Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

രാവിലെ ഏഴരയ്ക്ക് സർക്കാർ ഓഫീസുകളിൽ ദുബായ് ഭരണാധികാരിയുടെ മിന്നൽ പരിശോധന; ശൂന്യമായ കസേരകളുടെ ഉടമകളെ പുറത്താക്കി; പണി തെറിച്ചവരിൽ വകുപ്പു തലവന്മാർ വരെ: ജനക്ഷേമ തൽപ്പരനായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മഖ്ദൂമിന്റെ ഭരണ മികവിന് എങ്ങും കൈയടി

രാവിലെ ഏഴരയ്ക്ക് സർക്കാർ ഓഫീസുകളിൽ ദുബായ് ഭരണാധികാരിയുടെ മിന്നൽ പരിശോധന; ശൂന്യമായ കസേരകളുടെ ഉടമകളെ പുറത്താക്കി; പണി തെറിച്ചവരിൽ വകുപ്പു തലവന്മാർ വരെ: ജനക്ഷേമ തൽപ്പരനായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മഖ്ദൂമിന്റെ ഭരണ മികവിന് എങ്ങും കൈയടി

ദുബായ്: ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ-മാക്തൗം രാജ്യത്തെ ചില ഓഫീസുകളില് മിന്നൽ പരിശോധന നടത്തി.ജീവനക്കാരുടെ ശൂന്യമായ കസേരകളായിരുന്നു മിക്കയിടത്തും അദ്ദേഹത്തെ വരവേറ്റത്. ഇത്തരരത്തിൽ വൈകിയെത്തിയ നിരവധി പേരെ അദ്ദേഹം ഞൊടിയിടയിൽ പുറത്താക്കുകയും ചെയ്തു. ഇത്തരത്തിൽ പണി തെറിച്ചവരിൽ വകുപ്പു തലവന്മാർ നിരവധി പേരുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് സിറ്റി സ്റ്റേറ്റ്സിന്റെ മാനേജ്മെന്റ  സിസ്റ്റത്തിൽ കാര്യമായ അഴിച്ച് പണി നടത്താനും ഷെയ്ഖ് ഉത്തരവിട്ടിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ഒമ്പത് മുതിർന്ന ഒഫീഷ്യലുകളോട് റിട്ടയർ ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ അദ്ദേഹം ലാൻഡ് ഡിപ്പാർട്ട്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക് ഡെവലപ്മെന്റ് ഓഫീസ് എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തുന്നതിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഗവൺമെന്റ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവിടങ്ങളിലുള്ള മിക്ക ജോലിക്കാരും സമയത്തിന് ഓഫീസിലെത്തുന്നില്ലെന്ന് ഇതിലൂടെ അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരക്കാർക്കെതിരെ കടുത്ത നടപടിയെടുത്തിരിക്കുന്നത്.

കാലിയായ ഒരു ഓഫീസിലൂടെ ഷെയ്ഖ് മുഹമ്മദ് ചുറ്റിയടിക്കുന്നതും ഒരു എംപ്ലോയീ ബുക്കെടുത്ത് അതിലൂടെ കണ്ണോടിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് തന്റെ ചിത്രം തൂക്കിയ ഒരു മുറിയിലേക്ക് അദ്ദേഹം നടന്ന് വരുന്നുണ്ട്. എന്നാൽ ആ മുറിയിലും ആരുമുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ രാവിലത്തെ ഇത്തരത്തിലുള്ള പരിശോധനകളെക്കുറിച്ച് മിക്ക ജീവനക്കാർക്കും അറിയാവുന്നതിനാൽ അധികം പേരുടെ ജോലിയൊന്നും തെറിച്ചിട്ടില്ല. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ദുബായിലെ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം. എന്നാൽ സ്വകാര്യ മേഖലാ ജീവനക്കാർ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജോലി ചെയ്യേണ്ടുന്നത്. ഇവിടെ ഊഷ്മാവ് വൈകീട്ട് നാല് മണി മുതലാണ് താഴാൻ തുടങ്ങുന്നത്. രാവിലെ ജോലി തുടങ്ങുന്ന ദുബായിലെ സമ്പ്രദായം ലോകമാകമാനം അംഗീകരിച്ച രീതിയാണ്.

മേൽപ്പറഞ്ഞ ഓഫീസുകളിലെ പരിശോധനകൾക്ക് ശേഷം ദുബായ് ഷെയ്ഖ് പോയത് ദുബായിലെ എയർപോർട്ടിലേക്കാണ്. ഭാഗ്യമെന്ന് പറയട്ടെ അവിടെ ജീവനക്കാരെല്ലാം സമയത്തിന് എത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിലെമ്പാടുമുള്ള ഗവൺമെന്റുകൾ തങ്ങളുടെ ബ്യൂറോക്രസിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പരിശ്രമം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. എണ്ണവില കുറയുന്നത് ഇവിടങ്ങളിൽ കൂടുതൽ സാമ്പത്തി സമ്മർദമുണ്ടാക്കാൻ തുടങ്ങിയതിനെ തുടർന്നാണിത്. ഇതിന് വേണ്ടി ദുബായ് ഷെയ്ഖ് വളരെ നാടകീയമായ ശ്രമങ്ങളാണ് നടത്തി വരുന്നത്.

ബ്യറോക്രസിയിലെ അഴിച്ച് പണിയുടെ ഭാഗമായിട്ടാണ് തിങ്കളാഴ്ച ദുബായ് മുനിസിപ്പാലിറ്റിയിലെ എക്സിക്യൂട്ടീവ് മാനേജ്മെന്റിലെ ഒമ്പത് അംഗങ്ങളോട് റിട്ടയർ ചെയ്യാൻ അദ്ദേഹം ഉത്തരവിട്ടിരിക്കുന്നത്. ലീഗൽ അഫയേർസ്, പ്ലാനിങ് എന്നീ വകുപ്പുകളിലെ ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർ-ജനറൽമാർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് യുഎഇയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ വാം റിപ്പോർട്ട് ചെയ്യുന്നത്.

ഡയറക്ടർ ഓഫ് ലീഗൽ അഫയേർസ് ആയ അബ്ദുൾ ഖ്വാദർ അൽ ജാസ്മി, ഡെപ്യൂട്ടി ഡയറക്ടർ ജനറലായ എലിസ അൽ മൈദൂർ, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ കോർപറേറ്റ് സപ്പോർട്ടായ മുഹമ്മദ് അബ്ദുൾ കരിം ജൾഫർ തുടങ്ങിയവർ റിട്ടയർ ചെയ്യാൻ ഉത്തരവ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. പെൻഷൻ പറ്റാൻ ഉത്തരവിട്ട ഒമ്പത് ഒഫീഷ്യലുകളുടെ ഇത്രയും നാളത്തെ സേവനത്തിന് ഷെയ്ഖ് തിങ്കളാഴ്ച നന്ദി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണം തനിക്ക് ന്യൂജനറേഷനെ ഏൽപ്പിക്കേണ്ടിരിരിക്കുന്നുവെന്നും ഷെയ്ഖ് വിശദീകരിക്കുന്നു. ഇതിലൂടെ പൊതുജനങ്ങൾക്ക് നല്ല സേവനം ഉറപ്പ് വരുത്താനാവുമെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP