Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരാക്രമണം പഠിച്ചു കഴിഞ്ഞവർക്ക് അടിപൊളി ബിരുദ ദാനം; സിറിയയിലെ സ്‌കൂൾ ഓഫ് ടെററിലെ സെറിമണി കാഴ്ചകൾ

ഭീകരാക്രമണം പഠിച്ചു കഴിഞ്ഞവർക്ക് അടിപൊളി ബിരുദ ദാനം; സിറിയയിലെ സ്‌കൂൾ ഓഫ് ടെററിലെ സെറിമണി കാഴ്ചകൾ

ല വെട്ടുന്നതിന്റെയും കല്ലെറിഞ്ഞു കൊല്ലുന്നതിന്റെയും മറ്റു ക്രൂരവിനോദങ്ങളുടേയും ചിത്രങ്ങളാണ് ഇതുവരെ ഐസിസിന്റെതായി പുറത്തു വന്നിട്ടുള്ളത്. എന്നാലിതാ വ്യത്യസ്തമായ ഏതാനും ചിത്രങ്ങൾ കൂടി ഐസിസ് പുറത്തു വിട്ടിരിക്കുന്നു. ഈ ക്രൂരകൃതങ്ങളും ഭീകരാക്രമണവുമെല്ലാം പഠിപ്പിച്ച് നവാഗത തീവ്രവാദികളെ പടച്ചുവിട്ട് അവർക്ക് ബിരുദം നൽകുന്ന അപൂർവ്വ ചിത്രങ്ങൾ. കറുത്ത മുഖംമൂടി ധരിച്ച യുവ തീവ്രവാദികൾക്ക് സിറിയയിലെ റഖ്ഖയിലേതെന്ന് കരുതപ്പെടുന്ന ഒരു ഭീകരപഠന കേന്ദ്രത്തിൽ നിന്ന് ബിരുദം നൽകുന്ന ചടങ്ങിന്റെ ദൃശ്യമാണ പുറത്തു വന്നിരിക്കുന്നത്. ക്ലാസ് ഓഫ് 2015 എന്നും ഒരു ചിത്രത്തിൽ കാണിക്കുന്നു.

കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ ഭീകരബിരുദ ധാരികളുടെ കയ്യിൽ എ കെ 47 തോക്കുകളുണ്ട്. ഇവരെല്ലാവരും കൗമാരപ്രായക്കാരാണെന്ന് കരുതപ്പെടുന്നു. സ്‌കൂൾ ഹാളിൽ നടക്കുന്ന ക്ലാസിൽ അച്ചടക്കത്തോടെ ഇവർ ഇരിക്കുന്നതും ചിത്രത്തിൽ കാണാം. പശ്ചാത്തലത്തിൽ ഐസിസ് പതാകകളും പാറുന്നുണ്ട്. ഇവിടെ നിന്നും പഠനം കഴിഞ്ഞിറങ്ങിയവരെ ഇസ്ലാമിക് സ്‌റ്റേറ്റ് നിയന്ത്രണത്തിലുള്ള വിവിധയിടങ്ങളിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നത്. അവസാന ക്ലാസു കഴിഞ്ഞിറങ്ങിയ യുവതീവ്രവാദികൾ ഐസിസ് പതാക പറത്തി ക്ലാസിനു പുറത്ത് ആഹ്ലാദം പങ്കിടുന്നുമുണ്ട്. ശേഷം സ്‌കൂളിനു പുറത്ത് പാസിങ് ഔട്ട് പരേഡ് പോലെ മികച്ച രീതിയിൽ വസ്ത്രധാരണം നടത്തി മാർച്ച് ചെയ്യുന്നതും കാണാം.

ബിരുദ ദാന ചടങ്ങുകൾക്കു ശേഷം ഇവരെ വിവിധയിടങ്ങളിലേക്ക് ബസിൽ കയറ്റി വിടുന്ന ചിത്രവും കൂട്ടത്തിലൂണ്ട്. വിദേശികളും സ്വദേശികളുമടങ്ങുന്ന കൗമാരക്കാരായ ഈ തീവ്രവാദികളെ യുദ്ധഭൂമിയിൽ സഹായികളായി ആയിരിക്കും ആദ്യം നിയോഗിക്കുക. ചിലരെ ഗാർഡുകളായും ടോയ്‌ലെറ്റ് ക്ലീനിങ്ങ് ജോലിക്കും ഉപയോഗപ്പെടുത്തുമെന്നും പറയപ്പെടുന്നു. സിറിയൻ സർക്കാർ സൈന്യം ഐസിസിനെതിരെ പോരാട്ടം ശക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് ഈ ചിത്രങ്ങൾ പുറത്തു വന്നത്. വിമത സേനയും അൽഖയ്ദയുടെ സിറിയയിലെ പോഷക സംഘടനയും ചേർന്ന് ഇദ്‌ലിബ് പിടിച്ചടക്കിയതിനെ തുടർന്നാണ് സർക്കാർ പോരാട്ടം ശക്തമാക്കിയത്. ഇവിടെ നിന്നും ആയിരക്കണക്കിനാളുകൾ ഒരാഴ്ചക്കിടിയെ പലായനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP