Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികളെ പീഡിപ്പിക്കുന്ന പ്രമുഖരുടെ പട്ടികയിൽ ഒരു വി.ഐ.പി.കൂടി; മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി എഡ്വേർഡ് ഹീത്ത് 12-ാം വയസ്സിൽ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി ഒരാൾ രംഗത്ത്

കുട്ടികളെ പീഡിപ്പിക്കുന്ന പ്രമുഖരുടെ പട്ടികയിൽ ഒരു വി.ഐ.പി.കൂടി; മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി എഡ്വേർഡ് ഹീത്ത് 12-ാം വയസ്സിൽ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി ഒരാൾ രംഗത്ത്

ബാലപീഡനം നടത്തിയ പ്രമുഖരുടെ പട്ടികയിലേക്ക് ഒരു പ്രമുഖൻകൂടി. മുൻ പ്രധാനമന്ത്രി എഡ്വേർഡ് ഹീത്താണ് ഈ പട്ടികയിലെത്തിയ പുതുമുഖം. കൺസർവേറ്റീവ് പാർട്ടിയുടെ എംപി.യായിരിക്കെ, 1961-ൽ തന്നെ ഹീത്ത് പീഡിപ്പിച്ചുവെന്ന ആരോപണവുമായി ഒരാൾ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

ആരോപണമുന്നയിച്ച വ്യക്തിക്ക് ഇപ്പോൾ 64 വയസ്സുണ്ട്. തന്റെ 12-ാം വയസ്സിലാണ് പീഡനം നടന്നത്. വീടുവിട്ടോടിപ്പോയ തന്നെ എംപി. അദ്ദേഹത്തിന്റെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങൾ സ്‌കോട്ട്‌ലൻഡ് യാർഡ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്യുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

പീഡിപ്പിക്കപ്പെട്ട് രണ്ടുമാസത്തിനുള്ളിൽത്തന്നെ ഇക്കാര്യം താൻ സോഷ്യൽ വർക്കർമാരെ അറിയിച്ചിരുന്നുവെങ്കിലും അന്നത് ആരും ചെവിക്കൊണ്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. സംഭവം നടന്ന് നാലുവർഷത്തിനുശേഷം ഹീത്തിന്റെ ഫോട്ടോ പത്രത്തിൽ കണ്ടപ്പോഴാണ് തന്നെ പീഡിപ്പിച്ചത് ആരാണെന്ന് മനസ്സിലായത്. അമ്മയോട് കരഞ്ഞുകൊണ്ട് തന്നെ ഇയാൾ ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

വീട്ടിൽനിന്ന് ഓടിപ്പോകുന്നതിനിടെ ഒരു കാറിന് കൈകാണിച്ച് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. കാർ നിർത്തിയ ആൾ തന്നോട് കയറാൻ ആവശ്യപ്പെട്ടു. കാറിനുള്ളിൽ ഇരിക്കുമ്പോൾ തന്നോട് വിശേഷങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കുകയും പിന്നീട് തന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അവിടെവച്ചാണ് തന്നെ ഹീത്ത് ബാലാൽസംഗം ചെയ്തതെന്നും സോളിസെറ്റർക്കെഴുതിയ കത്തിൽ വെളിപ്പെടുത്തുന്നു.

ചെറിയ പ്രായത്തിൽത്തന്നെ സ്വന്തം പിതാവ് തന്റെ സുഹൃത്തുക്കൾക്ക് ലൈംഗികമായി ഉപയോഗിക്കാൻ തന്നെ വിറ്റിരുന്നുവെന്നും ഇയാൾ പരാതിയിൽ പറയുന്നു. അതുകൊണ്ട് ചെറിയ പ്രായത്തിൽത്തന്നെ ഇത്തരം ദുരനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. എന്നാൽ, തന്നെ കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തത് പ്രമുഖനായ രാഷ്ട്രീയ നേതാവാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP