Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉയിർപ്പുനാളിൽ ചന്ദ്രൻ ചുവക്കും; യേശുവിന്റെ രണ്ടാം വരവെന്ന് അവകാശപ്പെട്ട് പാസ്റ്റർമാർ; ഇക്കുറി ഇന്ത്യയിലും ദൃശ്യമാകുമെന്ന് റിപ്പോർട്ട്

ഉയിർപ്പുനാളിൽ ചന്ദ്രൻ ചുവക്കും; യേശുവിന്റെ രണ്ടാം വരവെന്ന് അവകാശപ്പെട്ട് പാസ്റ്റർമാർ; ഇക്കുറി ഇന്ത്യയിലും ദൃശ്യമാകുമെന്ന് റിപ്പോർട്ട്

നിയാഴ്ച രാത്രി പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതോടെ മാനത്ത് ചന്ദ്രൻ ഒരു ചുവന്ന പൊട്ടായി ദൃശ്യമാകും. ഈ അപൂർവ്വ ദൃശ്യം ലോകത്തെ മാറ്റിമറിക്കാനിരിക്കുകയാണെന്നാണ് ബൈബിൾ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടി പാസ്റ്റർമാർ മുന്നറിയിപ്പു നൽകുന്നത്. നോർത്ത് അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ വൻകരകളിൽ കാണാവുന്ന ഈ ഗ്രഹണം നാലു ചുവന്ന ചന്ദ്രന്മാരിൽ മൂന്നാമത്തേതാണ്. അവസാനത്തേത് സെപ്റ്റംബർ 28-ന് ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുവന്ന ചന്ദ്രൻ നാലു തവണ ദൃശ്യമായാൽ ലോകത്തെ മാറ്റിമറിക്കുന്ന ഒരു സംഭവം ഉടൻ നടക്കുമെന്ന് ബൈബിൾ ഉദ്ധരിച്ച് അമേരിക്കൻ പാസ്റ്ററായ ജോൺ ഹഗീ പറയുന്നു. ഈസ്റ്റർ വാരാന്ത്യത്തിൽ തന്നെ ചുവന്ന ചന്ദ്രൻ ദൃശ്യമാകുന്നത് നാടകീയമായ എന്തോ വലിയ ഒന്ന് സംഭവിക്കാനിരിക്കുന്നതിന്റെ സൂചനാണെന്നും 'ഫോർ ബ്ലഡ് മൂൺസ്' എന്ന പേരിൽ ബൈബിൾ പ്രവചനത്തെ അടിസ്ഥാനമാക്കി ഒരു പുസ്തകം തന്നെ രചിച്ച പാസ്റ്റർ ജോൺ പറയുന്നു.

'ലോകത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു സംഭവം ഇസ്രയേൽ കൂടി ഉൾപ്പെടുന്ന പശ്ചിമേഷ്യയിൽ സംഭവിക്കാനിരിക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്,- അദ്ദേഹം പറഞ്ഞു. ചുവന്ന ചന്ദ്രനെ കുറിച്ച് ബൈബിളിൽ പലയിടത്തും പരാമർശങ്ങളുണ്ട്. സൂര്യനിലേയും ചന്ദ്രനിലേയും നക്ഷതങ്ങളിലേയും മാറ്റങ്ങൾ യേശുവിന്റെ രണ്ടാം വരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ജോവലിന്റെ പുസ്തകം രണ്ടാം അധ്യായത്തിൽ പറയുന്നുണ്ട്. എന്നാൽ ഏത് കാലഘട്ടത്തിലാണ്, പ്രവചിക്കപ്പെട്ട ഈ വലിയ സംഭവങ്ങൾ അരങ്ങേറുക എന്നതു സംബന്ധിച്ച് വ്യക്തതയില്ല. അടയാളങ്ങൾ ദൃശ്യമാകുമ്പോഴാണ് പ്രവചിക്കപ്പെട്ടത് സംഭവിക്കുക എന്നാണ് ബൈബിൾ പറയുന്നതെന്നും അദ്ദേഹം പറയുന്നു. റെഡ് മൂൺ എന്ന ഈ രക്ത ചന്ദ്രന് ഒരു വിഭാഗം ആളുകൾ വലിയ മതപരമായ പ്രാധാന്യം നൽകുമ്പോൾ മറ്റു ചിലർക്ക് ഇത് സുന്ദരമായ ഒരു രാത്രിയാകാശക്കാഴ്ച എന്നതിലപ്പുറം ഒന്നുമില്ല.

ഓരോ ആറു പൂർണ ചന്ദ്രന്മാർക്കും ശേഷം തുടർച്ചയായി വരുന്ന ചുവന്ന നാലു പൂർണ ചന്ദ്ര ഗ്രഹണങ്ങളെ റ്റെട്രഡ് എന്നാണ് വിളിക്കുന്നത്. ചന്ദ്രന്റെ ഈ നിറം മാറ്റം ഒരു ദോഷവും ചെയ്യില്ലെന്ന് നാസ വ്യക്തമാക്കുന്നു. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രൻ കടന്നു പോകുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഈ സമയത്ത് സൂര്യനിൽ നിന്ന് ചന്ദ്രനിലേക്കുള്ള വെളിച്ചം ഭൂമി പൂർണമായും തടയും. വെളിച്ചം മാർഗഭ്രംശം സംഭവിച്ച് ഭൂമിയുടെ അന്തരീക്ഷത്തിൽ വ്യത്യസ്തമായി പരക്കുന്നു. ദിശാവ്യതിയാനം സംഭവിച്ച ഈ രശ്മികൾ ചന്ദ്രനിൽ പ്രതിഫലിക്കുമ്പോഴാണ് ചന്ദ്രന് ചുവപ്പ് നിറം ദൃശ്യമാകുന്നത്. പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിലാകുമ്പോൾ ചന്ദ്രന് കടുത്ത ചുവപ്പ് നിറമാകുന്നു. നിഴലിൽ നിന്ന് മാറുന്നതോടെ ചുവപ്പ് നിറത്തിന്റെ കാഠിന്യം കുറഞ്ഞു വരികയും ചെയ്യുന്നു.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP