Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡയാന രാജകുമാരിക്ക് ഒരു മകൾ കൂടിയുണ്ടോ? വില്യമിനും ഹാരിക്കും ഒരു സഹോദരി ഉണ്ടെന്ന അവകാശവാദവുമായി അമേരിക്കൻ ടാബ്ലോയ്ഡ്

ഡയാന രാജകുമാരിക്ക് ഒരു മകൾ കൂടിയുണ്ടോ? വില്യമിനും ഹാരിക്കും ഒരു സഹോദരി ഉണ്ടെന്ന അവകാശവാദവുമായി അമേരിക്കൻ ടാബ്ലോയ്ഡ്

ലണ്ടൻ: ഡയാന രാജകുമാരിയെക്കുറിച്ചുള്ള വിവാദങ്ങൾക്ക് ഒരുകാലത്തും അന്ത്യമുണ്ടാകില്ലെന്ന് ഉറപ്പായി. ഡയാനയുടെയും ചാൾസ് രാജകുമാരന്റെയും മകൻ വില്യം രണ്ടാമത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കകുയാണ്. ബ്രിട്ടനും പുതിയ രാജകുടുംബത്തെ കാത്തിരിക്കുകയാണ്. അതിനിടെ, ഡയാന രാജകുമാരിക്ക് മക്കളായി വില്യമും ഹാരിയുമല്ലാതെ, മറ്റൊരു മകൾ കൂടിയുണ്ടെന്ന വെളിപ്പെടുത്തൽ. അമേരിക്കൻ ടാബ്ലോയ്ഡ് ഗ്ലോബാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ആദ്യത്തെ കുട്ടി വില്യം രാജകുമാരനല്ലെന്ന വെളിപ്പെടുത്തലാണ് അമേരിക്കൻ ടാബ്ലോയ്ഡ് നടത്തിയിരിക്കുന്നത്. ഇവർക്ക് സാറ എന്നൊരു മകളുണ്ടെന്നും, അവർ അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ടിൽ സാധാരണ ജീവിതം നയിക്കുകയാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ, ചാൾസും ഡയാനയും വിവാഹിതരായി 11-ാം മാസമാണ് വില്യം ജനിക്കുന്നത്. അതിനുമുമ്പ് ഇവർക്കെങ്ങനെ കുട്ടികളുണ്ടാകുമെന്ന സംശയം ന്യായമായും ഉയരുന്നുമുണ്ട്.

അതിനുള്ള ഉത്തരവും ടാബ്ലോയ്ഡ് നൽകുന്നു. ചാൾസുമായുള്ള വിവാഹാലോചനകൾ നടന്നിരുന്ന കാലത്ത് 1980-ൽ 19-കാരിയായ ഡയാനയോട് ഗൈനക്കോളജിസ്റ്റിനെ കാണാനും ഗർഭിണിയാകാനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാനും എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടിരുന്നത്രെ. ഈ പരിശോധനകളുടെ ഭാഗമായി ഡയാനയിൽനിന്ന് ശേഖരിച്ച അണ്ഡവും ചാൾസിന്റെ ബീജവും തമ്മിൽ കൃത്രിമ ബീജസങ്കലനം നടത്തിയിരുന്നുവെന്നും അത് വിജയിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഇതിനുശേഷമാണ് വിവാഹ നിശ്ചയം നടക്കുന്നത്.

പരിശോധനയുടെ ഭാഗമായി ബീജസങ്കലനം നടത്തിയ ഭ്രൂണം നശിപ്പിച്ചുകളയാനായിരുന്നു കൊട്ടാരത്തിൽനിന്നുള്ള ഉത്തരവ്. എന്നാൽ, ഡയാനയെ പരിശോധിച്ച ഡോക്ടർമാരിലൊരാൾ ഈ ഭ്രൂണം സ്വന്തം ഭാര്യയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചുവെന്നും റിപ്പോർട്ടിൽപ്പറയുന്നു. ആ ഗർഭത്തിൽപ്പിറന്ന പെൺകുട്ടിയാണ് ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്നത്.

1981 ജൂലൈ 29-നായിരുന്നു ചാൾസിന്റെയും ഡയാനയുടെയും വിവാഹം. അക്കൊല്ല ഒക്ടോബറിൽ സാറ ജനിച്ചു. സാറയെ വളർത്തിയ ഡോക്ടറും ഭാര്യയും പിന്നീട് ഒരു കാറപകടത്തിൽ മരിച്ചു.മരണശേഷം അവരുടെ ഡയറിയിൽനിന്നാണ് സാറ തന്റെ യഥാർഥ മാതാപിതാക്കൾ ചാൾസും ഡയാനയുമാണെന്ന് തിരിച്ചറിയുന്നത്.

രണ്ടുവർഷം മുമ്പാണിത്. ഇതേത്തുടർന്ന് തന്റെ പിതാവിനെ ബന്ധപ്പെടാൻ സാറ ശ്രമിച്ചെങ്കിലും, ജീവൻ വേണമെങ്കിൽ ആ ശ്രമത്തിൽനിന്ന് പിന്തിരിയാനുള്ള അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതോടെ സാറ ഭയചകിതയായി. ഇതേത്തുടർന്ന് അമേരിക്കയിലേക്ക് കടന്ന സാറ, ഇപ്പോൾ അജ്ഞാത വാസം നയിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവാഹത്തിന് മുമ്പ് ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പരിശോധനയ്ക്ക് പോകേണ്ടിവന്നതായി ഡയാന തന്നെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കൃത്രിമ ബീജസങ്കലനവും മറ്റും ശൈശവ ദശയിലായിരുന്ന എൺപതുകളുടെ തുടക്കത്തിൽ ഇതൊക്കെ സംഭവിക്കുമോ എന്ന കാര്യം പ്രസക്തമാണ്. ഡയാനയ്ക്കും ചാൾസ് രാജകുമാരനും ഒരു മകൾ കൂടിയുണ്ടെങ്കിൽ, അത് ബ്രിട്ടീഷ് കിരീടാവകാശത്തെവരെ മാറ്റിമറിക്കുന്ന സംഭവമാകും. 2013-ലെ കിരീടാവകാശ നിയമനുസരിച്ച് അനന്തരാവകാശികളിൽ പെൺമക്കൾക്കും ആൺമക്കളെപ്പോലെ തുല്യാവകാശമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ വാർത്തയ്ക്ക് ഇത്രയേറെ പ്രസക്തിയുണ്ടാവുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP