Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരാണിക ബുദ്ധ - ഹൈന്ദവ ക്ഷേത്രങ്ങൾ തകർന്നടിഞ്ഞ് ഒരുപിടി മൺകൂമ്പാരമായി മാറി; എങ്ങും ജീവന് വേണ്ടിയുള്ള ഞരക്കങ്ങളും കരളലിയിക്കുന്ന നിലവിളിയും മാത്രം; ഭൂമികോപത്തിൽ നാമാവശേഷമായ നേപ്പാൾ തലസ്ഥാനത്തിന്റെ ദുരിതചിത്രങ്ങൾ

പൗരാണിക ബുദ്ധ - ഹൈന്ദവ ക്ഷേത്രങ്ങൾ തകർന്നടിഞ്ഞ് ഒരുപിടി മൺകൂമ്പാരമായി മാറി; എങ്ങും ജീവന് വേണ്ടിയുള്ള ഞരക്കങ്ങളും കരളലിയിക്കുന്ന നിലവിളിയും മാത്രം; ഭൂമികോപത്തിൽ നാമാവശേഷമായ നേപ്പാൾ തലസ്ഥാനത്തിന്റെ ദുരിതചിത്രങ്ങൾ

കാഠ്മണ്ഡു: ദൈവങ്ങളുടെ സ്വന്തം നാടാണ് നേപ്പാൾ. ബുദ്ധമത വിശ്വാസികളും പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളും ഉള്ള നാട്. എന്നാൽ, ഭൂമി കോപിച്ചപ്പോൾ നേപ്പാൾ തലസ്ഥാനത്തെ അടക്കം പൗരാണിക ക്ഷേത്രങ്ങളും മറ്റും തകർന്നടിഞ്ഞു. ഇപ്പോൾ നേപ്പാളിൽ എങ്ങും ഹൃദയംപൊട്ടിയുള്ള നിലവിളികൾ മാത്രമാണുള്ളത്. തകർന്നടിഞ്ഞ കെടിടങ്ങൾക്കിടയിൽ ജീവന് വേണ്ടി ഞരക്കങ്ങളോടെയും അഭ്യർത്ഥിക്കുകയാണ് ചിലർ. ഇതിനിടെ ചില അത്ഭുത രക്ഷപെടലിന്റെ കഥകളും പുറത്തുവരുന്നുണ്ട്.

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ പൗരാണിക ക്ഷേത്രങ്ങളും യുണെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ക്ഷേത്രങ്ങളും തകർന്നടിഞ്ഞു. ഇതോടെ ഭൂതകാലം തന്നെ നഷ്ടമായ അവസ്ഥയിലാണ് നേപ്പാൾ. കാഠ്മണ്ഡുവിലെ ദർബാർ സ്‌ക്വയറിൽ ക്ഷേത്രങ്ങളും പൗരാണിക കെട്ടിടങ്ങളും തകർന്നടിഞ്ഞു.

66 ലക്ഷം പേരെ ഭൂചലനം ബാധിച്ചെന്നാണ് യു.എൻ. കണക്ക്. ദുരന്തത്തിൽ 5664 പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ നേപ്പാളിലൊഴികെ രാജ്യത്തെ 26 ജില്ലകളിലും ഭൂചലനം കനത്തനാശം വിതച്ചു. വിനോദസഞ്ചാരം മുഖ്യവരുമാനമായ രാജ്യത്തെ ഭൂചലനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന കാര്യവും ഉറപ്പായി. പത്തുദിവസത്തേക്ക് രാജ്യത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് 50 കോടി രൂപ നേപ്പാൾ സർക്കാർ പ്രഖ്യാപിച്ചു. വൈദ്യുതക്കാലുകൾ കടപുഴകിയതിനാൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും 28 മണിക്കൂറായി പൂർണമായും ഇരുട്ടിലാണ്.

വൈദ്യുതി പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുത്തേക്കും. ദുരന്തമേഖലകളിലുള്ളവർ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്. കെടുതികൾ മറികടക്കുന്നതിന് നേപ്പാൾ ലോകരാഷ്ട്രങ്ങളുടെ അടിയന്തരസഹായം തേടിയിട്ടുണ്ട്. യുഎന്നിൽ നിന്നടക്കം നിരവധി സഹായങ്ങൾ ഒഴുകിയെത്തി തുടങ്ങിയിട്ടുണ്ട് നേപ്പാളിൽ.

ഭൂകമ്പത്തിൽ നടുങ്ങിയ നേപ്പാളിൽ രക്ഷാപ്രവർത്തനം വളരെ പതിയെയാണ് നടക്കുന്നത്. ഇന്ത്യയുടെ ദുരന്തനിവാരണ സേന എത്തിയതോടെയാണ് രക്ഷാപ്രവർത്തനം ത്വരിതഗതിയിലായത്. അതേസമയം 2000ത്തിലേറെ പേർ മരിച്ച ഭൂകമ്പത്തിൽ ഒരു അത്ഭുത രക്ഷപെടലും ഉണ്ടായി. കെട്ടിടാവശിഷ്ടങ്ങളിൽ 24 മണിക്കൂർ കുടുങ്ങികിടന്ന ഒരാളെ രക്ഷാപ്രവർത്തകർ രക്ഷപെടുത്തി. അവശിഷ്ടങ്ങളിൽ കുടുങ്ങി മരിച്ച സുഹൃത്തിന്റെ മൃതദേഹത്തിന് സമീപത്തായിട്ടായിരുന്നു ഇയാൾ കിടന്നിരുന്നത്. നൂറ് കണക്കിന് പേരുടെ മൃതദേഹം ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങികിടക്കുന്നുണ്ട. ഇതിൽ നിന്നും ദുർഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP