Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സോവിയറ്റ് യൂണിയൻ ഭരണം പിടിച്ചപ്പോൾ 27ാം വയസ്സിൽ സ്വിറ്റ്‌സർലണ്ടിൽ എത്തി ജീവിച്ചത് കർഷകനായി; പൗരത്വം വരെ ഉപേക്ഷിച്ച് സാധാരണ കർഷനായി ജീവിതം; കമ്യൂണിസം വിട്ടിട്ടും രാജ്യത്ത് കയറ്റാതെ അകറ്റി നിർത്തി; 15 കൊല്ലം മുമ്പ് വീണ്ടും പൗരത്വം എടുത്ത് മടങ്ങി; അന്തരിച്ച റൊമാനിയൻ മുൻ ചക്രവർത്തിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം

സോവിയറ്റ് യൂണിയൻ ഭരണം പിടിച്ചപ്പോൾ 27ാം വയസ്സിൽ സ്വിറ്റ്‌സർലണ്ടിൽ എത്തി ജീവിച്ചത് കർഷകനായി; പൗരത്വം വരെ ഉപേക്ഷിച്ച് സാധാരണ കർഷനായി ജീവിതം; കമ്യൂണിസം വിട്ടിട്ടും രാജ്യത്ത് കയറ്റാതെ അകറ്റി നിർത്തി; 15 കൊല്ലം മുമ്പ് വീണ്ടും പൗരത്വം എടുത്ത് മടങ്ങി; അന്തരിച്ച റൊമാനിയൻ മുൻ ചക്രവർത്തിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം

ഴിഞ്ഞ മാസം സ്വിറ്റ്‌സർലണ്ടിൽ വച്ച് തന്റെ 96ാം വയസിൽ അന്തരിച്ച റൊമേനിയയുടെ മുൻ ചക്രവർത്തി മൈക്കൽ ഒന്നാമന്റെ ശവസംസ്‌കാരം ഇന്നലെ രാജകീയ പ്രൗഢിയോട നടന്നു. ചടങ്ങിൽ ചാൾസ് രാജകുമാരൻ അടക്കമുള്ള നിരവധി യൂറോപ്യൻ രാജകുടുംബാംഗങ്ങൾ ഭാഗഭാക്കായിരുന്നു. റൊമാനിയയിൽ രണ്ട് പ്രാവശ്യം രാജാവായിരുന്ന മൈക്കലിനെ കമ്മ്യൂണിസ്റ്റുകൾ 1947ൽ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. സോവിയറ്റ് യൂണിയൻ ഭരണം പിടിച്ചപ്പോൾ 27ാം വയസ്സിൽ മൈക്കൽ സ്വിറ്റ്‌സർലണ്ടിൽ എത്തി കർഷകനായിട്ടായിരുന്നു ജീവിച്ചിരുന്നത്. അതായത് പൗരത്വം വരെ ഉപേക്ഷിച്ച് സാധാരണ കർഷനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തുടർന്ന് കമ്യൂണിസം വിട്ടിട്ടും രാജ്യത്ത് കയറ്റാതെ അദ്ദേഹത്തെ അകറ്റി നിർത്തി. പിന്നീട് 15 കൊല്ലം മുമ്പ് വീണ്ടും പൗരത്വം എടുത്ത് മടങ്ങുകയും ചെയ്തു. ഇത്തരത്തിൽ സംഭവബഹുലമായ ജീവിതം നയിച്ച റൊമാനിയൻ മുൻ ചക്രവർത്തിക്ക് ലോകം ഇന്നലെ സർവ ആദരങ്ങളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചിരിക്കുന്നത്.

തന്റെ രാജ്യം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കുമ്പോൾ ഭരണം നടത്തിയെന്നതാണ് മൈക്കലിനെ വ്യത്യസ്തനാക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്തെ അതിജീവിച്ചിരുന്ന ലോക നേതാക്കളിൽ ഒരാൾ കൂടിയാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ അദ്ദേഹത്തിന് ലുക്കീമിയ ബാധിച്ചെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. തുടർന്ന് പൊതുജീവിതത്തിൽ നിന്നും തീർത്തും പിൻവലിഞ്ഞ് അദ്ദേഹം തന്റെ മൂത്ത മകളായ 68കാരി മാർഗറീത്തയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. 1921 ഒക്ടോബർ 25ന് ബുക്കാറസ്റ്റിൽ നിന്നും 120 കിലോമീറ്റർ വടക്ക് മാറിയുള്ള സിനയ്യയിലാണ് മൈക്കൽ ജനിച്ചത്.

1927 മുതൽ 1930 വരെയും തുടർന്ന് 1940 മുതൽ 1947 വരെയും രണ്ട് പ്രാവശ്യമായിരുന്നു അദ്ദേഹം റൊമാനിയയുടെ രാജസിംഹാനത്തിൽ ഇരുന്ന് ഭരിച്ചത്. അവസാനം കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് റൊമാനിയയിലെ രാജാധികാരം ഇല്ലാതാക്കിയതോടെ അദ്ദേഹത്തിന് അധികാരം നഷ്ടപ്പെടുകയും ചെയ്തു. രണ്ടാം വട്ടം അധികാരത്തിലിരിക്കുമ്പോൾ മൈക്കലിന് വെറും 19 വയസ് മാത്രമായിരുന്നു പ്രായം. ജർമനിയുടെ അഡോൾഫ് ഹിറ്റ്‌ലറുടെ കൂട്ടാളിയായിരുന്ന മാർഷൽ ലോൺ അന്റോണിസ്‌കുവായിരുന്നു തുടർന്ന് റൊമാനിയ ഭരിച്ചത്. തന്നെ അട്ടിമറിച്ചവർക്കെതിരെ 1944ൽ മൈക്കൽ തിരിച്ചടിക്കുകയും അന്റോണിസ്‌കുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു.

രണ്ടാം ലോക മഹായുദ്ദത്തിൽ മൈക്കൽ റൊമാനിയയെ സംയുക്ത സേനകളുടെ പാളയത്തിലാണ് ചേർത്തിരുന്നത്. എന്നാൽ യുദ്ധത്തിന്റെ അവസാനം ഇവിടെ കമ്യൂണിസം വീണ്ടും ഉയർന്ന് വരുകയും റൊമാനിയ സോവിയറ്റ് യൂണിയന്റെ ഒരു ഉപഗ്രഹമായി മാറുകയും ചെയ്തത് മൈക്കലിന് വീണ്ടും അധികാരം എന്നെന്നേക്കുമായി നഷ്ടപ്പെടാൻ ഇടയാക്കി. തുടർന്ന് 1947 ഡിസംബർ 30ന് സ്വിറ്റ്‌സർലണ്ടിലേക്ക് പലായനം ചെയ്യാൻ മൈക്കൽ നിർബന്ധിതനാവുകയായിരുന്നു. തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ റൊമാനിയൻ പൗരത്വം വരെ ഉപേക്ഷിക്കാനും അദ്ദേഹം നിർബന്ധിതനായി. കർഷനെന്നതിന് പുറമെ ഒരു എയർക്രാഫ്റ്റ് മെക്കാനിക്കായും അദ്ദേഹം സ്വിറ്റ്‌സർലണ്ടിൽ ജീവിച്ചു.

ആനിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഇവർക്ക് അഞ്ച് പെൺമക്കളാണുള്ളത്. 1989ൽ നിക്കോള സീസെസ്‌കുവിന്റെ ഏകാധിപത്യം അവസാനിച്ചപ്പോൾ റൊമാനിയയിൽ ജനാധിപത്യം തിരിച്ച് വന്നു. തുടർന്ന് ജനങ്ങളെ വീണ്ടും സേവിക്കാമെന്ന മോഹത്തോടെ മൈക്കൽ തിരിച്ച് വരാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ റൊമാനിയൻ അധികൃതർ അദ്ദേഹത്തിന്റെ ശ്രമങ്ങളെ തടസപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP