Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മൾ യാത്ര ചെയ്യുന്ന വിമാനങ്ങളൊന്നും ഇങ്ങനെ പൊട്ടിത്തെറിക്കാത്തത് ഈ ബോയിങ് വിമാനം ഇങ്ങനെ കത്തിയമർന്നതുകൊണ്ട്

നമ്മൾ യാത്ര ചെയ്യുന്ന വിമാനങ്ങളൊന്നും ഇങ്ങനെ പൊട്ടിത്തെറിക്കാത്തത് ഈ ബോയിങ് വിമാനം ഇങ്ങനെ കത്തിയമർന്നതുകൊണ്ട്

റ്റനോട്ടത്തിൽ അതിഭീകരമായൊരു വിമാനദുരന്തമാണ് അതെന്നാണ് തോന്നിപ്പിക്കുക. നിലത്തേക്ക് മൂക്കുകുത്തി വീണ ബോയിങ് 720 വിമാനം തീഗോളമായി മാറുന്നു. എന്നാൽ, 1984-ൽ നടന്ന ഈ കൃത്രിമ ദുരന്തമാണ് ഇന്ന് ആകാശത്തുപറക്കുന്ന വിമാനങ്ങൾ പൊട്ടിത്തകരാതെ നിലനിൽക്കാൻ കാരണമായതെന്നതാണ് യഥാർഥ വസ്തുത. നാസയും ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷനും ചേർന്ന് കാലിഫോർണിയയിൽ നടത്തിയ നിയന്ത്രിത സ്‌ഫോടനമായിരുന്നു അത്. ആധുനിക വിമാനങ്ങളുടെ രൂപകൽപനയിൽ നിർണായകമായ കാൽവെയ്‌പ്പിന് കാരണമായതും ഈ നിയന്ത്രിത ദുരന്തം തന്നെ.

സെൻസറുകളും വീഡിയോ ക്യാമറകളും നിറച്ചാണ് ഈ വിമാനം പറന്നുയർന്നത്. വിമാനത്തിന്റെ സുരക്ഷ ഏതൊക്കെ രീതിയിൽ മെച്ചപ്പെടണമെന്ന് നിർണയിക്കുന്നതിനുവേണ്ടിയായിരുന്നു ഈ യാത്ര. വിമാനം തകരുമ്പോൾ തീപിടിക്കുന്നത് എങ്ങനെ തടയാമെന്നതും ഈ നിയന്ത്രിത സ്‌ഫോടനത്തിൽനിന്ന് ഗവേഷകർ നിർണയിച്ചെടുത്തു. ഇപ്പോഴത്തെ നിലയ്ക്കുള്ള സീറ്റിങ് സംവിധാനം, ജനാലകൾ, അഗ്നിയെ ചെറുക്കുന്ന വസ്തുക്കൾ എന്നിവ വികസിപ്പെടുക്കുന്നതിനും വഴിയൊരുക്കിയതത് ഈ പരീക്ഷണമായിരുന്നു.

ഇന്ധനത്തിൽ വരുത്തിയ മാറ്റത്തിലൂടെ എൻജിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനുവേണ്ടി 14 തവണയാണ് ഈ വിമാനം പരീക്ഷണപ്പറക്കൽ നടത്തിയത്. കാലിഫോർണിയയിലെ എഡ്വേർഡ്‌സ് എയർഫോഴ്‌സ് ബേസിലായിരുന്നു പരീക്ഷണം. 1984 ഡിസംബർ ഒന്നിനായിരുന്നു വിമാനത്തിന്റെ അവസാന പരീക്ഷണപ്പറക്കൽ. നാസയിലെ റിസർച്ച് പൈലറ്റ് ഫിറ്റ്‌സു ഫുൾട്ടണാണ് വിമാനത്തെ റിമോട്ടിലൂടെ നിയന്ത്രിച്ചത്. 34,5000 കിലോ ഇന്ധനമാണ് ഈ പറക്കൽ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.

റൺവേയുടെ മധ്യവരയിൽ വിമാനത്തിന്റെ മധ്യഭാഗം വരത്തക്ക രീതിയിൽ ലാൻഡ് ചെയ്ത് തകരുകയെന്നതായിരുന്നു പദ്ധതി. എന്നാൽ, പ്രതീക്ഷിച്ച സൂക്ഷ്മത ഇക്കാര്യത്തിൽ സ്വന്തമാക്കാനായില്ല. വിമാനം 2300 അടി താഴ്ന്നതോടെ, വിമാനത്തിന്റെ ഇടത്തേച്ചിറക് മുറിയുകയും അത് നിലത്തേയ്ക്ക് തൂങ്ങുകയും ചെയ്തു. ഇതോടെ വിമാനം ഇടതുവശത്തേയ്ക്ക് ചരിഞ്ഞ് 45 ഡിഗ്രി ചെരുവിൽ നിലത്തേയ്ക്ക് പതിക്കുകയായിരുന്നു. ഇതോടെ വൻതോതിലുള്ള ഇന്ധനച്ചോർച്ച ഉണ്ടാവുകയും വിമാനം തീപിടിച്ച് നശിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP