Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് രാജകുടുംബത്തെ ഇല്ലാതാക്കുന്ന മാനസിക വിഭ്രാന്തിയുള്ള സ്ത്രീ..!! ആ വിഭ്രാന്തി മക്കളിലേക്കും പടർന്നേക്കും; ഈ രാജകുമാരി രാജവംശത്തിന് ചെയ്ത ഏറ്റവും വലിയ അബദ്ധം; ചാൾസുമായുള്ള വിവാഹശേഷം ഡയാനയെ കുറിച്ച് ഡോക്ടർ സംഘം നൽകിയ റിപ്പോർട്ട് ഇങ്ങനെ

ബ്രിട്ടീഷ് രാജകുടുംബത്തെ ഇല്ലാതാക്കുന്ന മാനസിക വിഭ്രാന്തിയുള്ള സ്ത്രീ..!! ആ വിഭ്രാന്തി മക്കളിലേക്കും പടർന്നേക്കും; ഈ രാജകുമാരി രാജവംശത്തിന് ചെയ്ത ഏറ്റവും വലിയ അബദ്ധം; ചാൾസുമായുള്ള വിവാഹശേഷം ഡയാനയെ കുറിച്ച് ഡോക്ടർ സംഘം നൽകിയ റിപ്പോർട്ട് ഇങ്ങനെ

രിച്ച് വർഷങ്ങൾക്ക് ശേഷവും ആരാധകരുടെ മനസിൽ ഇന്നും ജീവിക്കുന്ന സുന്ദരിയാണ് ഡയാന രാജകുമാരി. അവരുടെ ജീവിതവും മരണവും എന്നും വിവാദങ്ങളിൽ നിന്നും അകന്നിട്ടുമില്ല. എന്നാൽ ജനിതക തകരാറുകൾ മൂലം കടുത്ത മാനസിക വൈകല്യങ്ങൾക്ക് അടിമയായിരുന്നു ഡയാനയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തെ ഇല്ലാതാക്കുന്ന മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണെന്നും ആ വിഭ്രാന്തി മക്കളിലേക്കും പടർന്നേക്കുമെന്നുമായിരുന്നു ചാൾസുമായുള്ള വിവാഹം കഴിഞ്ഞ ആദ്യകാലങ്ങളിൽ ഡയാനയെ ചികിത്സിച്ചിരുന്ന നിരവധി ഡോക്ടർമാർ നൽകിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകിയിരുന്നതെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.

ഡയാനക്ക് മനസ് ക്രമമല്ലെന്നും അതിനെ തുടർന്ന് ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു അക്കാലത്ത് അവരെ ചികിത്സിച്ചിരുന്നു ഡോക്ടർമാരിലൊരാളായ സർ ജോൺ ബാറ്റെൻ വെളിപ്പെടുത്തിയിരുന്നുവത്രെ. ഇവരുടെ ജനിതകമായ തകരാറ് മക്കളായി വില്യം, ഹാരി എന്നിവരിലേക്ക് കൈമാററപ്പെടുമെന്ന ആശങ്ക രേഖപ്പെടുത്തിയിരുന്നത് ഇദ്ദേഹമായിരുന്നു. രാജകുടുംബത്തിലെ മറ്റൊരു ഡോക്ടറും മറ്റ് രണ്ട് മുതിർന്ന മെഡിക്കൽ ഓഫീസർമാരും ബാറ്റെന്റെ ആശങ്കകൾ പങ്ക് വച്ചിട്ടുണ്ടെന്നും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. പ്രമുഖ സൈക്കോതെറാപ്പിസ്റ്റായ ഡോ. അലൻ മാക്ഗ്ലാഷാൻ 1983 ഫെബ്രുവരിയിൽ എഴുതിയ ഒരു കത്തിലൂടെ ഈ ആശങ്ക പുറത്ത് വിട്ടിരുന്നു. ഇദ്ദേഹവും ഡയാനയെ ആദ്യകാലത്ത് ചികിത്സിച്ചിരുന്നു.

എന്നാൽ ഇദ്ദേഹത്തിന്റെ കത്തിലെ ആശങ്കകൾ നാളിതുവരെ പുറത്ത് വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ അത് പരസ്യമായിരിക്കുകയാണ്. സാധ്യമായ ചികിത്സകളെല്ലാം നടത്തിയിരുന്നുവെങ്കിലും ഡോക്ടർമാർക്കൊന്നും ഡയാനയുടെ അവസ്ഥയിൽ കാര്യമായ മാറ്റം വരുത്താനും സാധിച്ചിരുന്നില്ല. ക്യൂൻസ് മെഡിക്കൽ ഹൗസ്‌ഹോൾഡിന്റെ തലവനായിരുന്ന സർ ജോൺ ബാറ്റെനും സഹപ്രവർത്തകരും ഡയാനയുടെ അവസ്ഥയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നാണ് തന്റെ കത്തിലൂടെ മാക്ഗ്ലാഷാൻ വെളിപ്പെടുത്തിയിരിക്കുന്നത്. രാജകുടുംബത്തെ ചികിത്സിക്കുന്ന ഈ ഡോക്ടർമാർ തനിക്ക് ആന്റിഡിപ്രസന്റുകൾ നൽകുകയും ബിഹേവിയറൽ തെറാപ്പിക്ക് വിധേയയാക്കുകയും ചെയ്തിരുന്നുവെന്ന് ഡയാന മാക്ഗ്ലാഷനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഡയാനയുടെ പ്രശ്‌നങ്ങൾക്കൊന്നും പരിഹാരം കാണാൻ അവർക്ക് സാധിച്ചിരുന്നുമില്ല.

വില്യം രാജകുമാരന്റെ ജനനത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം ഡയാന ക്രമരഹിതമായി ഭക്ഷണം കഴിക്കുന്ന പ്രശ്‌നത്തിന് അടിമയായിത്തീർന്നിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ കടുത്ത മാനസികപ്രതിസന്ധി, കടുത്ത ആത്മനിന്ദ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും 21 കാരിയായ ഡയാനയിൽ അക്കാലത്ത് വർധിക്കുകയും ചെയ്തിരുന്നു. ബാറ്റെൻ 2013ലായിരുന്നു മരിച്ചിരുന്നത്. ഇദ്ദേഹത്തിന് പുറമെ ലണ്ടനിലെ ബർത്തലൊമിയോ ഹോസ്പിറ്റലിലെ ഹെഡ് ഓഫ് സൈക്യാട്രിയായ മൈക്കൽ പാരെയും ഡയാനയെ ചികിത്സിച്ചിരുന്നു.

രാജകുമാരി കടുത്ത മാനസികപ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്ന് പാരെ എഴുതിയ കത്തിലും വ്യക്തമാക്കിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ മറ്റ് നിരവധി ഡോക്ടർമാർ ഡയാനയുടെ പരിതാപകരമായ അവസ്ഥകൾ വെളിപ്പെടുത്തിയിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ചാൾസുമായുള്ള പ്രക്ഷുബ്ധമായ വിവാഹബന്ധവും തുടർന്നുള്ള വേർപിരിയലും തന്റെ മാനസിക നില കൂടുതൽ താറുമാറാക്കിയിരുന്നുവെന്ന് 1995ൽ ബിബിസിയുടെ മാർട്ടിൻ ബഷിറിന് നൽകിയ വിവാദ അഭിമുഖത്തിൽ ഡയാന വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP