Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് രഹസ്യമായി പണംപറ്റി; ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയ്ക്ക് എട്ടുവർഷം കൂടി കഠിനതടവ്

ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് രഹസ്യമായി പണംപറ്റി; ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയ്ക്ക് എട്ടുവർഷം കൂടി കഠിനതടവ്

മറുനാടൻ ഡെസ്‌ക്‌

സോൾ: ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയ്ക്കു (66) എട്ടുവർഷം കഠിനതടവ്. രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് അനധികൃതമായി 2.65 കോടി ഡോളർ കൈപ്പറ്റിയതിന് ആറു വർഷവും പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവിഹിതമായി ഇടപെട്ടതിനു രണ്ടു വർഷവുമാണു കോടതി ശിക്ഷിച്ചത്. ഒന്നിച്ചനുഭവിച്ചാൽ മതി.

ആദ്യ വനിതാ പ്രസിഡന്റ് ആയിരുന്ന പാർക്കിന് കൈക്കൂലി, അധികാരദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങൾക്കു നേരത്തേ 24 വർഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഇന്റലിജൻസ് സർവീസിൽ നിന്ന് ഓഡിറ്റിനു വിധേയമല്ലാത്ത തുക ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാർക് കൈക്കലാക്കിയെന്നാണു കണ്ടെത്തിയിട്ടുള്ളത്. രണ്ട് എൻഐഎസ് ഡയറക്ടർമാർക്കു മൂന്നരവർഷവും ഒരു ഡയറക്ടർക്ക് മൂന്നുവർഷവും തടവുശിക്ഷ നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP