Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബെർമിങ്ഹാമിലെ ഈദ് ആഘോഷത്തിന് എത്തിച്ചേർന്നത് ഒരു ലക്ഷത്തിൽ അധികം വിശ്വാസികൾ; ബ്രിട്ടനിലെ എല്ലാ പള്ളികളിലും ഈദ് പ്രാർത്ഥനകൾ; യൂറോപ്പിന്റെ ഇസ്ലാമിക തലസ്ഥാനമായി ബ്രിട്ടൻ മാറുമ്പോൾ

ബെർമിങ്ഹാമിലെ ഈദ് ആഘോഷത്തിന് എത്തിച്ചേർന്നത് ഒരു ലക്ഷത്തിൽ അധികം വിശ്വാസികൾ; ബ്രിട്ടനിലെ എല്ലാ പള്ളികളിലും ഈദ് പ്രാർത്ഥനകൾ; യൂറോപ്പിന്റെ ഇസ്ലാമിക തലസ്ഥാനമായി ബ്രിട്ടൻ മാറുമ്പോൾ

ലോകത്തിലെ വിവിധ ഇടങ്ങളിൽ ഇന്നലെ ഈദ് ആഘോഷിച്ചതിനൊപ്പം ബ്രിട്ടനിലും റമദാന്റെ സമാപനം വിശ്വാസപൂർവം ആഘോഷിക്കപ്പെട്ടു. ഈ അവസരത്തിൽ ബെർമിങ്ഹാമിലെ ഈദ് ആഘോഷത്തിന് എത്തിച്ചേർന്നത് ഒരു ലക്ഷത്തിൽ അധികം വിശ്വാസികളായിരുന്നു. ബ്രിട്ടനിലെ എല്ലാ പള്ളികളിലും ഈദ് പ്രാർത്ഥനകൾ സജീവമായി നടന്നിരുന്നു. ഇത്തരത്തിൽ യൂറോപ്പിന്റെ ഇസ്ലാമിക തലസ്ഥാനമായി ബ്രിട്ടൻ മാറുകയാണ്. ബെർമിങ്ഹാമിലെ സ്മാൾ ഹീത്ത് പാർക്കിലാണ് നിരവധി പേർ നമസ്‌കാരത്തിനും ആഘോഷത്തിനുമായി എത്തിച്ചേർന്നിരുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ഈദ് ആഘോഷം ഇവിടെയാണ് നടന്നത്.

ലണ്ടനിലെ ഡുൽവിച്ച് പാർക്കിൽ ആയിരക്കണക്കിന് മുസ്ലീങ്ങളാണ് ഈദ് ആഘോഷിക്കുന്നതിനായി എത്തിച്ചേർന്നിരുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ബെർമിങ്ഹാമിലെ സ്മാൾ ഹീത്ത് പാർക്കിലേക്ക് ഒഴുകിയെത്തിയിരുന്നു. ഈ വർഷത്തെ ഇവന്റിൽ കൃത്യമായി പറഞ്ഞാൽ 106,000 പേർ പങ്കെടുത്തുവെന്നാണ് സംഘാടകർ അവകാശപ്പെട്ടിരിക്കുന്നത്. ബാർസലോണയിലെ എഫ്‌സി നൗ ക്യാമ്പ് സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാൻ സാധിക്കുന്നവരേക്കാൾ കൂടുതൽ പേരെ ഇവിടെ ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ബെർമിങ്ഹാമിലെ പരിപാടിക്കെത്തിയിരുന്നു.

ഇവിടെ പ്രാർത്ഥനക്കുള്ള സൗകര്യമൊരുക്കിയതിന് പുറമെ ഈദ് ആഘോഷത്തിന്റെ മാറ്റ് കൂട്ടാൻ വേണ്ടതെല്ലാം സജ്ജമാക്കിയിരുന്നു. വിവിധ സ്റ്റാളുകളും ആക്ടിവിറ്റികളും ഇവിടെ ഏർപ്പെടുത്തിയിരുന്നു. അതായത് ഫെയർ ഗ്രൗണ്ട് റൈഡുകൾ, മിനിയേച്ചർ ഗോൾഫ്, ലേസർ ക്ലേ പീജിയൻ ഷൂട്ടിങ് തുടങ്ങിയവ ഇവയിൽ ചിലത് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP