Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റൺവേയിലൂടെ പാഞ്ഞ് പറന്നുയരുന്നതിന് മുമ്പ് വിമാനം തിരിച്ചിറക്കി എത്തിഹാദ് പൈലറ്റ്; വിമാനം വൈകിപ്പിച്ചതുകൊച്ചുമകൻ മരിക്കാറായെന്ന് കേട്ട വയോധിക ദമ്പതികൾക്ക് വേണ്ടി

റൺവേയിലൂടെ പാഞ്ഞ് പറന്നുയരുന്നതിന് മുമ്പ് വിമാനം തിരിച്ചിറക്കി എത്തിഹാദ് പൈലറ്റ്; വിമാനം വൈകിപ്പിച്ചതുകൊച്ചുമകൻ മരിക്കാറായെന്ന് കേട്ട വയോധിക ദമ്പതികൾക്ക് വേണ്ടി

ലണ്ടൻ: മാഞ്ചസ്റ്റർ എയർപോർട്ടിന്റെ റൺവേയിലൂടെ ഓടി പറന്നുയരാൻ ഒരുങ്ങുകയായിരുന്നു ആ വിമാനം. പെട്ടെന്നാണ് വിമാനത്തിലെ യാത്രക്കാരായ വയോധിക ദമ്പതികളുടെ കൊച്ചുമകൻ മരിക്കാറായെന്ന വിവരം ലഭിച്ചത്. തുടർന്ന് പൈലറ്റ് വിമാനം നിർത്തി വയോധികദമ്പതികൾക്ക് ഇറങ്ങാനുള്ള സൗകര്യം പൈലറ്റ് ചെയ്തുകൊടുത്തു. എത്തിഹാദ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. മാഞ്ചസ്റ്ററിൽ നിന്നും അബുദാബി വഴി ഓസ്‌ട്രേലിയയിലേക്ക് പോകാനിരിക്കുകയായിരുന്നു ഈ ദമ്പതികൾ.

പൈലറ്റിന്റെ ഈ സത്പ്രവർത്തിയെ പ്രശംസിച്ച് കൊണ്ട് ബ്രാഡ്‌ഫോർഡിൽ പ്രവർത്തിക്കുന്ന ട്രാവൽ കൗൺസിലറായ ബാക്കി സ്റ്റീഫൻസൻ ട്രാവൽ ഗോസിപ്പ് പേജിൽ പരസ്യമായി നന്ദി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങൾക്ക് കയറേണ്ടുന്ന എത്തിഹാദ് വിമാനം റൺവേയിൽ എത്തിയതിനെ തുടർന്ന് ദമ്പതികൾ തങ്ങളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചതായിരുന്നു. തുടർന്ന് ഫോൺ ഓൺ ചെയ്തപ്പോഴായിരുന്നു തങ്ങളുടെ മകളുടെ ഭർത്താവ് അയച്ച ടെക്സ്റ്റ് മെസേജ് അവർ കാണുന്നത്.

കൊച്ചുമകന് സുഖമില്ലെന്നും ഇന്റൻസീവ് കെയറിലേക്ക് കൊണ്ടു പോകുന്നുവെന്നുമായിരുന്നു ആ സന്ദേശം. തുടർന്ന് ഇക്കാര്യം കാബിൻ ക്രൂവിനെ അറിയിച്ചതിനെ തുടർന്ന് പൈലറ്റ് വിമാനം നിർത്തി അവർക്ക് ഇറങ്ങാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. അവരുടെ കൊച്ചുമകൻ ആശുപത്രിയിൽ കിടന്ന് മരിച്ചെങ്കിലും അവനോടൊപ്പം അന്ത്യനിമിഷങ്ങൾ ചെലവഴിക്കാൻ ഈ ദമ്പതികൾക്ക് ഇതിലൂടെ ഭാഗ്യം ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ അവർക്ക് എയർപോർട്ടിൽ ആവശ്യമായ സഹായം ലഭിക്കാനും അതു വഴി തിരിച്ച് പോകാനുമുള്ള സഹായങ്ങളും കാബിൻ ക്രൂ ചെയ്തുകൊടുത്തിരുന്നു.

എത്തിഹാദിന്റെ കസ്റ്റമർ കെയറിനെ സ്റ്റീഫൻസൻ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ എത്തിഹാദിന്റെ സെയിൽസ്മാനേജരെ വിളിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ അഭിനന്ദനമറിയിക്കാനും സ്റ്റീഫൻസൻ മറന്നിട്ടില്ല. ഈ ടിക്കറ്റുപയോഗിച്ച് മറ്റൊരു അവസരത്തിൽ ഓസ്‌ട്രേലിയയിലേക്ക് ഇവർക്ക് പറക്കാനുള്ള അവസരവും എത്തിഹാദ് ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP