Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുഞ്ഞിന്റെ പടം അനുവാദമില്ലാതെ എടുത്ത ബാലപീഡകനെ ഇടിച്ച് കൊന്ന കേസിൽ ബ്രിട്ടനിലെ കോടീശ്വരനായ ഇന്ത്യക്കാരന് ജയിലിൽ കഴിയേണ്ടി വരില്ല; മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ലഭിച്ച ആറുമാസ തടവ് കുറ്റ വിമുക്തിക്ക് തുല്യം

കുഞ്ഞിന്റെ പടം അനുവാദമില്ലാതെ എടുത്ത ബാലപീഡകനെ ഇടിച്ച് കൊന്ന കേസിൽ ബ്രിട്ടനിലെ കോടീശ്വരനായ ഇന്ത്യക്കാരന് ജയിലിൽ കഴിയേണ്ടി വരില്ല; മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ലഭിച്ച ആറുമാസ തടവ് കുറ്റ വിമുക്തിക്ക് തുല്യം

രഹത്യ പാപമാണെങ്കിലും അത് ധർമം പാലിക്കാനാണെങ്കിൽ പാപമല്ലാതായിത്തീരുകയും ശിക്ഷയിൽ നിന്നും വിമുക്തമാക്കപ്പെടുകയും ചെയ്യുമോ...? ബ്രിട്ടനിലെ ഇന്ത്യൻ കോടീശ്വരനായ ദേവീന്ദർ കൈൻത് എന്ന 39 കാരന്റെ അനുഭത്തിൽ ഇത് ശരിയായിത്തീർന്നിരിക്കുകയാണ്. കുഞ്ഞിന്റെ പടം എടുക്കാൻ ശ്രമിച്ച ബാലപീഡകനെ ഇടിച്ച് കൊന്ന കേസിൽ വിചാരണ നേരിടുമ്പോൾ തനിക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് തന്നെയായിരുന്നു ദേവീന്ദർ ഭയപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം നടത്തിയ കൊല നടത്തിയത് മനഃപൂർവമല്ലന്നെും അതിന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കുകയും ചെയ്ത കോടതി ശിക്ഷയിൽ ഇളവ് ചെയ്തുകൊടുക്കുകയായിരുന്നു. വെറും ആറുമാസത്തെ തടവ് മാത്രമാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഈ ഹ്രസ്വകാലത്തെ തടവ് ദേവീന്ദറിനെ സംബന്ധിച്ചിടത്തോളം കുറ്റ വിമുക്തിക്ക് തുല്യമാണ്.

തന്റെ കുട്ടികളുടെ ചിത്രമെടുക്കാൻ ശ്രമിച്ച ജർമനിയിലെ ബാലപീഡകനെ ഇടിക്കുകയും തുടർന്ന് അയാൾ മരിക്കുകയും ചെയ്ത കുറ്റത്തിനാണ് ദേവീന്ദറിനെ ആറ് മാസത്തെ ശിക്ഷ മാത്രം ലഭിച്ചിരിക്കുന്നത്. തന്റെകുട്ടികളുടെ ചിത്രമെടുക്കാൻ അയാൾ ശ്രമിച്ചതാണ് കോടീശ്വരനെ കുപിതനാക്കിയത്. ജർമൻകാരനായ സാൻഡ്രോ റോട്ട്മാനെയാണ് ഇദ്ദേഹം ഇടിച്ച് കൊന്നിരിക്കുന്നത്. സോറ്റോഗ്രാൻഡെയിലെ അപ്മാർക്കറ്റ് സ്പാനിഷ് റിസോർട്ടിലായിരുന്ന സംഭവം നടന്നത്. 43 കാരനായ റോട്ട്മാന്റെ കമ്പ്യൂട്ടറിൽ നിന്നും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം നടക്കുമ്പോഴായിരുന്നു ഇദ്ദേഹം ദേവീന്ദറിന്റെ ഇടിയേറ്റ് മരിച്ചത്.

തുടർന്ന് നടന്ന വിചാരണയ്ക്ക് ശേഷമാണ് സ്‌പെയിനിലെ അൾജെസിറാസ് ക്രിമിനൽ കോടതി ദേവീന്ദറിന് ചെറിയ ശിക്ഷ വിധിച്ചിരിക്കുന്നത്. സ്‌റ്റേറ്റ് പ്രോസിക്യൂട്ടർമാർ മുന്നോട്ട് വച്ച ചില വ്യവസ്ഥകൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ അംഗീകരിച്ചതിനെ തുടർന്നായിരുന്നു ഈ വിധി. വളരെ അരരാജകത്വം നിറഞ്ഞ ഒരു ജീവിതം നയിക്കുന്നയാളാണ് റോട്ട്മാൻ. ദിവസവും മൂന്ന് ബോട്ടിൽ വോഡ്ക വരെ അയാൾ കഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ദേവീന്ദറിന്റെ ഇടിയേറ്റ് ആശുപത്രിയിലായ ഇയാൾ ഫെബ്രുവരി ഏഴിന് രാത്രി 10 മണിക്കായിരുന്നു മരിച്ചത്.തന്റെ പാർട്ട്ണറായ ജെമ്മ ഹാക്കിൻസിനും തങ്ങളുടെ മൂന്ന് കുട്ടികൾക്കുമൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം ദേവീന്ദർ റോട്ട്മാന്റ ഐപാഡിൽ തന്റെ കുട്ടികളുടെ ചിത്രം കണ്ടെത്തുകയായിരുന്നു.

ഒരു കമ്പ്യൂട്ടർപ്രോഗ്രാമറായി ജോലി ചെയ്തിരുന്ന റോട്ട്മാന്റ കമ്പ്യൂട്ടറിൽ കുട്ടികളുടെ പോണോഗ്രാഫി ചിത്രങ്ങൾ യാദൃശ്ചികമായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം നേരിടുന്നുണ്ടായിരുന്നു. ഒരു മോഷണത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസ് യാദൃശ്ചികമായാണ് അവ കണ്ടെടുത്തത്. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് റോട്ട്മാൻ മരിച്ചതെന്നാണ് ന്യായാധിപനായ റാഖ്വൽ ഗോമെസ് സാൻചോ വിധിച്ചത്. ദേവീന്ദറിന്റെ ഇടി കാരണമാണ് റോട്ട്മാൻ മരിച്ചതെന്ന വാദം ജഡ്ജ് തള്ളിക്കളയുകയും ചെയ്തു. മദ്യപിച്ച് ബിൽ കൊടുക്കാത്തതിന്റെ പേരിൽ റോട്ട്മാനെ സോട്ടോഗ്രാൻഡെയിലെ നിരവധി ബാറുകളിൽ വിലക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP