Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സോഷ്യൽ മീഡിയയിലൂടെ സെക്സ് ക്ലാസ് എടുത്ത ഏഷ്യൻ ഡോക്ടറെ വ്യാജ പ്രൊഫൈലിൽ എത്തിയ പൊലീസ് കുടുക്കി; ബാലികയോട് ചാറ്റ് ചെയ്തതിന്റെ പേരിൽ ഡോക്ടറുടെ പണി തെറിച്ചു

സോഷ്യൽ മീഡിയയിലൂടെ സെക്സ് ക്ലാസ് എടുത്ത ഏഷ്യൻ ഡോക്ടറെ വ്യാജ പ്രൊഫൈലിൽ എത്തിയ പൊലീസ് കുടുക്കി; ബാലികയോട് ചാറ്റ് ചെയ്തതിന്റെ പേരിൽ ഡോക്ടറുടെ പണി തെറിച്ചു

ൻഎച്ച്എസിലെ ഉദരരോഗ വിദഗ്ധനായ ഡോ. ഖാലിദ് സക്കറിയ എന്ന 41 കാരന്റെ ഇഷ്ടവിനോദമായിരുന്നു ഓൺലൈനിലൂടെ സെക്സ് ക്ലാസ് എടുക്കുക എന്നത്. ഇതിന്റെ ലേബലിൽ സ്ത്രീകളോട് ലൈംഗികപരമായി ചാറ്റുകയെന്നതും ഇയാളുടെ സ്ഥിരം കലാപരിപാടിയായിരുന്നു. അവസാനം 13കാരിയുടെ വ്യാജപ്രൊഫൈലിൽ എത്തിയ പൊലീസ് ഡോക്ടറുമായി ചാറ്റി ഇദ്ദേഹത്തെ പിടികൂടിയിരിക്കുകയാണ്. താനൊരു ഡോക്ടറാണെന്നതിനാൽ ആർക്കും തന്നെ വിശ്വസിക്കാമെന്നും സ്ലോ ലൗവ് മെയ്‌ക്കിംഗിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പഠിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു ഈ ഡോക്ടർ ഓൺലൈനിൽ സെക്സ് ക്ലാസുകൾ എടുത്തിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഡോക്ടറുടെ ഈ ബലഹീനതയെക്കുറിച്ചറിഞ്ഞ പൊലീസ് വ്യാജമായി 13കാരിയുടെ പേരിൽ അക്കൗണ്ടുണ്ടാക്കുകയും ഹോട്ടലിൽ വച്ച് കാണാമെന്ന് വാഗ്ദാനം ചെയ്ത് ഡോ. സക്കറിയയെ കുടുക്കുകയുമായിരുന്നു വെന്ന് മെഡിക്കൽ ട്രിബ്യൂണലിൽ ബോധിപ്പിക്കപ്പെട്ടു.

താൻ ഇത്തരത്തിൽ ഓൺലൈനിൽ പെരുമാറാറുണ്ടെന്ന് ഗ്ലൗക്സിലെ ചെൽടെൻഹാമിലുള്ള ഡോക്ടറും രണ്ട കുട്ടികളുടെ പിതാവുമായി സക്കറിയ സമ്മതിച്ചിരിക്കുന്നത്. എന്നാൽ താൻ ദുഷ്പെരുമാറ്റം നടത്തിയെന്ന ആരോപണം ഇദ്ദേഹം ശക്തമായി നിഷേധിക്കുകയും ചെയ്തിരുന്നു. താൻ പ്രായപൂർത്തിയാകാത്ത ഒരാളോടല്ല സംസാരിക്കുന്നതെന്ന് പ്രസ്തുത 13കാരിയോട് ചാറ്റുമ്പോൾ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് ഡോക്ടർ ഇപ്പോൾ പറയുന്നത്. എന്നാൽ മാഞ്ചസ്റ്ററിലെ മെഡിക്കൽ പ്രാക്ടീഷണേർസ് ട്രിബ്യൂണൽ സർവീസ് തനിക്ക് മുകളിൽ ദുഷ്പെരുമാറ്റ കുറ്റം ചുമത്തിയതറിഞ്ഞ് അദ്ദേഹം ഞെട്ടിയിരിക്കുകയാണ്. ലൈംഗികപരമായ ദുഷ്പെരുമാറ്റം ഡോക്ടർ പ്രഫഷന്റെ പൊതു വിശ്വാസത്തെ തകർക്കുമെന്നാണ് പാനൽ ചെയർമാനായ പീറ്റർ സ്‌കോഫീൽഡ് പറയുന്നത്.

ഒരുഡോക്ടറെന്ന നിലയലുള്ള സ്ഥാനത്തെ സക്കറിയ ഇത്തരം നിന്ദ്യമായ പ്രവൃത്തികളിലൂടെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കോഫീൽഡ് ആരോപിക്കുന്നു.ഡോക്ടർമാർ ജോലി സ്ഥലത്ത് മാത്രമല്ല അവരുടെ സ്വകാര്യ ജീവിതത്തിലും ആത്മാർത്ഥതയും സത്യസന്ധഝതയും കാത്ത് സൂക്ഷിക്കേണ്ടിയിരിക്കുന്നുവെന്നു ഡോ. സക്കറിയ ഇത് രണ്ടും ലംഘിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ പേര് മെഡിക്കൽ രജിസ്ട്രറിൽ നിന്നും നീക്കം ചെയ്യുന്നുവെന്നും പാനൽ ചെയർമാൻ പറയുന്നു. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിലെ രണ്ട് ഡിറ്റെക്ടീവുകൾ ഓൺലൈനിലൂടെ കുട്ടികളെ വശീകരിച്ച് ചൂഷണം ചെയ്യുന്നവരെക്കുറിച്ച് അന്വേഷണം നടത്തവെയായിരുന്നു ഡോ. സക്കറിയയുടെ വലവീശൽ സന്ദേശങ്ങൾ ഓൺലൈനിൽ കാണാനിടയായത്. തുടർന്ന് 2012 ഒക്ടോബർ 14 മുതൽ അവ ട്രാക്ക് ചെയ്യാനുമാരംഭിച്ചിരുന്നു.

ടുമ്മിഡോക്ടർ എന്ന പേരിലായിരുന്നു ഡോ. സക്കറിയ ഓൺലൈനിൽ വിളയാടിയിരുന്നത്. തുടർന്ന് സക്കറിയയെ കുടുക്കാനാിയ സ്വീറ്റ്സാം13എന്ന പേരിൽ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയായിരുന്നു പൊലീസ് ചെയ്തിരുന്നത്. ബോൾട്ടനിൽ ജീവിക്കുന്ന 13കാരിയാണ് താനെന്ന് പറഞ്ഞായിരുന്നു തുടർന്ന് പൊലീസ് സക്കറിയയുമായി ഈ അക്കൗണ്ടിൽ നിന്നും ചാറ്റാനാരംഭിച്ചിരുന്നത്.താൻ സാധാരണയായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ചാറ്റാറില്ലെന്നായിരുന്നു ആദ്യത്തെചാറ്റിൽ സക്കറിയ ഈ വ്യാജപെൺകുട്ടിയോട് വ്യക്തമാക്കിയിരുന്നത്. താൻ ഒരു ഡോക്ടറാണെന്നും ആരെയും വശീകരിക്കാൻ ശ്രമിക്കില്ലെന്നും എന്നാൽ പെൺകുട്ടി അതിന് തയ്യാറാണെങ്കിൽ താൻ അങ്ങനെ ചെയ്തേക്കു മെന്നും സക്കറിയ ചാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP