Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

42 വർഷം മുമ്പ് ലോകത്തെ ആകർഷിച്ച സുന്ദരി; തെരുവിൽ അലഞ്ഞുതിരിഞ്ഞ് ആരും നോക്കാനില്ലാതെ മരണം; മുൻ മിസ് വെനിസ്വേലയുടെ ജീവിതം പഠിപ്പിക്കുന്നത്

42 വർഷം മുമ്പ് ലോകത്തെ ആകർഷിച്ച സുന്ദരി; തെരുവിൽ അലഞ്ഞുതിരിഞ്ഞ് ആരും നോക്കാനില്ലാതെ മരണം; മുൻ മിസ് വെനിസ്വേലയുടെ ജീവിതം പഠിപ്പിക്കുന്നത്

സൗനദര്യവും പ്രശസ്തിയുമൊന്നും ജീവിതത്തിൽ തുണയ്ക്കില്ലെന്ന പാഠമാണ് ഡമാരിസ് റൂയിസ് എന്ന 68-കാരിയുടെ മരണം ഓർമിപ്പിക്കുന്നത്. 42 വർഷം മുമ്പ് 1973-ൽ അവർ സൗന്ദര്യ റാണിയായിരുന്നു. എന്നാൽ, കഴിഞ്ഞ 15 വർഷമായി ജീവിച്ചത് തെരുവിൽ ആരും നോക്കാനില്ലാതെയും. അലഞ്ഞുതിരിഞ്ഞു നടന്ന് കാരക്കസിലെ പാർക്കിനടുത്ത് അവർ മരിച്ചുവീണു. മോർച്ചറിയിൽപ്പോലും അവരെത്തേടി ബന്ധുക്കളാരുമെത്തിയില്ല.

26-ാം വയസ്സിൽ വെനിസ്വേലയിലെ സൗന്ദര്യ റാണിപ്പട്ടം നേടിയ ഡമാരിസിന് ജീവിതം ഒരിക്കലും സുന്ദരമായിരുന്നില്ല. നിയമബിരുദ ധാരിയെങ്കിലും അതിനുതക്ക ജോലി നേടാൻ അവർക്കായില്ല. കുറച്ചുകാലം രാജ്യത്തെ ഏറ്റവും പ്രശസ്തയായ മോഡലായിരുന്നുവെങ്കിലും ഒന്നും സമ്പാദിച്ചതുമില്ല. തന്റെ സുന്ദരകാലത്ത് ഒരു പങ്കാളിയെപ്പോലും കണ്ടെത്താനാകാതെ അവർ തനിച്ചുജീവിച്ചു.

തനിച്ചായിരുന്നില്ല അവരുടെ ജീവിതം. സഹോദരനൊപ്പമാണ് ഡമാരിസ് കഴിഞ്ഞിരുന്നത്. എന്നാൽ, സഹോദരിയിൽനിന്നുള്ള വരുമാനം നിലച്ചതോടെ അയാളുടെ മട്ടുമാറി. പണ്ടുമുതൽക്കെ ഡമാരിസിന്റെ പ്രശശ്തിയിൽ അസൂയാലുവായിരുന്ന അയാൾ അവരെ പട്ടിണിക്കിടാനും മർദിക്കാനും തുടങ്ങി. സഹികെട്ട ഡമാരിസ് 2000-ൽ വീടുവിട്ടോടി. അന്നുമുതൽക്ക് തെരുവിലായി അവരുടെ ജീവിതം.

ഒരുകാലത്ത് തന്നെ ആരാധിച്ചിരുന്നവരോ തന്റെ പണം കൊണ്ട് ജീവിച്ചവരോ തന്നെ തിരിഞ്ഞുനോക്കാനില്ലാതായതോടെ കടുത്ത വിഷാദ രോഗത്തിന്റെ പിടിയിലായി ഡമാരിസ്. എല്ലാക്കാര്യത്തെക്കുറിച്ചും വ്യക്തമായ അഭിപ്രായമുണ്ടായിരുന്ന തെളിഞ്ഞ മനസ്സിന്റെ ഉടമയായിരുന്നു ഡമാരിസെന്ന് കഴിഞ്ഞ ഒന്നുരണ്ടുവർഷമായി ഇവരെ സഹായിച്ചിരുന്ന റോസാൽബ ഗോമസ് പറഞ്ഞു. ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരിച്ചറിയാൻ ഇതുവരെ ആരുമെത്തിയിട്ടില്ല. അത് വലിയ വാർത്തയായാലോ എന്ന ഭയമാകാം ബന്ധുകളെ അകറ്റി നിർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP