Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെറും 12 മിനിറ്റ് കൊണ്ട് 126 കിലോമീറ്റർ താണ്ടി ദുബായിൽ നിന്ന് അബുദാബിയിലെത്താം; അതിവേഗ യാത്രയ്ക്കുള്ള ഹൈപ്പർലൂപ് പദ്ധതിയുടെ ഗവേഷണങ്ങൾ ആരംഭിച്ച് ദുബായ്; കലിഫോർണിയയിലെ ഹൈപ്പർലൂപ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജീസുമായി കരാർ ഒപ്പിട്ട് അബുദാബി അൽദാർ പ്രോപ്പർട്ടീസ്

വെറും 12 മിനിറ്റ് കൊണ്ട് 126 കിലോമീറ്റർ താണ്ടി ദുബായിൽ നിന്ന് അബുദാബിയിലെത്താം; അതിവേഗ യാത്രയ്ക്കുള്ള ഹൈപ്പർലൂപ് പദ്ധതിയുടെ ഗവേഷണങ്ങൾ ആരംഭിച്ച് ദുബായ്; കലിഫോർണിയയിലെ ഹൈപ്പർലൂപ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജീസുമായി കരാർ ഒപ്പിട്ട് അബുദാബി അൽദാർ പ്രോപ്പർട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽ നിന്ന് അബുദാബിയിലെത്താൻ മിനിറ്റോ ? വെറും 12 മിനിറ്റ് കൊണ്ട് 126 കിലോമീറ്റർ താണ്ടി ദുബായിൽ നിന്ന് അബുദാബിയിലെത്തുന്ന പുതിയ പദ്ധതിയിലാണ് ദുബായി ഭരണകൂടം. തന്ത്രപ്രധാന കേന്ദ്രത്തിനുള്ള ധാരണാപത്രത്തിൽ കാലിഫോർണിയയിലെ ഹൈപ്പർലൂപ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജീസുമായി അബുദാബി അൽദാർ പ്രോപ്പർട്ടീസ് കരാർ ഒപ്പിട്ടു. 2020 എക്‌സ്‌പോയ്ക്കു മുന്നോടിയായി പദ്ധതിയുടെ പ്രാരംഭഘട്ടം പൂർത്തിയാക്കാനാണ് കമ്പനികളുടെ തീരുമാനം.

അതിവേഗ യാത്രയ്ക്കുള്ള ഹൈപ്പർലൂപ് പദ്ധതിയുടെ ഗവേഷണങ്ങൾക്കും ആസൂത്രണത്തിനും ഉൾപ്പെടെയുള്ള സുപ്രധാന പ്രവർത്തനങ്ങൾക്ക് അബുദാബിക്കും ദുബായിക്കും ഇടയിൽ ഇന്നവേഷൻ കേന്ദ്രം വരുന്നു. സീഹ് അൽ സിദൈറ മേഖലയിൽ നിർമ്മിക്കുന്ന തന്ത്രപ്രധാന കേന്ദ്രത്തിനുള്ള ധാരണാപത്രത്തിൽ കലിഫോർണിയയിലെ ഹൈപ്പർലൂപ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജീസും (ടിടി) അബുദാബിയിലെ അൽദാർ പ്രോപ്പർട്ടീസും ഒപ്പുവച്ചു.

പത്തുകിലോമീറ്റർ പാത നിർമ്മാണത്തിന്റെ ആദ്യഘട്ടം അടുത്തവർഷം തുടങ്ങി 2020 എക്‌സ്‌പോയ്ക്കു മുന്നോടിയായി പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് ഹൈപ്പർലൂപ് ടിടി ചെയർമാൻ ബിബോപ് ഗ്രെസ്റ്റ പറഞ്ഞു. അൽദാർ ഗ്രൂപ്പ് അൽഗദീറിൽ നിർമ്മിക്കുന്ന 1000 കോടി ദിർഹത്തിന്റെ പാർപ്പിട പദ്ധതിക്കു സമീപമാണ് ഹൈപ്പർലൂപ് കേന്ദ്രം വരിക.

മണിക്കൂറിൽ 1200 കിലോമീറ്റർ വരെ വേഗത്തിൽ യാത്രചെയ്യാൻ കഴിയുന്ന പദ്ധതിയാണ് ഹൈപ്പർലൂപ്. വെറും 12 മിനിറ്റ് കൊണ്ട് 126 കിലോമീറ്റർ താണ്ടി ദുബായിൽ നിന്ന് അബുദാബിയിലെത്താം. ഇരുദിശയിലുമായി മണിക്കൂറിൽ 10,000 പേർക്കു യാത്ര ചെയ്യാനാകും. ദുബായിലെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു രൂപകൽപന ചെയ്ത ഹൈപ്പർലൂപ് കഴിഞ്ഞവർഷം മാർച്ചിൽ യുഎസിലെ നെവാദ മരുഭൂമിയിൽ മണിക്കൂറിൽ 310 കിലോമീറ്റർ വേഗത്തിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു.

വിപ്ലവകരമായ ഗതാഗത സംവിധാനത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് അൽദാർ പ്രോപ്പർട്ടീസ് ചീഫ് എക്‌സിക്യൂട്ടീവ് തലാൽ അൽ ധിയബി പറഞ്ഞു. യുഎഇയെ പോലെ പുരോഗമനപരമായി ചിന്തിക്കുന്ന രാജ്യത്തിന്റെ മുഖഛായ മാറ്റുന്നതാണ് ലോകത്തിലെ ഏറ്റവും വേഗം കൂടിയ ഈ ഗതാഗത സംവിധാനമെന്ന് ഹൈപ്പർലൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഡിർക് അൽബോൺ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP