Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേപ്പാളിൽ വീണ്ടും ചെറു ഭൂചലനങ്ങൾ; ആളപായമില്ല

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂചലനം. മധ്യ നേപ്പാളിൽ മൂന്നു ചെറു ഭൂചലനങ്ങളാണ് ഉണ്ടായത്. ബുധനാഴ്ച പുലർച്ചെയാണ് ആദ്യ ഭൂചലനം സംഭവിച്ചത്. റിക്ടർ സ്‌കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സിന്ധുപൽച്ചോക്ക് ജില്ലയിലെ ബാരാംച്ചിയായിരുന്നു. മറ്റു ഭൂചലനങ്ങൾ അനുഭവപ്പെട്ടത് വൈകുന്നേരമായിരുന്നു. ഗോരക പ്രഭവ കേന്ദ്രമായുണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടർസ്‌കെയിലിൽ 4.4 ആണ് രേഖപ്പെടുത്തിയത്. റിക്ടർസ്‌കെയിലിൽ നാല് രേഖപ്പെടുത്തിയ മറ്റൊരു ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം നുവാകോട്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിലുണ്ടായ വലിയ ഭൂകമ്പത്തിനു ശേഷം ഇതുവരെ 414 തുടർചലനങ്ങളാണ് നേപ്പാളിൽ ഉണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP