Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടാളത്തിന്റെ പിടിയിലാകും മുമ്പ് ബോകോ ഹറാം ഭീകരർ ഭാര്യമാരെ കൂട്ടക്കൊല ചെയ്തു; കൊല്ലപ്പെട്ടത് തട്ടിയെടുത്ത് വിവാഹം ചെയ്ത യുവതികളെ

പട്ടാളത്തിന്റെ പിടിയിലാകും മുമ്പ് ബോകോ ഹറാം ഭീകരർ ഭാര്യമാരെ കൂട്ടക്കൊല ചെയ്തു; കൊല്ലപ്പെട്ടത് തട്ടിയെടുത്ത് വിവാഹം ചെയ്ത യുവതികളെ

നൈജീരിയയിൽ ബൊകോ ഹറാം തീവ്രവാദികളുടെ ശക്തി കേന്ദ്രമായിരുന്ന വടക്കുകിഴക്കൻ നഗരമായ ബാമയിൽ സൈന്യവുമായി നടക്കുന്ന ഏറ്റുമുട്ടൽ രൂക്ഷമായതോടെ തീവ്രവാദികൾ ഭാര്യമാരെ കൂട്ടക്കൊല ചെയ്തു രക്ഷപ്പെടുന്നു. സൈന്യം നടത്തുന്ന മുന്നേറ്റത്തിൽ ഭാര്യമാരെ നഷ്ടപ്പെട്ടേക്കുമെന്ന് ഭയക്കുന്ന തീവ്രവാദികൾ ഇവരെ പിന്നീട് അവിശ്വാസികൾ വിവാഹം ചെയ്യാതിരിക്കാനാണ് ഈ കൊടുംക്രൂരത ചെയ്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നേരത്തെ വിവിധയിടങ്ങളിൽ നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി ഭാര്യമാരാക്കിയ യുവതികളാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിലേക്ക് മൂന്നേറ്റം നടത്തുന്ന സൈനികർ ഇവരെ കൊലപ്പെടുത്തുകയോ അല്ലെങ്കിൽ അവിശ്വാസികൾ പിന്നീട് വിവാഹം കഴിക്കുകയോ ചെയ്യുന്നത് തടയാനാണ് ബൊകോ ഹറാം തീവ്രവാദികൾ തങ്ങളുടെ ഭാര്യമാരെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസിയായ 39കാരി ശരീഫത്തു ബകുറ പറയുന്നു.

അയൽ രാജ്യങ്ങളായ കാമറൂൺ, ചാഡ്, നൈജർ എന്നീ സേനകളും നൈജീരിയൻ സേനയും സംയുക്തമായാണ് ബൊകോ ഹറാം ശക്തി കേന്ദ്രമായിരുന്ന ബാമയിൽ നിന്നും തീവ്രവാദികളെ തുരത്തിയോടിച്ചത്. സൈന്യം മുന്നേറിയതോടെ ഇവർക്ക് മറ്റിടങ്ങളിലേക്ക് രക്ഷതേടി പോകേണ്ടി വന്നു. സൈനികാക്രമണം അടുത്തെത്തുന്നതിനു മുമ്പായി തീവ്രവാദികൾ തങ്ങളുടെ ഭാര്യമാരെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് ബകുറ പറയുന്നു. ഇവരുടെ ഭർത്താവിനെ തീവ്രവാദികൾ നാലു മാസം മുമ്പ് കൊലപ്പെടുത്തിയിരുന്നു. ഗർഭിണിയായതിനാൽ ബകുറ രക്ഷപ്പെടുകയായിരുന്നു. അതേസമയം ഈ കൊലപാതക റിപ്പോർട്ടുകളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സുരക്ഷാ വക്താവ് മൈക് ഒമേറി പറഞ്ഞു. സൈന്യം ഇതു സംബന്ധിച്ച് ഇതു വരെ പ്രതികരിച്ചിട്ടില്ല.

ബാമ നഗരത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചു പിടിക്കുന്നതിനു 10 ദിവസങ്ങൾക്കു മുമ്പാണ് തീവ്രവാദികൾ തങ്ങളുടെ ഭാര്യമാരെ കൊലപ്പെടുത്തിയതെന്ന് ബോർണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിൽ സൈനികരുടെ സംരക്ഷണത്തിൽ കഴിയുന്ന ദൃക്‌സാക്ഷികൾ പറയുന്നു. നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ താൻ കണ്ടതായി സൈന്യത്തോടൊപ്പം പോരാട്ടാത്തിൽ പങ്കെടുത്ത ജനകീയ സേനാംഗം അബ്ബ കാസിം പറയുന്നു. കൊല്ലപ്പെട്ട സ്്ത്രീകളുടെ എണ്ണം തിട്ടപ്പെടുത്താനായിട്ടില്ല. ബോകോ ഹറാം കമാൻഡറുടെ മുന്നറിയിപ്പിനെ തുടർന്നാണ് തീവ്രവാദികൾ തങ്ങളുടെ ഭാര്യമാരെ കൊലപ്പെടുത്തിയതെന്ന് ബാമയിൽ നിന്നും രക്ഷപ്പെട്ട് മൈദുഗുരിയിലെത്തിയ 52കാരി ഫന്ന ഐസാമി പറയുന്നു. സൈനികരുടെ പിടിയിലാകുന്നതിനു മുമ്പ് ഭാര്യമാരെ കൊല്ലുന്നതാണ് നല്ലതെന്ന് കമാൻഡർ പറഞ്ഞിരുന്നതായും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP