്ചതിലൂടെ ജനിച്ച പിറവിയാണ് ഗ്രാമക്കാരിൽ ആശങ്കയും അത്ഭുതവും ഉണർത്തിയിരിക്കുന്നത്. പോത്തിനെ പോലുള്ള ഉടലും മുതലയുടെ തലയും തൊലിയുമാണ് ഈ അപൂർ മൃഗജന്മത്തിനുള്ളത്.

ഈ അത്ഭുത ജീവിയുടെ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനെ ഒരു മേശയിൽ കിടത്തിയിരിക്കുകയും ആളുകൾ അതിന് ചുറ്റും കൂട്ടം കൂടി വിസ്മയത്തോടെ നോക്കിനിൽക്കുകയും ചെയ്യുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. തായ്‌ലന്റിലെ വാൻഗിനിലുള്ള ഹൈ റോക്കിലാണ് ഈ അത്ഭുത ജീവി പിറന്ന് വീണിരിക്കുന്നതെന്നാണ് പ്രാദേശി വെബ്‌സൈറ്റായ റാത്ത് റിപ്പോർട്ട് ചെയ്യുന്നത്.

ഈ കുഞ്ഞിനെ പ്രസവിച്ച എരുമ  ഇതിന് മുമ്പ് ആരോഗ്യമുള്ള സാധാരണ പോത്തിൻ കുഞ്ഞുങ്ങൾക്ക് ജീവനേകിക്കൊണ്ടിരുന്നതാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ മുതലയോട് സമാനമായ ഈ കുഞ്ഞ് എങ്ങനെ പോത്തിന്റെ വയറ്റിൽ പിറന്നുവെന്ന നിഗൂഢത ഇനിയും ചുരുളഴിഞ്ഞിട്ടില്ല. ഈ ജീവി ജനിച്ച് അധികം കഴിയുന്നതിന് മുമ്പ് മരിച്ചെങ്കിലും ഇത് ഗ്രാമത്തിലേക്ക് ഭാഗ്യം കൊണ്ട് വരുമെന്നാണ് അവിടുത്തുകാർ വിശ്വസിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP