Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാബിൻ പ്രഷർ നഷ്ടപ്പെട്ട് എയർ ഏഷ്യൻ വിമാനം ഒറ്റയടിക്ക് താഴോട്ട് പോന്നത് 20,000 അടി; യാത്രക്കാർ നിലവിളിച്ചും പ്രാർത്ഥിച്ചും മരണത്തിന് തയ്യാറെടുത്തു; ഓസ്‌ട്രേലിയയിൽ നിന്നും പറന്നുയർന്ന വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടത് ഇങ്ങനെ

കാബിൻ പ്രഷർ നഷ്ടപ്പെട്ട് എയർ ഏഷ്യൻ വിമാനം ഒറ്റയടിക്ക് താഴോട്ട് പോന്നത് 20,000 അടി; യാത്രക്കാർ നിലവിളിച്ചും പ്രാർത്ഥിച്ചും മരണത്തിന് തയ്യാറെടുത്തു; ഓസ്‌ട്രേലിയയിൽ നിന്നും പറന്നുയർന്ന വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടത് ഇങ്ങനെ

സ്‌ട്രേലിയയിലെ പെർത്തിൽ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനം കാബിൻ പ്രഷർ നഷ്ടപ്പെട്ടതിനെ തുടർന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ ബേസിലേക്ക് തിരിച്ച് വിട്ട് അടിയന്തിരമായി നിലത്തിറക്കി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ടേക്ക് ഓഫ് ചെയ്ത് വെറും 25 മിനുറ്റുകൾക്ക് ശേഷമാണ് ഫ്‌ലൈറ്റ് ക്യുഇസഡ്535 നിലത്തിറക്കേണ്ടി വന്നത്. പറക്കുന്നതിനിടെ കാബിൻ പ്രഷർ നഷ്ടപ്പെട്ട വിമാനം ഒറ്റയടിക്ക് 20,000 അടി താഴോട്ട് പോന്നത് യാത്രക്കാരിൽ കടുത്ത ഭയമാണ് ജനിപ്പിച്ചത്. തുടർന്ന് അവർ നിലവിളിച്ചും പ്രാർത്ഥിച്ചും മരണത്തിന് തയ്യാറെടുത്തുവെന്നും റിപ്പോർട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വിമാനം മരണമുഖത്ത് നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

പെർത്ത് ഇൻവിമാനം അപ്രതീക്ഷിതമായി 20,000 അടി താഴോട്ട് പോന്നതിനെ തുടർന്ന് കാബിൻ ക്രൂ യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകിയിരുന്നുവെങ്കിലും യാത്രക്കാരെല്ലാം മരണത്തെ മുഖാമുഖം കണ്ട പരിഭ്രാന്തിയിയിൽ പലതും കാട്ടിക്കൂട്ടിയിരുന്നുവെന്നാണ് റിപ്പോർട്ട്. പെർത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബാലിയിലെ ഡെൻസ്പർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫ് ചെയ്ത് അൽപം കഴിഞ്ഞപ്പോൾ തന്നെ പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. യാത്രക്കാരോട് ശാന്തരാകാൻ കാബിൻ ക്രൂ നിർദേശിക്കുകയും ചെയ്തിരുന്നു.

വിമാനത്തിലുണ്ടായ പരിഭ്രാന്തി നിറഞ്ഞ അനുഭവം വെളിപ്പെടുത്തി നിരവധി യാത്രക്കാരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾ മരിക്കാൻ പോവുകയാണെന്നായിരുന്നും മിക്കവരും ഭയപ്പെട്ടിരുന്നത്. തന്റെ അവസാനസന്ദേശമെന്ന നിലയിൽ ഫോൺ എടുത്ത് കുടുംബത്തിന് ടെക്സ്റ്റ് മെസേജ് അയച്ചിരുന്നുവെന്നാണ് പെർത്തിലെ ഒരു സ്ത്രീ വെളിപ്പെടുത്തുന്നത്. ഈ അപകടസാധ്യതയെക്കുറിച്ച് യാത്രക്കാരെ അറിയിച്ചിരുന്നില്ലെന്നും ഈ സ്ത്രീ പറയുന്നു. ഇത്തരം സംഭ്രമജനകമായ രംഗങ്ങൾ താണ്ടി വിമാനം അവസാനം 145 യാത്രക്കാരുമായി സുരക്ഷിതമായി നിലത്തിറങ്ങുകയായിരുന്നു. തുടർന്ന് അവരെ മറ്റ് വിമാനങ്ങളിൽ കയറ്റി വിടുകയും ചെയ്തു.

പെർത്തിലെ തങ്ങളുടെ എൻജിനീയർമാർ പ്രസ്തുത വിമാനത്തെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നാണ് ഒരു പ്രസ്താവനയിലൂടെ എയർ ഏഷ്യ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുൻഗണനയേകുന്നതെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു. വിമാനത്തിനുണ്ടായ തടസം കാരണം ബുദ്ധിമുട്ടനുഭവപ്പെട്ടവരോടെല്ലാം എയർലൈൻസ് പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെർത്തിൽ നിന്നും പുറപ്പെട്ട എയർഏഷ്യ വിമാനത്തിന് ഇതാദ്യമായിട്ടല്ല തടസങ്ങൾ നേരിടുന്നത്.ഇക്കഴിഞ്ഞ ജൂണിൽ പെർത്തിൽ നിന്നും മലേഷ്യക്ക് പുറപ്പെട്ട ഫ്‌ലൈറ്റ് ഡി7237 എൻജിൻ തകരാറ് മൂലം രണ്ട് മണിക്കൂറിന് ശേഷം അടിയന്തിരമായി നിലത്തിറക്കിയിരുന്നു.ഇതിനെ തുടർന്ന് യാത്രക്കാരോട് ജാഗ്രതയിൽ ഇരിക്കാൻ പൈലറ്റ് നിർദേശിക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP