Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രസവിക്കാനായി നഗ്നയായി കിടന്ന സ്ത്രീയുടെ രഹസ്യഭാഗത്ത് കൈവച്ച് ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് വനിതാ ഡോക്ടർ; ജോലിയിൽ നിന്നും ഉടൻ പുറത്താക്കുമെന്ന് മന്ത്രി

പ്രസവിക്കാനായി നഗ്നയായി കിടന്ന സ്ത്രീയുടെ രഹസ്യഭാഗത്ത് കൈവച്ച് ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് വനിതാ ഡോക്ടർ; ജോലിയിൽ നിന്നും ഉടൻ പുറത്താക്കുമെന്ന് മന്ത്രി

ക്വാലാലംപൂർ: ലോകത്തിന്റെ സോഷ്യൽ മീഡിയാ ഭ്രാന്ത് എവിടെ വരെയെത്തി എന്നതിന് ഒരു തെളിവുകൂടി. എന്തും ഏതും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത് ശീലമാക്കിയിരിക്കയാണോ ലോകജനത എന്ന് അറിയാതെ എങ്കിലും ചോദിച്ചുപോകുന്ന സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മലേഷ്യയിൽ വനിതാ ഡോക്ടറാണ് സോഷ്യൽ മീഡിയ പ്രേമത്തിന്റെ പേരിൽ ഇപ്പോൾ പുറത്താകലിന്റെ വക്കിലെത്തിയിരിക്കുന്നത്. ആശുപത്രിയിലെ ലേബർ റൂമിലെ ചിത്രങ്ങൾ രോഗിയുടെ അനുമതിയില്ലാതെ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടതിന്റെ പേരിലാണ് വനിതാ ഡോക്ടർ പ്രതിക്കൂട്ടിലായിരിക്കുന്നത്. പ്രവസിക്കാൻ എത്തിയ യുവതിക്ക് മുൻപിൽ വിക്ടറി സിഗ്നൽ കാണിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഈ ചിത്രം ഫേസ്‌ബുക്കിൽ ഇടുകയും ചെയ്തു ഡോക്ടർ.

പ്രസവ വേദനകൊണ്ട് യുവതി പുളയുന്ന വേളയിൽ ഒരു കൈ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലും ഇടംകൈ കൊണ്ട് വിക്ടറി സിഗ്നലും കാണിക്കുകയായിരുന്നു മലേഷ്യയിലെ പെനിൻസ്വലയിലെ വനിതാ ഡോക്ടർ. അടുത്തുനിന്ന മറ്റാരോ ആണ് ഈ ചിത്രം പകർത്തിയത്. ഈ ചിത്രംഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ പ്രതിഷേധം വിവിധ കോണുകളിൽ നിന്നും ഉയരുകയായിരുന്നു. വളരെ വേദനയുണ്ടാക്കുന്ന വിധത്തിലുള്ള പ്രവൃത്തിയാണ് ഡോക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന ആക്ഷേപം ശക്തമായി ഉയർന്നു. മെഡിക്കൽ ജീവനക്കാരുടെ ഭാഗത്തു നിന്നും ഇത്തരം സംഭവങ്ങൽ ആവർത്തിക്കുന്നത് ഗുരുതര വീഴ്‌ച്ചയാണെന്ന് ആരോപണങ്ങളും ഉയർന്നതോടെ വിഷയം മലേഷ്യൻ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുകയും ചെയ്തു.

ജോഹർ ബർമു ആശുപത്രിയിലാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട മലേഷ്യൻ ആരോഗ്യമന്ത്രി കുറ്റക്കാരിയായ ഡോക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്ന കാര്യം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്നും എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരിയാണെന്ന് കണ്ടാൽ ഡോക്ടറെ പുറത്താക്കുമെന്നും മന്ത്രി ഡോ. സെരി സുബ്ര അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP