Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓസ്‌ട്രേലിയയിൽ ഭൂചലനം; സുനാമി ഭീഷണിയില്ല

മെൽബൺ: ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ മേഖലയായ ക്യൂൻസ്‌ലാന്റ് സ്റ്റേറ്റിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രതയുള്ള ചലനമാണുണ്ടായത്. പ്രാദേശിക സമയം രാവിലെ 9.14നാണു ഭൂചലനമുണ്ടായത്. ഫ്രാസർ ഐലന്റ് തീരത്താണു ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. സൺഷൈൻ കോസ്റ്റ്, ഗോൾഡ് കോസ്റ്റ്, ബ്രിസ്‌ബെയ്ൻ തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കെട്ടിടങ്ങൾ ഒരുവശത്തേക്കു ചരിയുന്നതു പോലെ അനുഭവപ്പെട്ടതായി ആളുകൾ പറഞ്ഞു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP