Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യരൂപമുള്ള ചെന്നായയെ പലകുറി കണ്ടതായി നിരവധി പേർ; ലോകശ്രദ്ധ ബ്രിട്ടനിലേക്ക്; ഓർമിപ്പിക്കുന്നത് ഹോളിവുഡ് ത്രില്ലറിനെ

മനുഷ്യരൂപമുള്ള ചെന്നായയെ പലകുറി കണ്ടതായി നിരവധി പേർ; ലോകശ്രദ്ധ ബ്രിട്ടനിലേക്ക്; ഓർമിപ്പിക്കുന്നത് ഹോളിവുഡ് ത്രില്ലറിനെ

ബ്രിട്ടനിലെ ഹള്ളിലുള്ളവരുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് കുറച്ചു ദിവസങ്ങളായി. മനുഷ്യരൂപമുള്ള ചെന്നായയെ ഇവിടെ പലകുറി കണ്ടതായി നിരവധി പേർ സാക്ഷ്യപ്പെടുത്തിയതിനെ തുടർന്നാണിത്. ഇതിനെ തുടർന്ന് ലോക ശ്രദ്ധ ഹുള്ളിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഹോളവുഡ് ഹൊറർ ത്രില്ലറിനെ ഓർമിപ്പിക്കുന്ന ഭീകര കഥകളാണ് ഹള്ളിനെ കേന്ദ്രീകരിച്ച് ഉയർന്ന് വരുന്നത്. പകുതി മനുഷ്യരൂപവും പകുതി ചെന്നായയുടെ രൂപവുമുള്ള രൂപത്തെ കണ്ടവർ തങ്ങൾ പേടിച്ചരണ്ട് പോയെന്നും ഇനിയും അതിൽ നിന്നും മോചനം നേടാൻ സാധിച്ചില്ലെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഓൾഡ് സ്റ്റിൻകർ എന്ന പേരിലറിയപ്പെടുന്ന മിത്തിക്കൽ യോർക്ക്ഷെയർ വികൃത ജന്തുവാണിതെന്നും ഇതിനെ 200 വർഷങ്ങൾക്ക് മുമ്പാണിവിടെ ആദ്യമായി കണ്ടിരുന്നതെന്നും ഇവിടുത്തുകാർ പറയുന്നു. 1980ൽ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലറായ എൻ അമേരിക്കൻ വേർവോൾഫ് ഇൻ ലണ്ടനിലെ കേന്ദ്രകഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വികൃത ജന്തുവാണിപ്പോൾ ഹുള്ളിൽ കറങ്ങി നടക്കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.

ഈ ഭീകരജന്തുവിനെ പിടികൂടാനായി ഒരു പെറനോർമൽ ടീം ഗ്രേവ് യാർഡുകൾ, അലോട്ട്മെന്റുകൾ, വിജനമായ ഫാക്ടറികൾ എന്നിവിടങ്ങളിൽ ടോർച്ച് ലൈറ്റുമായി അരിച്ച് പെറുക്കൽ തുടരുന്നുണ്ട്. അർധരാത്രിയിൽ ഈ ജന്തുവിന്റെ ശബ്ദം ബെവെർലെയിലൂടെ ഒഴുകുന്ന ബാർസ്റ്റൺ ഡ്രെയിനിന്റ തീരത്ത് നിന്നും കേട്ടുവെന്നും ഇതിനെ കണ്ടുവെന്നുമാണ് അവർ അവകാശപ്പെടുന്നത്. ഇരുട്ടിൽ ഈ രൂപത്തെ കണ്ടുവെന്ന് ആദ്യമായി വെളിപ്പെടുത്തിയിരിക്കുന്നത് ഫോക്ക്ലോർ വിദഗ്ധനായ ചാൾസ് ക്രിസ്റ്റിയനാണ്. എന്നാൽ മേഘം ചന്ദ്രനെ മറച്ചതിനാൽ അതിന്റെ രൂപം ക്യാമറയിൽ പകർത്താൻ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഇതൊരു വലിയ മൃഗമാണെന്നും ഇതിന്റെ വലിയ കണ്ണുകൾ ഇരുട്ടിൽ കണ്ടുവെന്നുമാണ് അദ്ദേഹം പറയുന്നത്. ഇത് വളരെ ശബ്ദമുണ്ടാക്കിയാണ് നീങ്ങിയിരുന്നതെന്നും താൻ ഇതിന്റെ നേരെ ടോർച്ച് തെളിയിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിന്റെ ശബ്ദം കേട്ടും കണ്ണുകൾ കണ്ടും താനാകെ പേടിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയായ ജാനെ വെളിപ്പെടുത്തുന്നത്.

ഇതിനെ വൈകാതെ പിടികൂടാനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഉറച്ച നിലത്ത് ഇതിന്റെ കാൽപാദങ്ങൾ പതിയാത്തത് ഇതിനെ പിന്തുടരുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ടെന്നുംഅവർ പറയുന്നു.കുറ്റിച്ചെടികൾ ചതഞ്ഞിരിക്കുന്നതായും ചെടികൾ പിഴുതിരിക്കുന്നതായും തങ്ങൾക്ക് കാണാൻസാധിച്ചെന്നും തെരച്ചിലിന് നേതൃത്വം നൽകുന്ന ഫോക്ക്ലോർ വിദഗ്ദനായ മൈക്ക് കോവെൽ വെളിപ്പെടുത്തുന്നു.

ഇത് തീർച്ചയായും വലിയൊരു ജീവിയാണെന്നും ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.എട്ടടി പൊക്കമുള്ള ഈ വിചിത്ര ജന്തുവിനെ നേരിൽ കണ്ട് പേടിച്ചുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തെത്തിയിരുന്നു.

ദേഹത്തിൽ നിറയെ മുടികൾ നിറഞ്ഞ ഈ ജന്തുവിനെ ബാംസ്റ്റൺ ഡ്രെയിൻ പ്രദേശത്ത് കണ്ടുവെന്ന് പറഞ്ഞ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ നിരവധി പേർ മുന്നോട്ട് വന്നിരുന്നു. ബെവെർലെ പട്ടണത്തിനുടുത്തുള്ള മനുഷ്യനിർമ്മിത ചാനലാണ് ബാംസ്റ്റൻ ഡ്രെയിൻ. ഓൾഡ് സ്റ്റിൻകർ എന്ന പേരിലറിയപ്പെടുന്ന മിത്തിക്കൽ യോർക്ക്ഷെയർ ബീസ്റ്റ് അഥവാ മൃഗീയസ്വാഭവമുള്ള മനുഷ്യനുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ കാണുന്ന ജന്തുവെന്നും ചിലർ അഭിപ്രായപ്പെടുന്നു.യോർക്ക്ഷെയറിലെ മിത്തുകളിൽ പരാമർശിക്കുന്ന ഓൾഡ് സ്റ്റിൻകർ എന്ന മൃഗീയ സ്വഭാവമുള്ള മനുഷ്യനുമായി ഈ ജന്തുവിനെ ബന്ധപ്പെടുത്താനാണ് ദൃക്സാക്ഷികളും ഫോക്ക്ലോർ വിദഗ്ധരും ശ്രമിക്കുന്നത്. ഓൾഡ് സ്റ്റിൻകർ ബാംസ്റ്റൻ ഡ്രെയിനിന് വടക്കുള്ള മനോഹരമായ കൺട്രിസൈഡായ യോർക്ക്ഷെയർ വോൾഡ്സിൽ ഈ സാങ്കൽപിക ജന്തു അലഞ്ഞ് നടക്കുന്നുവെന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP