Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ കൊലപാതക കഥകൾ ഒന്നും എന്തേ ഇവരെ പേടിപ്പിക്കാത്തത്..? ബ്രിട്ടനിൽ നിന്നും 12 അംഗ കുടുംബം ഐസിസിൽ ചേരാൻ സിറിയയിലേക്ക് കടന്നതായി പൊലീസ്

ഈ കൊലപാതക കഥകൾ ഒന്നും എന്തേ ഇവരെ പേടിപ്പിക്കാത്തത്..? ബ്രിട്ടനിൽ നിന്നും 12 അംഗ കുടുംബം ഐസിസിൽ ചേരാൻ സിറിയയിലേക്ക് കടന്നതായി പൊലീസ്

സ്ലാമിക ഭീകരരായ ഐസിസ് നടത്തുന്ന മനുഷ്യത്വരഹിതമാ കൊലപാതകങ്ങളുടെ നേർക്കാഴ്ചകൾ അനുദിനമെന്നോണം പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഒരു വിധപ്പെട്ട മനുഷ്യരെയൊക്കെ അവരുടെ ചെയ്തികൾ പേടിപ്പിക്കുന്നുമുണ്ട്. ഈ ഒരു സാഹചര്യത്തിലും ബ്രിട്ടനിൽ നിന്ന് ഐസിസിൽ ചേരാൻ കൂടുതൽ കുടുംബങ്ങൾ തയ്യാറാവുന്നതെന്തു കൊണ്ടാണെന്ന ചോദ്യമുയരുകയാണ്. ഈ കൊലപാതക കഥകളൊന്നും എന്തു കൊണ്ടാണിവരെ പേടിപ്പിക്കാത്തത്...? ബ്രിട്ടനിൽ നിന്നും 12 അംഗ കുടുബം ഐസിസിൽ ചേരാൻ സിറിയയിലേക്ക് കടന്നതായി പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണീ ചോദ്യം ചോദിച്ച് പോകുന്നത്.

ബ്രിട്ടനിൽ നിന്നും പലായനം ചെയ്ത ഈ കുടുംബത്തിൽ ഒരു ചെറിയ കുട്ടിയും രണ്ട് വയോജനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്. കഴിഞ്ഞ മെയ് 17 മുതൽ ഈ കുടുംബത്തെ കാണാനില്ലെന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ മാതൃരാജ്യമായ ബംഗ്ലാദേശിൽ ഹോളിഡേയ്ക്ക് പോയ ഇവർ ബ്രിട്ടനിലേക്ക് തിരിക്കാതെ നേരെ സിറിയയിൽ പോയി ഐസിസിൽ ചേരുകയായിരുന്നുവെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

75കാരനായ മുഹമ്മദ് അബ്ദുൾ മന്നാൻ, അയാളുടെ ഭാര്യ 53കാരി മിനെറ ഖതുൻ, മകൾ രജില ഖനോം(21), ആൺമക്കളായ മുഹമ്മദ് സയിദ് ഹുസൈൻ(25), മുഹമ്മദ് തൗഫീഖ് ഹുസൈൻ(19), മുഹമ്മദ് അബിൽ കഷെം സക്കീർ(31), മുഹമ്മദ് സലെഹ് ഹുസൈൻ(26), പേര് വെളിപ്പെടുത്താത്ത അഞ്ചാമത്തെ പുത്രൻ എന്നിവരാണ് സിറിയയിലേക്ക് പോയതായി സംശയിക്കുന്നത്. ഇക്കൂട്ടത്തിൽ പെട്ട പേര് വെളിപ്പെടുത്താത്ത മൂന്ന് കുട്ടികളുടെ പ്രായം ഒരുവയസിനും 11 വയസിനുമിടയിലാണെന്നാണ് അനുമാനം. മുഹമ്മദ് മാന്നാന് പ്രമേഹരോഗവും ഭാര്യ മിനെറയ്ക്ക് കാൻസറുമുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

അവരെ കാണാതായിരിക്കുന്നുവെന്നാണ് യുകെയിലുള്ള ബന്ധുക്കൾ പറയുന്നത്. എന്നാൽ കുടുംബം അതിർത്തി കടന്നുവെന്ന് ബെഡ്‌ഫോർഡ് ഷെയർ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണം നടന്നു വരികയുമാണെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങൾ ഭീകരരുടെ പട്ടികയിലുൾപ്പെട്ടവരാണോ അല്ലയോ എന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തങ്ങളുടെ കുടുംബത്തെ കാണാതായതായി മുഹമ്മദ് മാനാന്റെ ബ്രിട്ടനിലെ ലുട്ടനിൽ അവശേഷിക്കുന്ന മറ്റ് രണ്ട് മക്കളാണ് മെയ് 17ന് റിപ്പോർട്ട് ചെയ്തത്. മാനാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണിവർ.

ഏപ്രിൽ 10ന് ഇവർ ബ്രിട്ടനിലെ ഹീത്രൂവിൽ നിന്നും ഇസ്താംബുൾ വഴി ബംഗ്ലാദേശിലേക്ക് യാത്ര ചെയ്തിരുന്നുവെന്നാണ് പൊലീസ് വക്താവ് പറയുന്നത്. ഇവർ ബംഗ്ലാദേശിൽ നിന്നും സിറിയയിലേക്ക് കടന്നതായാണ് പൊലീസ് അനുമാനിക്കുന്നത്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അവരോട് തിരിച്ച് വരണമെന്നപേക്ഷിച്ച് യുകെയിലുള്ള ബന്ധുക്കൾ ഒരു പ്രസ്താവനയിറക്കിയിട്ടുണ്ട്. ബ്രിട്ടനിൽ നിന്നും അടുത്തിടെ 700 പേരെങ്കിലും ഐസിസിൽ ചേരാൻ വേണ്ടി ഇറാഖിലേക്കും സിറിയയിലേക്കും പോയിട്ടുണ്ടെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP