Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴിമുട്ടയിൽ മാരക കീടനാശിനി സാന്നിദ്ധ്യം; യൂറോപ്യൻ രാജ്യങ്ങളിൽ മുട്ട ഉപയോഗിക്കരുതെന്ന് ഫൂഡ് സ്റ്റാന്റേർഡ്സ് ഏജൻസിയുടെ മുന്നറിയിപ്പ്; സൂപ്പർമാർക്കറ്റുകളിൽ മുട്ട കിട്ടാനില്ല; യുകെയിൽ ഏഴ് ലക്ഷം മുട്ടകൾ വിപണിയിൽ നിന്ന് തിരികെ വിളിച്ചു

കോഴിമുട്ടയിൽ മാരക കീടനാശിനി സാന്നിദ്ധ്യം; യൂറോപ്യൻ രാജ്യങ്ങളിൽ മുട്ട ഉപയോഗിക്കരുതെന്ന് ഫൂഡ് സ്റ്റാന്റേർഡ്സ് ഏജൻസിയുടെ മുന്നറിയിപ്പ്; സൂപ്പർമാർക്കറ്റുകളിൽ മുട്ട കിട്ടാനില്ല; യുകെയിൽ ഏഴ് ലക്ഷം മുട്ടകൾ വിപണിയിൽ നിന്ന് തിരികെ വിളിച്ചു

ലണ്ടൻ: യൂറോപ്പിലെ പതിനഞ്ചു രാജ്യങ്ങളിൽ വിതരണം ചെയ്ത കോഴിമുട്ടകളിലാണ് കീടനാശിനയുടെ അമിതസാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ഹോളണ്ട്, ബൽജിയം രാജ്യങ്ങളിൽ നിന്നെത്തുന്ന കോഴിമുട്ടയും അവ ചേർത്ത ഭക്ഷണങ്ങളും വിപണിയിൽ നിന്ന് വിലക്കി. പ്രമുഖ സൂപ്പർ മാർക്കറ്റ് കമ്പനികളായ മോറിസൺ , അസ്ദ ,വൈട്രോസ് ,സെയിൻസ്ബറി തുടങ്ങിയ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ മുട്ടയുടേയും മുട്ട ഉത്പന്നങ്ങളുടേയും വിൽപ്പന നിർത്തിവച്ചു. മുട്ട ചേർന്ന സാൻഡ് വിച്ച്, സലാഡുകൾ, കേക്ക്, ബിസ്‌ക്കറ്റ് തുടങ്ങിയ വിപണിയിൽനിന്ന് പിൻവലിച്ചു.

പ്രധാനമായും ഹോളണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത മുട്ടകളിലാണ് ഫിപ്രോനിൽ എന്ന കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. വളർത്തു മൃഗങ്ങളിലെ ചെള്ളുബാധ പ്രതിരോധിക്കുന്ന കീടനാശിനിയാണ് ഫിപ്രോനിൽ. ഭക്ഷണത്തിന് ഉപയോഗിക്കുന്ന മൃഗങ്ങളിലും പക്ഷികളിലും ഈ മാരകവിഷം ഉപയോഗിക്കാൻ പാടില്ലെന്നാണ് യൂറോപ്യൻ യൂണിയനിലെ നിയമം. ബെൽജിയത്തിലേയും നെതർലാൻഡിലേയും വിവിധ ചിക്കൻ ഫാമുകളിൽ ഈ കീടനാശിനി തെറ്റായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. മുട്ടയിലൂടെ കീടനാശിനി വലിയ അളവിൽ മനുഷ്യരുടെ ഉള്ളിൽ ചെല്ലുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രധാനമായും മസിലുകളേയും വൃക്ക, കരൾ എന്നിവയാണ് ഇത് ബാധിക്കുക.

ബൽജിയത്തിലാണ് കീടനാശിനി ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇത്. എന്നാൽ ഇതിനു മുമ്പുതന്നെ ഹോളണ്ടിൽ ഇത് കണ്ടെത്തിയതായി ആരോപണമുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ മുട്ട ഉത്പാദകരായ ഹോളണ്ട് അത് പുറത്തു വിട്ടില്ലെന്നും ബൽജിയം ആരോപിക്കുന്നു. തുടർന്ന് ജർമ്മനിയിലും ഫ്രാൻസിലും കീടനാശിനി കലർന്ന മുട്ട കണ്ടെത്തി. യൂറോപ്പിൽ ഉപയോഗിക്കുന്ന മുട്ടകളിൽ എഴുപതു ശതമാനത്തോളം ഹോളണ്ടിൽ നിന്നുള്ള മുട്ടകളാണ്. യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ല്ക്‌സംബർഗ്, റുമേനിയ, പോളണ്ട്, ഡെന്മാർക്ക്, സ്ലോവേനിയ, സ്‌ളോവാക്യ എന്നീ രാജ്യങ്ങളിലാണ് വിഷമുട്ടകൾ കൂടുതലായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരം മുട്ടകൾ ഏഷ്യയിലും എത്തി. ഹോങ്കോങ്ങിലാണ് ഈ മുട്ടകൾ എത്തിയതായി സ്ഥിരീകരിച്ചത്.

ഹോളണ്ടിലെ രണ്ടു വൻകിട പോൾട്രിഫാമുകളിൽ നി്ന്നാണ് വിഷബാധ വ്യാപിച്ചതെന്ന് പ്രാഥമിക നിഗമനം. നൂറോം ഫാമുകൾ ഇതോടനുബന്ധിച്ച് അധികൃതർ അടപ്പിച്ചു. ഇവിടങ്ങളിലെ കീടബാധയുടെ കരാർ ഒരു ബൽജിയം കമ്പനിയാണ് ഏറ്റെടുത്തിരുന്നത്. പരസ്പരമുള്ള ആരോപണങ്ങൾ നിർത്തിവച്ച് പ്രായോഗിക നടപടികൾ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് നിർദ്ദേശം നല്കി. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. സെപ്റ്റംബർ 26ന് ചേരുന്ന ഭക്ഷ്യ റഗുലേറ്ററി കമ്മിറ്റി യോഗം സ്ഥിതി വിലയിരുത്തും.

കണക്കാക്കിയിരുന്നതിലും കൂടുതൽ ഇത്തരത്തിലുള്ള മുട്ടകൾ വിപണിയിലെത്തിയതായി കണ്ടെത്തിയതാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയത്. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് എഫ്എസ്എയുടെ ചെയർവുമൺ ഹീതർ ഹാൻകോക്ക് പ്രതികരിച്ചു. പുതുതായി എത്തുന്ന മുട്ടകളിൽ ഈ പ്രശ്നമില്ലെന്നാണ് റിപ്പോർട്ടുകൾ. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മുട്ടകളും ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുന്നതിൽ തടസമില്ല എന്നും അറിയിച്ചിട്ടുണ്ട് ബ്രിട്ടനിലെ ഫാമുകളിൽ ഈ രാസവസ്തു തളിക്കുന്നില്ല എന്നും മുട്ട പാകം ചെയ്യുന്നതിൽ മാറ്റം വരുത്തേണ്ടതില്ല എന്നും ഏജൻസി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP