Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൽ മംസാർ ബീച്ചിലെ ഒറ്റക്കുളിയിൽ മേക്കപ്പെല്ലാം ഒലിച്ചുപോയി; ഭാര്യയുടെ യഥാർഥ രൂപം കണ്ടു ഞെട്ടിയ ദുബായിലെ ഭർത്താവു വിവാഹപ്പിറ്റേന്നു തന്നെ മൊഴി ചൊല്ലി

അൽ മംസാർ ബീച്ചിലെ ഒറ്റക്കുളിയിൽ മേക്കപ്പെല്ലാം ഒലിച്ചുപോയി; ഭാര്യയുടെ യഥാർഥ രൂപം കണ്ടു ഞെട്ടിയ ദുബായിലെ ഭർത്താവു വിവാഹപ്പിറ്റേന്നു തന്നെ മൊഴി ചൊല്ലി

ഭാര്യയുടെ സൗന്ദര്യത്തിൽ മതിമറന്നിരിക്കുകയായിരുന്ന ആ ഭർത്താവിന് തന്റെ മുന്നിൽ നിൽക്കുന്നത് ആരെന്ന് ആദ്യം ഉൾക്കൊള്ളാനായില്ല. മേക്കപ്പില്ലാതെ വന്ന ഭാര്യയെ ഉൾക്കൊള്ളാനാകാതെ അയാൾ അവരെ മൊഴിചൊല്ലി. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിട്ട ദാമ്പത്യം അവിടെ അവസാനിക്കുകയും ചെയ്തു.

മേക്കപ്പില്ലാതെ ഭാര്യയെ ആദ്യമായാണ് അന്നയാൾ കണ്ടത്. 28-കാരിയായ യുവതി സൗന്ദര്യ വർധക വസ്തുക്കളുടെയും മേക്കപ്പിന്റെയും സഹായത്തോടെയാണ് തന്റെ മുന്നിൽ അന്നോളം വന്നിരുന്നതെന്ന് വൈകിയാണ് ഭർത്താവ് മനസ്സിലാക്കിയത്. അതയാൾക്ക് താങ്ങാനാവുന്ന കാര്യമായിരുന്നില്ല.

വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ ദുബായിലെ അൽ മംസാർ ബീച്ചിൽ എത്തിയതോടെയാണ് ദാമ്പത്യം തകിടം മറിഞ്ഞത്. മംസാർ ബീച്ചിൽ മുങ്ങിക്കയറിവന്നപ്പോഴാണ് തന്റെ വധുവിന്റെ യഥാർഥ രൂപം ഭർത്താവ് കണ്ടത്. 34-കാരനായ ഭർത്താവിന് ആദ്യം ഭാര്യയെ മനസ്സിലാക്കാൻ പോലുമായില്ലെന്നും റിപ്പോർട്ടുണ്ട്.

സൗന്ദര്യത്തിന്റെ പേരിൽ തന്നെ മൊഴിചൊല്ലിയത് ഉൾക്കൊള്ളാൻ സാധിക്കാതിരുന്ന യുവതി ഇപ്പോൾ മനഃശ്ശാസ്ത്രജ്ഞന്റെ സഹായം തേടിയിരിക്കുകയാണ്. ഡോ.അബ്ദുൾ അസീസ അസഫാണ് യുവതയെ ചികിത്സിക്കുന്നത്. ഇരുവരെയും കൂട്ടിയിണക്കാൻ ഡോക്ടർ ഒരുപാട് ശ്രമിച്ചെങ്കിലും വരൻ അടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആറുമാസം മുമ്പ് ഉറപ്പിച്ചതാണ് ഇവരുടെ വിവാഹം. പരസ്പരം പലതവണ കണ്ടിരുന്നെങ്കിലും അപ്പോഴൊക്കെ വധു മേക്കപ്പ് അണിഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് കോസ്‌മെറ്റിക് സർജറികളും ഇവർ നടത്തിയിരുന്നു. കൃത്രിമ കൺപീലികൾ ഉൾപ്പെടെയുള്ള സൗന്ദര്യ വർധക വസ്തുക്കളും വിവാഹത്തിന് ഉപയോഗിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP