Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുക്കർബർഗിനെതിരെ വഞ്ചനാകുറ്റാരോപണം; ഭൂമി ഇടപാടിൽ 1.7 മില്ല്യൺ ഡോളർ വെട്ടിച്ചെന്ന് ആക്ഷേപം; അഭിഭാഷകനെ കൂറുമാറ്റി കേസ് ഒതുക്കാനുള്ള ഫെയ്‌സ് ബുക്ക് മേധാവിയുടെ തന്ത്രം പൊളിഞ്ഞു

സുക്കർബർഗിനെതിരെ വഞ്ചനാകുറ്റാരോപണം; ഭൂമി ഇടപാടിൽ 1.7 മില്ല്യൺ ഡോളർ വെട്ടിച്ചെന്ന് ആക്ഷേപം; അഭിഭാഷകനെ കൂറുമാറ്റി കേസ് ഒതുക്കാനുള്ള ഫെയ്‌സ് ബുക്ക് മേധാവിയുടെ തന്ത്രം പൊളിഞ്ഞു

സാൻ ജോസ്: ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിനെതിരെ കാലിഫോർണിയയിൽ വഞ്ചനാകുറ്റത്തിന് കേസ്. മിർസിയ വോസ്‌കെറീഷ്യൻ എന്ന ഡെവലപ്പറാണ് സുക്കർബർഗിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.

2012ലെ ഭൂമി ഇടപാടിന്റെ ഭാഗമായി സുക്കർബർഗ് സിലിക്കൺവാലിയിൽ ബിസിനസ് പ്രോജക്ടിന് സഹായം ചെയ്യാമെന്നും ഇതിനാവശ്യമായ വ്യക്തികളെ പരിചയപ്പെടുത്താമെന്നും വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായാണ് ആരോപണം. അതേ സമയം കേസ് തള്ളണമെന്ന സുക്കർബർഗിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.വൊസ്‌കെറീഷ്യന്റെ അഭിഭാഷകൻ ഡേവിഡ് ഡ്രാപ്പർ കേസിൽ നിന്ന് പിന്മാറിയത് ശ്രദ്ധേയമായി. പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെയാണ് ഡ്രാപ്പറുടെ പിന്മാറ്റം. ഈ സാഹചര്യത്തിൽ കേസ് തള്ളണമെന്നായിരുന്നു ആവശ്യം. ഇതാണ് കോടതി തള്ളിയത്.

അതേ സമയം വൊസ്‌കെറീഷ്യന്റെ അഭിഭാഷകൻ ഡേവിഡ് ഡ്രാപ്പർ കേസിൽ നിന്ന് പിന്മാറിയത് ശ്രദ്ധേയമായി. പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെയാണ് ഡ്രാപ്പറുടെ പിന്മാറ്റം. സുക്കർബർഗിന്റെ ഭാഗം കൂടി കേട്ടതിന് ശേഷം കോടതി വിധി പ്രസ്താവിക്കും. സുക്കർബർഗിന്റെ വീടിന് പുറകിലുള്ള സ്ഥലവുമായി ബന്ധപ്പെട്ടാണ് കേസ്. 1.7 മില്യൺ ഡോളറിന്റെ ഇടപാടാണ് സുക്കർബർഗും അയൽക്കാരനും തമ്മിലുള്ളത്.

ഇടപാടിന്റെ ഭാഗമായി ഭൂമി വിലയിൽ നാൽപ്പത് ശതമാനം ഇളവ് നൽകിയെന്നും എന്നാൽ പ്രോജക്ടുകൾക്ക് സഹായം നൽകാമെന്ന വാഗ്ദാനം പാലിക്കാൻ സുക്കർബർഗ് തയ്യാറായില്ലെന്നും വൊസ്‌കെറീഷ്യൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP