Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർക്കും അവധി വേണ്ട; ജോലി തന്നെ ജോലി; മനംമടുത്ത സർക്കാർ അവധി എടുക്കാതിരിക്കുന്നത് ക്രിമിനൽ കുറ്റം ആക്കുന്നു; ജപ്പാനിൽ നിന്നും ഒരു വിചിത്ര കഥ

ആർക്കും അവധി വേണ്ട; ജോലി തന്നെ ജോലി; മനംമടുത്ത സർക്കാർ അവധി എടുക്കാതിരിക്കുന്നത് ക്രിമിനൽ കുറ്റം ആക്കുന്നു; ജപ്പാനിൽ നിന്നും ഒരു വിചിത്ര കഥ

രു ജോലി കിട്ടിയിട്ടു വേണം ലീവെടുക്കാൻ എന്ന മലയാളി മനോഭാവത്തെക്കുറിച്ച് ജപ്പാൻകാർ കേട്ടിട്ടുപോലുമുണ്ടാകില്ല. കാരണം അവർക്ക് ജോലിയെന്നാൽ ജീവിതം തന്നെയാണ്. ജോലി ചെയ്ത് ഒരിക്കലും മടുക്കാത്ത ജപ്പാൻകാർ ഒന്നു ലീവെടുക്കണമേ എന്നാണ് ഇപ്പോൾ അവിടുത്തെ സർക്കാരിന്റെ യാചന. തങ്ങൾക്ക് അവകാശപ്പെട്ട ലീവിന്റെ പകുതി എടുക്കാത്ത ഉദ്യോഗസ്ഥരാണ് ജപ്പാനിൽ ഭൂരിപക്ഷവും. ഇതിനൊരു അന്തംകുറിക്കാനാണ് ഇപ്പോൾ സർക്കാർ ലക്ഷ്യമിടുന്നത്. കൂടുതൽ സമയം ഓഫ് എടുത്ത്, ഓഫീസുകളിൽ ചെലവഴിക്കുന്ന സമയം വെട്ടിക്കുറച്ച് ആളുകൾ ഒന്നു റിലാക്‌സ് ചെയ്യട്ടെ എന്നാണ് സർക്കാർ തലത്തിൽ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ജോലിസംബന്ധമായ ആത്മഹത്യകൾ പെരുകി വരുന്നതിന് തടയിടുന്നതിനാണ് സർക്കാർ ഇത്തരത്തിൽ നിബന്ധന മുന്നോട്ടുവച്ചിരിക്കുന്നത്. ലീവെടുക്കാതിരിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്താനാണ് ജപ്പാന്റെ തീരുമാനം.

ആളുകളെ വീട്ടിൽ കൂടുതൽ സമയം എങ്ങനെ ഇരുത്താം എന്നതാണ് ഇപ്പോൾ അധികാരികൾ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതിനായി കൂടുതൽ പബ്ലിക് ഹോളിഡേകൾ പ്രഖ്യാപിക്കുകയും ലീവു സംബന്ധിച്ച് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തകാലത്ത് ഒരു വർഷത്തെ ലീവ് 18.5 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ വിപരീതമായി തങ്ങൾക്ക് അനുവദിച്ചിരിക്കുന്നതിലും പകുതിയിൽ താഴെ മാത്രമാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ ലീവെടുത്തിരിക്കുന്നത്. എന്നാൽ തൊഴിൽ സംബന്ധമായ ആത്മഹത്യകൾ കഴിഞ്ഞ വർഷം 2500 ആയി ഉയർന്ന സാഹചര്യത്തെ എങ്ങനെ അതിജീവിക്കുമെന്ന  ആശങ്കയിലാണ് സർക്കാരിപ്പോൾ.

ജപ്പാനിലെ ഒരു ഉദ്യോഗസ്ഥൻ ഒരു വർഷം ശരാശരി ഒമ്പതു ദിവസമാണ് ലീവെടുക്കുന്നതെന്നാണ് മിനിസ്ട്രി ഓഫ് ഹെൽത്ത്, ലേബർ ആൻഡ് വെൽഫെയർ വ്യക്തമാക്കുന്നത്. അതേസമയം 2013 ലാകട്ടെ 16 ശതമാനം ജോലിക്കാരും ഒറ്റ ലീവ് എടുത്തിട്ടില്ല എന്നതാണ് അതിശയകരമായ മറ്റൊരു പ്രത്യേകത. ജോലിക്കാരെ ലീവെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പദ്ധതികൾ നടപ്പാക്കാൻ മാറിമാറി വരുന്ന സർക്കാരുകൾ ശ്രമിക്കാറുണ്ടെങ്കിലും ഇതൊന്നും ഏറെ ഫലവത്താകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ സർക്കാർ പുതിയ നിയമനിർമ്മാണവുമായി രംഗത്തെത്തുന്നത്. വർഷത്തിൽ അഞ്ചു ലീവ് എടുത്തിരിക്കണമെന്ന് നിർബന്ധിക്കുന്ന തരത്തിലാണ് പുതിയ നിയമം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും.

കൂടാതെ ജോലി സമയം കുറയ്ക്കാൻ കമ്പനികൾക്ക് നിർദേശവും നൽകും. വാർഷികാവധികൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ജോലിസമയം ക്രമീകരിക്കാനും കമ്പനികൾക്ക് നിർദ്ദേശം നൽകും. കൂടാതെ ചില വെള്ളക്കോളർ ജോലികൾക്ക് ഓവർടൈം നൽകുന്നത് തടയാനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇത് ജോലി സമയം കുറയ്ക്കുന്നതിന് സഹായകമാകുമെന്നാണ് കരുതുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ പുതിയ നിർദേശത്തിന് എങ്ങുനിന്നും വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.

ജോലി സമയം കൂടുതൽ ഫ്‌ലെക്‌സിബിൾ ആക്കുന്ന തരത്തിൽ നിയമം കൊണ്ടുവരുന്നതുകൊണ്ട് പ്രതീക്ഷിക്കുന്നത്ര പ്രയോജനം കൈവരിക്കില്ലെന്നാണ് ക്രിട്ടിക്കുകൾ പറയുന്നത്. ജോലിയോടുള്ള ജപ്പാൻകാരുടെ മനോഭാവം ഇതുകൊണ്ടു മാറില്ലെന്നും സ്റ്റാഫുകൾക്ക് കുറഞ്ഞ ശമ്പളം കിട്ടാനും ജോലിഭാരം വർധിക്കാനുമേ ഇത്തരത്തിൽ മാറ്റങ്ങൾ കൊണ്ട് സംഭവിക്കുകയുള്ളൂവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

2011-ൽ തൊഴിൽ സംബന്ധമായ സമ്മർദം മൂലം 2689 പേരാണ് ജപ്പാനിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. അതേസമയം കഴിഞ്ഞ വർഷം ഇതിൽ നേരിയ തോതിൽ കുറവ് കണ്ടെത്തിയെന്നു മാത്രം. 2014-ൽ  ഫുൾ ടൈം വർക്കേഴ്‌സ് ശരാശരി 173 മണിക്കൂർ ഓവർ ടൈം  ജോലി ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1993-നു ശേഷമുള്ള ഉയർന്ന കണക്കാണിത്. 22.3 ശതമാനം ജോലിക്കാർ ഓരോ ആഴ്ചയിലും ശരാശരി 50 മണിക്കൂറോ അതിൽക്കൂടുതലുമോ ജോലി ചെയ്യുന്നുണ്ട്. ബ്രിട്ടണിലെ ജോലിക്കാരെക്കാൾ 12.7 ശതമാനവും അമേരിക്കയിലെ ജോലിക്കാരെക്കാൾ 11.3 ശതമാനവും കൂടുതലാണിതെന്നാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP