Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒടുവിൽ ഡിവൈഎഫ്‌ഐ മദ്യനിർമ്മാണവും തുടങ്ങി; വെയ്ൽസിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഡിവൈഎഫ്‌ഐ ആർട്ടിസാൻ ജിന്നിനും വിസ്‌കിക്കും സൂപ്പർ ഡിമാൻഡ്

ഒടുവിൽ ഡിവൈഎഫ്‌ഐ മദ്യനിർമ്മാണവും തുടങ്ങി; വെയ്ൽസിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഡിവൈഎഫ്‌ഐ ആർട്ടിസാൻ ജിന്നിനും വിസ്‌കിക്കും സൂപ്പർ ഡിമാൻഡ്

കേരളത്തിലെ കമ്യൂണിസ്റ്റ് വിശ്വാസികൾക്ക് ഈ വാർത്ത സഹിക്കില്ല. വെയ്ൽസിൽ ഡിവൈഎഫ്‌ഐ മദ്യോത്പാദനം തുടങ്ങിയിരിക്കുന്നു! സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐയല്ല. ഇത് മദ്യക്കമ്പനിയായ ഡിവൈഎഫ്‌ഐ ഡിസ്റ്റിലറിയാണ്.

ഡിവൈഎഫ്‌ഐയുടെ ഒറിജിനൽ ജിന്നാണ് ഇപ്പോൾ വിപണിയിൽ സൂപ്പർ ഹിറ്റ്. പുറത്തിറക്കിയ ബോട്ടിലുകളൊക്കെ ഇതിനകം വിറ്റുപോയിക്കഴിഞ്ഞു. പീറ്റ്, ഡാനി എന്നീ സഹോദരന്മാർ ചേർന്നാണ് ഡിവൈഎഫ്‌ഐ മദ്യം വിപണിയിലെത്തിക്കുന്നത്. ഇവരുടെ കുടുംബത്തിൽനിന്ന് പരമ്പരാഗതമായി ലഭിച്ച അറിവുകളാണ് മദ്യനിർമ്മാണത്തിനായി അവർ ഉപയോഗിക്കുന്നത്.

ഡിവൈഎഫ്‌ഐ താഴ്‌വരയിൽ മൂന്നര പതിറ്റാണ്ടായി താമസിക്കുന്ന പീറ്റിനും 30 വർഷമായി ഇവിടെ താമസിക്കുന്ന ഡാനിക്കും മദ്യവിൽപനയുമായി ബന്ധപ്പെട്ട കച്ചവടമായിരുന്നു. ഈ പ്രവർത്തന പരിചയം ഉപയോഗിച്ചാണ് രണ്ടുവർഷം മുമ്പ് അവർ ഡിസ്റ്റിലറിക്ക് തുടക്കമിട്ടത്.

യുനസ്‌കോയുടെ അംഗീകാരം നേടിയിട്ടുള്ള ബയോസ്ഫിയർ റിസർവാണ് ഡിവൈഎഫ്‌ഐ താഴ്‌വര. ഇവിടെനിന്ന് ലഭിക്കുന്ന ശുദ്ധമായ വെള്ളവും അമൂല്യങ്ങളായ സസ്യജാലവുമാണ് തങ്ങളുടെ ജിന്നിനെ സവിശേഷമാക്കുന്നതെന്ന് പീറ്റും ഡാനിയും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP