Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി എണ്ണ കൊണ്ടും ഇസ്രയേൽ ഗൾഫ് രാഷ്ട്രങ്ങളോട് പ്രതികാരം ചെയ്യുമോ..? ഇസ്രയേൽ കണ്ടെത്തിയ വമ്പൻ ഇന്ധന ശേഖരം പശ്ചിമേഷ്യയുടെ അസ്ഥിരതയ്ക്ക് കാരണമായേക്കും

ഇനി എണ്ണ കൊണ്ടും ഇസ്രയേൽ ഗൾഫ് രാഷ്ട്രങ്ങളോട് പ്രതികാരം ചെയ്യുമോ..? ഇസ്രയേൽ കണ്ടെത്തിയ വമ്പൻ ഇന്ധന ശേഖരം പശ്ചിമേഷ്യയുടെ അസ്ഥിരതയ്ക്ക് കാരണമായേക്കും

പ്രതീക്ഷിതമായ വില ഇടിവിൽ നട്ടം തിരിയാൻ ഗൾഫ് രാഷ്ട്രങ്ങൾക്ക് ഒട്ടും സന്തോഷമില്ലാത്ത ഒരു വാർത്ത ഇസ്രയേലിൽ വമ്പൻ എണ്ണ ശേഖരം കണ്ടെത്തിയതായാണ് റിപ്പോർട്ട്. അറബ് രാഷ്ട്രങ്ങളോട് വിരോധം തീർക്കാനായി എണ്ണയും ഉപയോഗിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. വിലയിടിവിൽ നിന്നും രക്ഷിക്കാനുള്ള കൂട്ടായ ശ്രമങ്ങളൊന്നും ഇസ്രയേലിന്റെ അടുത്ത് നടക്കില്ലാത്തതിനാൽ അറബ് രാഷ്ട്രങ്ങളുടെ സ്വാധീനത്തിലും കുറവ് വരുമെന്ന ഭയമുണ്ട്.

ഇസ്രയേലിൽ കണ്ടെത്തിയിരിക്കുന്ന എണ്ണ ശേഖരത്തിൽ നിന്നും ഓയിൽ വൻതോതിൽ ലോകവിപണിയിലേക്ക് എത്താൻ തുടങ്ങിയാൽ എണ്ണ വിപണിയിൽ അറബ് രാഷ്ട്രങ്ങൾ കാലാകാലങ്ങളായി പുലർത്തി വന്നിരുന്ന മേൽക്കോയ്മയും അപ്രമാദിത്വവും തകർന്ന് തരിപ്പണമാകുമെന്നുറപ്പാണ്. ഇതോടെ മധ്യപൂർവേഷ്യയുടെ മുഖച്ഛായ തന്നെ മാറുകയും ചെയ്യും. ഇതിനെത്തുടർന്നുണ്ടാകുന്ന തർക്കങ്ങൾ പശ്ചിമേഷ്യയുടെ അസ്ഥിരതയ്ക്ക് കാരണമാകുമോയെന്ന ഭയവും ഉയർന്ന് വരുന്നുണ്ട്. സിറിയൻ അതിർത്തിയോട് ചേർന്നുള്ള ഗോലാൻ കുന്നുകൾക്കടുത്ത പ്രദേശങ്ങളിലാണ് വൻ എണ്ണ ശേഖരം കണ്ടെത്തിയതായി അഫെക് ഓയിൽ ആൻഡ് ഗ്യാസ് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് കമ്പനിയായ ജെനി എനർജിയുടെ ഇസ്രയേലി സബ്‌സിഡിയറിയാണ് അഫെക് ഓയിൽ ആൻഡ് ഗ്യാസ്.

ഇവിടെ എണ്ണയുടെ വൻകലവറയാണ് കണ്ടെത്തിയതെന്നും വളരെക്കാലമായി ഇസ്രയേൽ കൊതിക്കുന്ന ഈ കണ്ടെത്തലിലൂടെ രാജ്യത്തിന് വൻ സമ്പത്താണ് ലഭിക്കാൻ പോകുന്നതെന്നാണ് അഫെക് ഓയിൽ ആൻഡ് ഗ്യാസിലെ മുതിർന്ന ജിയോളജിസ്റ്റായ യുവൽ ബാർടോവ് പറയുന്നത്. ഇത് അത്ഭുതകരമായ അനുഭവമാണെന്നാണ് ഇസ്രയേൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജേർണലിസ്റ്റായ പോൾ അൾസ്റ്റർ ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്. 350മീറ്റർ കട്ടിയുള്ള പാളിയാണിവിടെ കണ്ടെത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. സാധാരണ 20 മുതൽ 30 വരെ മീറ്റർ കട്ടിയുള്ള പാളികളാണുണ്ടാകാറുള്ളത്. ഇവിടെ പത്തിരട്ടി കട്ടിയുള്ള പാളിയാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ ഇവിടുത്തെ എണ്ണ ശേഖരം പ്രതീക്ഷിക്കുന്നതിനേക്കാൾ അളവിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എണ്ണശേഖരത്തിന്റെ പ്രധാനപ്പെട്ട സൈറ്റ് കറ്റ്‌സ്‌റിൻ ടൗണിനോട് ചേർന്നാണ് നിലകൊള്ളുന്നത്. ഗലിലീ കടലിന് വടക്ക് കിഴക്കുള്ള പ്രദേശമാണിത്.

മുൻ യുഎസ് വൈസ് പ്രസിഡന്റായ ഡിക്ക് ചെനെയുടെ ശക്തമായ പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് ജെനി എനർജി. മീഡിയ രാജാവായ റുപെർട്ട് മർഡോക്കും ഇതിന് പുറകിലുണ്ട്. ഇസ്രയേലിനെ ഊർജ സ്വയംപര്യാപ്തതയിലെത്തിക്കുക തങ്ങളുടെ ലക്ഷ്യമാണെന്ന് ഈ കമ്പനി ഇതിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. വളരെ വർഷങ്ങളായി ഇസ്രയേൽ ഇത്തരത്തിലുള്ള ഊർജശേഖരം കണ്ടെത്തുന്നതിനുള്ള പര്യവേഷണം തുടങ്ങിയിട്ട്. എന്നാൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ശേഖരത്തിൽ എത്ര മാത്രം എണ്ണയുണ്ടാകുമെന്ന് തങ്ങൾക്ക് ഉറപ്പിച്ച പറയാനാകില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇതിന്റെ ഗുണമേന്മയെക്കുറിച്ചു പ്രവചിക്കാനാവില്ല. ഇത് എക്‌സ്ട്രാറ്റ് ചെയ്ത് പരിശോധിച്ചാൽ മാത്രമെ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ശേഖരം സിറിയൻ അതിർത്തിയോട് ചേർന്നാണ് നിലകൊള്ളുന്നത്. അതിനാൽ ഇവിടെ കനത്ത സുരക്ഷാ ഭീഷണിയും നിലനിൽക്കുന്നുണ്ട്. സിറിയ വൻ അഭ്യന്തര കലാപത്തിന്റെ പിടിയാണെന്നതാണ് ഇതിന് കാരണം. പ്രസിഡന്റ് ആസാദിന്റെ സേനകളും റിബൽ ഗ്രൂപ്പുകളും നിരന്തര പോരാട്ടത്തിലാണ്. ഇസ്ലാമിക് സ്‌റ്റേറ്റുയർത്തുന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഐസിസിനെതിരെ യുഎസും റഷ്യയും വ്യോമാക്രമണം സമീപകാലത്തായി ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ഗോലാൻ കുന്നുകളിൽ പരീക്ഷണാർത്ഥം 10 എണ്ണക്കിണറുകൾ കുഴിക്കാൻ ജെനി ഒരുങ്ങുന്നതായി കഴിഞ്ഞ ഒക്ടോബറിൽ റിപ്പോർട്ടുണ്ടായിരുന്നു. ഇവയ്ക്ക് 25 മുതൽ 30മില്യൺ ഡോളർ വരെ ചെലവാകുമെന്നാണ് കണക്കാക്കിയിരുന്നത്. 2013 ഏപ്രിലിലാണ കമ്പനിക്ക് ഇവിടെ കുഴിക്കാനുള്ള ലൈസൻസ് ലഭിച്ചത്. ഗോലാൻ കുന്നുകളുടെ മൂന്നിലൊന്ന് വരുന്ന ഈ പര്യവേഷണ പ്രദേശം ഏതാണ് ഒരു ലക്ഷം ഏക്കറുകൾ വരും. എന്നാൽ ഗ്രീൻ പീസ് പോലുള്ള പരിസ്ഥിതി ഗ്രൂപ്പുകളുടെ ശക്തമായ എതിർപ്പ് മൂലം പര്യവേഷണം തുടങ്ങാൻ വൈകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP