Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

13,000 കൊല്ലം മുമ്പ് ഉൽക്ക ആക്രമണത്തിൽ തകർന്നടിഞ്ഞ് ഭൂമി; ഭൂകമ്പങ്ങളും സുനാമിയും ഐസ് ഏയ്ജുമായി മനുഷ്യവംശം ഇല്ലാതായി; 13 വർഷത്തിന് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കും; ലോകാവസാനത്തെക്കുറിച്ചുള്ള ഈ ആശങ്ക സത്യമാകുമോ..?

13,000 കൊല്ലം മുമ്പ് ഉൽക്ക ആക്രമണത്തിൽ തകർന്നടിഞ്ഞ് ഭൂമി; ഭൂകമ്പങ്ങളും സുനാമിയും ഐസ് ഏയ്ജുമായി മനുഷ്യവംശം ഇല്ലാതായി; 13 വർഷത്തിന് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കും; ലോകാവസാനത്തെക്കുറിച്ചുള്ള ഈ ആശങ്ക സത്യമാകുമോ..?

ലോകാവസാനമുണ്ടാകുമെന്നും ഭൂമിയിലെ സർവ ചരാചരങ്ങളും നാമാവശേഷമാകുമെന്നുള്ള നിരവധി പ്രവചനങ്ങളും മുന്നറിയിപ്പുകളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. 13,000 കൊല്ലം മുമ്പ് ഒരു ഉൽക്കാപതനത്തിലൂടെ ഭൂമി തകർന്നടിഞ്ഞിരുന്നുവെന്നും ഭൂകമ്പങ്ങളും സുനാമിയും ഐസ് ഏയ്ജുമായി മനുഷ്യവംശം ഇല്ലാതായെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 13 വർഷത്തിന് ശേഷം വീണ്ടും ഈ ചരിത്രം ആവർത്തിക്കുമെന്നും ഭൂമിയിൽ വീണ്ടും സർവനാശമുണ്ടാകുമെന്ന മുന്നറിയിപ്പുമുയർന്നിട്ടുണ്ട്. ലോകാവസാനത്തെക്കുറിച്ചുള്ള ഈ പുതിയ പ്രവചനം സത്യമാകുമോയെന്ന ആശങ്കയിലാണിപ്പോൾ ലോകം.

എക്സൻട്രിക് ആർക്കിയോളജിസ്റ്റായ ഗ്രഹാം ഹാൻകോക്കാണ് തന്റെ പുസ്തകമായ മജീഷ്യൻസ് ഓഫ് ദി ഗോഡ്സിലൂടെ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. 13,000 വർഷങ്ങൾക്ക് മുമ്പ് ഒരു ഉൽക്കാപതനത്തിലൂടെ ഭൂകമ്പങ്ങളും സുനാമികളുമുണ്ടായി മിനി ഐസ് ഏയ്ജ് സംജാതമായി ഇവിടുത്തെ മനുഷ്യരടക്കമുള്ള ജീവജാലങ്ങൾ തുടച്ച് നീക്കപ്പെട്ടിരുന്നുവെന്നും 13 വർഷം കൂടി കഴിഞ്ഞാൽ അതായത് 2030ൽ ഈ ദുരന്തം വീണ്ടും ഭൂമിയെ തേടിയെത്തുമെന്നും ഇവിടം പ്രേതഭൂമിയായി മാറുമെന്നുമാണ് അദ്ദേഹം തുറന്നെഴുതിയിരിക്കുന്നത്. ബൈബിളിലെ നോഹയുടെ പെട്ടകത്തെയും പ്രളയത്തെയും പോലുള്ള മനുഷ്യവംശത്തിന്റെ സർവനാശത്തിന്റെ കഥകൾ വെറും സങ്കൽപങ്ങളല്ലെന്നും അവ സമീപവർഷങ്ങളിൽ യാഥാർത്ഥ്യമാകാൻ പോവുകയാണെന്നുമാണ് ഹാൻകോക്ക് പ്രവചിക്കുന്നത്.

ഇദ്ദേഹത്തിന്റെ ഈ വാദത്തിനുള്ള തെളിവായി തുർക്കിയിലെ ഗോബെകി ടീപ്പിൽ വലിയ ഗർത്തത്തിന്റെ ശേഷിപ്പ് ഇന്നുമുണ്ട്. ഈ പുസ്തകത്തിൽ പരാമർശിക്കുന്ന ഉൽക്ക ഇവിടെയാണ് പതിച്ചതെന്ന് കരുതുന്നു. ഈ സ്ഥലം പോട്ട്ബെല്ലി ഹിൽ എന്നാണറിയപ്പെടുന്നത്. ഇത് സിറിയൻ അതിർത്തിക്കടുത്തുള്ള സ്ഥലമാണെന്നും ഹാൻകോക്ക് പറയുന്നു. തുടക്കത്തിൽ ഈ പ്രവചനവുമായി തന്റെ പുസ്തകത്തിലൂടെ മുന്നോട്ട് വന്ന ഹാൻകോക്കിനെ മൂഢസങ്കൽപ്പത്തിലുള്ളയാൾ, പകൽക്കിനാവ് കാണുന്നയാൾ എന്നിങ്ങനെ വിളിച്ച് ആക്ഷേപിക്കാനായിരുന്നു മുഖ്യ ധാര സയന്റിസ്റ്റുകൾ ശ്രമിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ഗവേഷണഫലമനുസരിച്ച് ഹാൻകോക്കിന്റെ വെളിപ്പെടുത്തലുകളെല്ലാം ശരിയാണെന്നാണ് വ്യക്തമായിരിക്കുന്നത്. 10,950 ബിസിയിൽ ഒരു വമ്പൻ ഉൽക്ക പതിച്ചാണ് ഗോബെക്കി ടീപ്പിൽ ഗർത്തമുണ്ടായതെന്ന് വ്യക്തമാവുകയും ചെയ്തിരുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ് സ്‌കൂൾ ഓഫ് എൻജിനീയറിംഗിലെ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നത്. ഇവരുടെ റിപ്പോർട്ട് യൂണിവേഴ്സിറ്റി ഓഫ് ഏയ്ജിയന്റെ ജേണൽ ഓഫ് മെഡിറ്ററേനിയൻ ആർക്കിയോളജി ആൻഡ് ആർച്ചിയോമെട്രിയിൽ പ്രസിദ്ധീകരിക്കുകയുംചെയ്തിരുന്നു. ഇതേ പോലുള്ള ഒരു ഉൽക്കാപതനം 2030ലും ഉണ്ടായി സർവനാശമുണ്ടാകുമെന്ന ഹാൻകോക്കിന്റെ പ്രവചനവും ശാസ്ത്രലോകം സൂക്ഷ്മമായി പഠിച്ച് വരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP