Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാരുടെ താമസ സ്ഥലത്ത് തീപിടിത്തം; പതിനൊന്ന് പേർ മരിച്ചു; 200ലേറെ പേർക്ക് പരിക്ക്

സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാരുടെ താമസ സ്ഥലത്ത് തീപിടിത്തം; പതിനൊന്ന് പേർ മരിച്ചു; 200ലേറെ പേർക്ക് പരിക്ക്

ജിദ്ദ: അൽഖോബാറിലെ എണ്ണ കമ്പനിയായ അരാംകോയുടെ ജീവനക്കാരുടെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. പ്രാദേശിക സമയം പുലർച്ചെ ആറു മണിക്കുണ്ടായ തീപിടുത്തത്തിൽ 200ൽ ഏറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

സ്വദേശികളും വിദേശികളും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ അറിയിച്ചു. അപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്ന കമ്പനിയാണ് അരാംകോ. ഈ കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന റെസിഡൻഷ്യൽ കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്.

റേഡിയം കോംപൗണ്ടിലുള്ള കെട്ടിടത്തിന്റെ അടിവശത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടുത്തമുണ്ടായതിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടന്നക്കുകയാണ്. പ്രാദേശിക സമയം പുലർച്ചെ ആറു മണിക്കാണ് തീപിടുത്തമുണ്ടായതെന്ന് സമീപവാസികളെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പുതുതായി നിർമ്മിച്ച കെട്ടിടങ്ങളാണ് ഇവയെന്നും റിപ്പോർട്ടിൽ പറയുന്നു. 30 ഓളം ആംബുലൻസുകളും, ഫയർ എൻജിനുകളും മൂന്ന് ഹെലികോപ്ടറുകളും രക്ഷാ പ്രവർത്തനത്തിനും മറ്റുമായി പ്രദേശത്ത് എത്തിയിട്ടുണ്ട്.

തീപിടുത്തമുണ്ടായ കെട്ടിടത്തിന് സമീപത്തുള്ള കെട്ടിടങ്ങളിൽനിന്നുള്ളവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കമ്പനിയായ അരാംകോയുടെ റെസിഡൻഷ്യൽ കോളനിയിലാണ് അപകടമുണ്ടായതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ കണക്ക് അനുസരിച്ച് 219 പേർക്ക് പരുക്കേറ്റിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP