Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛൻ കൊളംബോയിൽ വെടിയേറ്റ് മരിച്ചു; ലങ്കൻ താരം പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി; കൊല്ലപ്പെട്ടത് ധനഞ്ജയ ഡിസിൽവയുടെ പിതാവും പ്രാദേശിക നേതാവുമായ രഞ്ജൻ

അച്ഛൻ കൊളംബോയിൽ വെടിയേറ്റ് മരിച്ചു; ലങ്കൻ താരം പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി; കൊല്ലപ്പെട്ടത് ധനഞ്ജയ ഡിസിൽവയുടെ പിതാവും പ്രാദേശിക നേതാവുമായ രഞ്ജൻ

കൊളംബോ:ശ്രീലങ്കൻ ബാറ്റ്സ്മാൻ ധനഞ്ജയ ഡിസിൽവയുടെ അച്ഛൻ വെടിയേറ്റു മരിച്ചു. ശ്രീലങ്കയിലെ പ്രദേശിക രാഷ്ട്രീയക്കാരനായ രഞ്ജനാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. കൊളംബോയ്ക്കടുത്ത് രത്മലനയിൽ വെച്ച് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭത്തെതുടർന്ന് ഡിസിൽവ പരമ്പര മതിയാക്കി നാട്ടിലേക്ക് മടങ്ങി.

ഇതേ തുടർന്ന് വെസ്റ്റിൻഡീസിൽ ശ്രീലങ്കൻ ദേശീയ ടീമിനൊപ്പമായിരുന്ന ധനഞ്ജയ ഡിസിൽവ നാട്ടിലേക്ക് തിരിച്ചു. കൊലപാതകത്തിൽ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പരമ്പരക്കായി ശ്രീലങ്കൻ ടീം വെള്ളിയാഴ്ചയാണ് വിൻഡീസിൽ വിമാനമിറങ്ങിയത്. മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP