Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറുമാസം മുമ്പ് കാണാതായ ബ്രിട്ടീഷ് കോടീശ്വരിയെ ഇറ്റലിയിലെ തെരുവിൽ നിന്നും കണ്ടെത്തി; വെയ്സ്റ്റ് ബിന്നിൽ നിന്നും ഭക്ഷണം തപ്പി എടുത്ത് ജീവിച്ച ഇറാനിയൻ വംശജയായ സ്ത്രീയെ മിലാനിൽ നിന്നും കണ്ടെത്തിയത് സ്വകാര്യ ഡിറ്റെക്ടീവുകൾ

ആറുമാസം മുമ്പ് കാണാതായ ബ്രിട്ടീഷ് കോടീശ്വരിയെ ഇറ്റലിയിലെ തെരുവിൽ നിന്നും കണ്ടെത്തി; വെയ്സ്റ്റ് ബിന്നിൽ നിന്നും ഭക്ഷണം തപ്പി എടുത്ത് ജീവിച്ച ഇറാനിയൻ വംശജയായ സ്ത്രീയെ മിലാനിൽ നിന്നും കണ്ടെത്തിയത് സ്വകാര്യ ഡിറ്റെക്ടീവുകൾ

ഫിലിം പ്രൊഡക്ഷൻ കമ്പനി മാനേജരും ബ്രിട്ടീഷ് കോടീശ്വരിയും ആറ് മാസം മുമ്പ് കാണാതായ വ്യക്തിയുമായ അരിയാനെ ലാകി(51)നെ ഇറ്റലിയിയെ മിലാനിൽ നിന്നും കണ്ടെത്തി. മിലാനിലെ തെരുവിൽ വെയ്സ്റ്റ് ബിന്നിൽ നിന്നും ഭക്ഷണം തപ്പി എടുത്ത് ജീവിച്ച ഈ സ്ത്ര ഇറാനിയൻ വംശജയാണ്. ഇവരെ കണ്ടെത്തിയിരിക്കുന്നത് സ്വകാര്യ ഡിറ്റെക്ടീവുകളാണെന്നാണ് റിപ്പോർട്ട്. ആക്രമണം നിറഞ്ഞ ഒരു കവർച്ചയ്ക്ക് വിധേയയായതിനെ തുടർന്ന് ലാകിന്റെ എല്ലാ ഓർമകളും നഷ്ടപ്പെട്ട നിലയിലായിരുന്നു. തന്റെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ലാകിനെ കാണാതായിരുന്നത്.

കണ്ടെത്തുമ്പോൾ അവർ മിലാനിലെ ഒരു തിരക്കേറിയ ഷോപ്പിങ് പ്രദേശത്തെ പിസാ സിസാറെ ബെക്കാറിയയിൽ ഉറങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഇറാനിൽ ജനിച്ച് ബ്രിട്ടീഷ് പൗരത്വം നേടിയ ഇവർക്ക് നാല് ഭാഷകളറിയാമെന്നാണ് സൂചന. ഏറ്റവും അവസാനം ഇവരെ കണ്ടിരുന്നത് അവരുടെ വീട്ടിലായിരുന്നു. മിലാനിൽ ഇവർക്ക് ഏറെ സുഹൃത്തുക്കളുള്ളതിനാൽ ലാക് മിലാനിലുണ്ടായേക്കാമെന്ന് കുടുംബാംഗങ്ങൾക്ക് ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇറ്റാലിയൻ, ഇംഗ്ലീഷ് പൊലീസുകാർ ലാകിനെ തെരഞ്ഞ് കണ്ടുപിടിക്കുന്നതിൽ എന്തുകൊണ്ട് ഭാഗഭാക്കായില്ല എന്നത് ഇനിയും വ്യക്തമായിട്ടില്ല.

മുൻ പൊലീസുകാരനായ ഒരു അൽബേനിയക്കാരനായ സ്വകാര്യ ഡിറ്റെക്ടീവ് മിലാനിലെത്തി അവിടുത്തുകാരോട് ലാകിന്റെ ഫോട്ടോ കാട്ടി അന്വേഷിക്കുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു. ലാകിനെ ഈ പ്രദേശത്ത് കണ്ടിരുന്നുവെന്ന് ചില ഭവനരഹിതർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് കോടീശ്വരിയെ കണ്ടെത്തിയിരിക്കുന്നത്. തനിക്കെന്താണ് സംഭവിച്ചിരിക്കുന്നതെന്ന് വിവരിക്കാനാവുന്നില്ലെന്നായിരുന്നു ഡിറ്റെക്ടീവിനോട് ലാക് പ്രതികരിച്ചത്. താൻ കവർച്ചയ്ക്കും ആക്രമണത്തിനും വിധേയയായെന്ന് ചുരുങ്ങിയ വാക്കുകളിൽ സ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്.

താൻ മിലാനെ സ്നേഹിക്കുന്നുവെന്നും ഇവിടുത്തുകാരും ഇതിലൂടെ കടന്ന് പോകുന്നവരും തന്നെ ഏറെ സഹായിക്കാനൊരുങ്ങിയിരുന്നുവെന്നും എന്നാൽ തനിക്കിതൊന്നും ആവശ്യമില്ലാത്തതിനാൽ നിരസിക്കുകയായിരുന്നുവെന്നും ലാക് വെളിപ്പെടുത്തുന്നു. ഇതിനെ തുടർന്ന് താൻ മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്നും ഭക്ഷണം ശേഖരിച്ച് കഴിച്ച് ജീവൻ നിലനിർത്തുകയാണെന്നും ലാക് പറയുന്നു. ലാക് മിലാനിലെ ഹോട്ടൽ റെസിഡൻസി ഡി കോറോ/ഡി കോർസോയിലുണ്ടെന്ന വെളിപ്പെടുത്തൽ ദി ലൂസി ബ്ലാക്ക്മാൻ ട്രസ്റ്റ് മുമ്പ് നടത്തിയിരുന്നു. വിദേശത്തെത്തിപ്പെടുന്ന ബ്രിട്ടീഷ് ഇരകളെ പിന്തുണക്കുന്ന ട്രസ്റ്റാണിത്. തുടർന്ന് ഇവരുടെ കുടുംബാംഗം ഈ ഹോട്ടലുമായി ബന്ധപ്പെട്ടിരുന്നു. ഹോട്ടൽ അടച്ചുവെന്നും അതിനെ തുടർന്ന് ലാക് സമീപത്തെവിടേക്കോ നീങ്ങിയെന്നുമായിരുന്നു മറുപടി ലഭിച്ചിരുന്നത്. ഇതിനെ തുടർന്നാണ് സ്വകാര്യ ഡിറ്റെക്ടീവ് മുഖാന്തിമുള്ള അന്വേഷണം ആരംഭിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP