Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നുജീവനുകൾ ഇടിച്ചുതെറിപ്പിച്ച ശേഷം തകർന്ന ലംബോർഗിനിയിൽ ചാരിക്കിടന്ന് മേസ്സേജ് അയച്ച് രസിച്ചു; അഹങ്കാരത്തിന്റെ പ്രതീകമായ ഈസ്റ്റ് ജാവയിലെ നിസ്സാം ഇവൻ

മൂന്നുജീവനുകൾ ഇടിച്ചുതെറിപ്പിച്ച ശേഷം തകർന്ന ലംബോർഗിനിയിൽ ചാരിക്കിടന്ന് മേസ്സേജ് അയച്ച് രസിച്ചു; അഹങ്കാരത്തിന്റെ പ്രതീകമായ ഈസ്റ്റ് ജാവയിലെ നിസ്സാം ഇവൻ

ഗേറ്റ് തുറക്കാൻ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിസ്സാമിനെപ്പോലെ പണത്തിന്റെ അഹങ്കാരം പേറി നടക്കുന്നവർ ലോകത്ത് വേറെയുമുണ്ട്. ഈസ്റ്റ് ജാവയിൽനിന്നുള്ള ഈ വാർത്ത അഹങ്കാരത്തിന്റെ പ്രതീകമായ മറ്റൊരുവനെ മുന്നിൽക്കൊണ്ടുവരുന്നു. തന്റെ ലംബോർഗിനി കാറുപയോഗിച്ച് മൂന്നുപേരെ ഇടിച്ചുതെറിപ്പിച്ച ശേഷം തകർന്ന കാറിൽ നിന്ന് തലപുറത്തേക്കിട്ട് മെസ്സേജ് അയച്ച് രസിക്കുകയായിരുന്നു ഈ 24-കാരൻ.

വിയാങ് ലോതർ എന്ന 24-കാരൻ ഓടിച്ച സൂപ്പർകാറാണ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചത്. മൂന്നുപേരെയാണ് വണ്ടി ഇടിച്ചത്. അതിലൊരാൾ മരിക്കുകയും ചെയ്തു. നിയന്ത്രണം വിട്ട് പാഞ്ഞ കാർ ഒടുവിൽ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. ഒരു ഫെരാരിയുമായി മത്സരിക്കുന്നതിനിടെയാണ് ലോതറിന് നിയന്ത്രണം നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു.

51-കാരനായ കുശ്വന്തോയാണ് മരിച്ചത്. കുശ്വന്തോയുടെ ഭാര്യ ശ്രീകാന്തി, മുജിയാന്റോ എന്നിവർക്കാണ് പരിക്കേറ്റത്. കുശ്വന്തോയുടെ ശരീരം വലിച്ചിഴച്ചുകൊണ്ടാണ് കാർ മുന്നോട്ടുപോയത്. മരത്തിലിടിച്ചുനിന്ന കാറിൽനിന്ന് പുറത്തേയ്ക്ക് തലയിട്ട് ലോതർ മൊബൈലിൽ സംസാരിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്ന ദൃശ്യം ദൃക്‌സാക്ഷികൾ പകർത്തി.

ലോതർ സഹായം ആവശ്യപ്പെടുകയായിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ, ലോതർ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ, ശ്രീകാന്തിയും മുജിയാന്റോയും രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്നുണ്ടായിരുന്നു. റോഡരുകിലുള്ള കടയിൽനിന്ന് പാൽ വാങ്ങിക്കൊണ്ടിരുന്നപ്പോഴാണ് ശ്രീകാന്തിയെയും കുശ്വന്തോയെയും കാറിടിച്ചത്. ഇവർ സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്ന കടയിലെ സെയിൽസ്മാനാണ് മുജിയാന്റോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP