Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറ്റുള്ളവരോട് സംസാരിച്ച് കൊണ്ടിരിക്കവെ നാലു വയസുള്ള മകളെ റെസ്‌റ്റോറന്റ് ടേബിളിന്റെ മറവിൽ പീഡിപ്പിച്ചു; വെയ്റ്റ്‌റസ് പകർത്തിയ വീഡിയോ കോളിളക്കമായപ്പോൾ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മറ്റുള്ളവരോട് സംസാരിച്ച് കൊണ്ടിരിക്കവെ നാലു വയസുള്ള മകളെ റെസ്‌റ്റോറന്റ് ടേബിളിന്റെ മറവിൽ പീഡിപ്പിച്ചു; വെയ്റ്റ്‌റസ് പകർത്തിയ വീഡിയോ കോളിളക്കമായപ്പോൾ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ലണ്ടൻ: റസ്‌റ്റോറന്റിലെ ടേബിൾ മറയാക്കി തന്റെ നാല് വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് മെക്‌സിക്കോയിൽ പിടിയിലായി. മറ്റുള്ളവരോട് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് പിതാവ് ഈ കൊടു ക്രൂരത അനുവർത്തിച്ചത്. റസ്റ്റോറന്റിലെ വെയ്റ്റ്‌റസ് ഇതിന്റെ വീഡിയോ പകർത്തുകയും ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഗതി വൻ കോളിളക്കം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് നിന്ദ്യനായ ഈ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.കുട്ടിയുടെ വലത്തെ കാൽ പൂർണമായും പുറത്ത് പ്രദർശിപ്പിക്കപ്പെട്ട നിലയിലാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മെക്‌സിക്കോയിലെ ടാബസ്‌കോ സ്‌റ്റേറ്റിലെ വില്ലഹെർമോസയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച ഫൂട്ടേജ് വെയ്റ്റ്‌റസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വൻ പ്രതിഷേധമായിരുന്നു ഈ ക്രൂരനായ പിതാവിനെതിരെ ഉയർന്ന് വന്നിരുന്നത്. ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ മുന്നോട്ട് വരുകയായിരുന്നു. തുടർന്ന് രാജ്യമാകമാനം ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിക്കുയും പ്രതിയെ പൊക്കുകയുമായിരുന്നു.

ജുവാൻ വിസെന്റെ ലിയോൺ എന്ന 48കാരനാണ് പിടിയിലായിരിക്കുന്നത്. മെക്‌സിക്കോ സിറ്റിയിലേക്ക് ബസിൽ കയറി കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.മാർച്ച് 27ന് പകർത്തപ്പെട്ട വീഡിയോ ക്ലിപ്പിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാൾക്ക് വേണ്ടി ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആവശ്യമായ വൈദ്യപരിശോധനകൾക്ക് ശേഷം നാല് വയസുകാരി സംരക്ഷണയിലാണെന്നാണ് പ്രോസിക്യൂട്ടറായ ഫെർണാൻഡോ വാലെൻസ്യൂല പറയുന്നത്.

എന്നാൽ ലിയോണിനെ ന്യായീകരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയെന്ന് പറയുന്ന സ്ത്രീ മറ്റൊരു വീഡിയോ ക്ലിപ്പിലൂടെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഭർത്താവ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഏതോ മോശപ്പെട്ട വ്യക്തി തന്റെ കുടുംബത്തിനെ അപമാനിക്കാൻ വേണ്ടി ഇതിലൂടെ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ഈ സ്ത്രീ ആരോപിക്കുന്നത്. തന്റെ ഭർത്താവിനെ ന്യായീകരിച്ച് കൊണ്ട് ിവർ ഫേസ്‌ബുക്കിൽ വീഡിയോ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റത്തിന് ടാബസ്‌കോ സ്‌റ്റേറ്റിൽ 20 വർഷത്തോളം തടവ് ലഭിക്കാറുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP