Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹീത്രോവിൽ നിന്നും ഗാറ്റ് വിക്കിൽ നിന്നുമുള്ള എല്ലാ ബ്രിട്ടീഷ് എയർവേസ് വിമാനങ്ങളും റദ്ദാക്കി; നിരവധി പേർക്ക് ചെക്കിൻ ചെയ്ത ലഗേജ് പോലും തിരിച്ച് കിട്ടിയില്ല; കുഴപ്പത്തിലാക്കിയത് ഇന്ത്യൻ ടെക്കികളെന്ന് എയർലൈൻ

ഹീത്രോവിൽ നിന്നും ഗാറ്റ് വിക്കിൽ നിന്നുമുള്ള എല്ലാ ബ്രിട്ടീഷ് എയർവേസ് വിമാനങ്ങളും റദ്ദാക്കി; നിരവധി പേർക്ക് ചെക്കിൻ ചെയ്ത ലഗേജ് പോലും തിരിച്ച് കിട്ടിയില്ല; കുഴപ്പത്തിലാക്കിയത് ഇന്ത്യൻ ടെക്കികളെന്ന് എയർലൈൻ

ലണ്ടൻ: സുപ്രധാനമായ ഐടി സിസ്റ്റം തകാറിനെ തുടർന്ന് ഹീത്രോവിൽ നിന്നും ഗാറ്റ് വിക്കിൽ നിന്നും ഇന്നലെ പറന്നുയാനിരുന്ന എല്ലാ ബ്രിട്ടീഷ് എയർവേസ് വിമാനങ്ങളും റദ്ദാക്കിയെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് ചെക്കിൻ ചെയ്ത ലഗേജ് പോലും തിരിച്ച് കിട്ടിയില്ല. അതിനിടെ ഈ തകരാറിന് കാരണം ഇന്ത്യൻ ടെക്കികളെന്ന ആരോപണവുമായി എയർലൈൻ രംഗത്തെത്തുകയും ചെയ്തിരുന്നു. വൈദ്യുതി വിതരണത്തിലുണ്ടായ തകരാറ് എല്ലാ ചെക്കിൻ, ഓപ്പറേഷണൽ സിസ്റ്റങ്ങളെയും ബാധിച്ചിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് എയർവേസ് ചീഫ് എക്സിക്യൂട്ടീവായ അലെക്സ് ക്രുസ് വിശദീകരിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ സൈബർ ആക്രമണമുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടീഷ് എയർവേസ് വിശ്വസ്തരും കഴിവുള്ളവരമായ നിരവധി ഐടി സ്റ്റാഫുകളെ കഴിഞ്ഞ വർഷം പിരിച്ച് വിടുകയും ആ ജോലികൾ ഇന്ത്യൻ ടെക്കികൾക്ക് ഔട്ട്സോഴ്സിന് കൊടുക്കുകയും ചെയ്തതാണ് ഇന്നലത്തെ പ്രശ്നത്തിന് കാരണമായതെന്നാണ് ബ്രിട്ടീഷ് എയർവേസിന്റെ ജിഎംബി തൊഴിലാളി യൂണിയൻ ആരോപിച്ചിരിക്കുന്നത്. ഈ നീക്കത്തിനെതിരെ കഴിഞ്ഞ വർഷം ഫെബ്രുവരി 29ന് തങ്ങൾ മുന്നറിയിപ്പേകിയിരുന്നുവെന്നാണ് യൂണിയൻ വെബ്സൈറ്റ് വിശദീകരിക്കുന്നത്. അന്ന് ബ്രിട്ടീഷ് എയർവേസിന്റെ ഈ നീക്കത്തിനെതിരെ ഒരു മാർച്ച് നടത്തിയിരുന്നന്നുവെന്നും ജിഎംബി ഓർമിപ്പിക്കുന്നു.

ഈ ഔട്ട്സോഴ്സിങ് നീക്കത്തെ തുടർന്ന് ഹീത്രോ, വെസ്റ്റ്ലണ്ടൻ എന്നിവിടങ്ങളിൽ നിന്നും ഏതാണ്ട് 700 പേർക്കും ന്യൂകാസിലിൽ നിന്നും മറ്റിടങ്ങളിൽ നിന്നും 100 പേർക്കും തൊഴിൽ നഷ്ടപ്പെട്ടിരുന്നുവെന്നും ജിഎംബി പറയുന്നു. തകരാറിനെ തുടർന്ന് വിമാനങ്ങൾ ഇന്നലെ വൈകീട്ട് ആറ് മണിക്ക് ശേഷം സാധാരണ പോലെ സർവീസ് നടത്തുമെന്ന് ബ്രിട്ടീഷ് എയർവേസ് അറിയിച്ചിരുന്നു. അതിനെ തുടർന്ന് വൈകുന്നേരം യാത്ര ചെയ്യാനെത്തിയവർക്ക് അസാധാരണമായ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. നേരത്തെ റദ്ദാക്കിയ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്നവർ സമീപത്തെ ഹോട്ടലുകളിലും മറ്റും താമസസൗകര്യം ലഭിക്കാനും മറ്റ് ചിലർ വീട്ടിലേക്ക് തിരിച്ച് പോകാനും തിക്കും തിരക്കും കൂട്ടുന്നത് കാണാമായിരുന്നു.

ചെക്കിൻ സിസ്റ്റത്തിലുണ്ടായ തകരാറിനെ തുടർന്ന് നിരവധി പേർ മണിക്കൂറുകളോളം ക്യൂവിൽ നിന്നിരുന്നു. ഇതിന്റെ പ്രത്യാഘാതം ദിവസങ്ങളോളം നിലനിന്നേക്കാമെന്ന മുന്നറിയിപ്പ് ലോകമെങ്ങുമുള്ള എയർലൈൻ കമ്പനികൾക്ക് ലഭിച്ചിട്ടുണ്ട്. സാധാരണ ഒരു ദിവസം ബ്രിട്ടീഷ് എയർവേസ് ഈ രണ്ട് ലണ്ടൻ എയർപോർട്ടുകളിൽ നിന്നും നൂറു കണക്കിന് വിമാനങ്ങളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ലോകവ്യാപകമായുള്ള യാത്രയ്ക്കുള്ള രണ്ട് പ്രധാനപ്പെട്ട ഹബുകളാണീ വിമാനത്താവളങ്ങൾ.

ഇന്നലത്തെ തകരാറിനെ തുടർന്ന് രണ്ട് വിമാനത്താവളങ്ങളുടെയും പ്രവർത്തനം സാധാരണ നിലയിലാകാനും ലഗേജുകൾ തിരിച്ച് കിട്ടാനും ദിവസങ്ങളെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. തങ്ങളുടെ അടുത്ത വിമാനം എപ്പോഴാണുണ്ടാവുകയെന്നും താമസിക്കാനുള്ള ഹോട്ടലുകളും ഭക്ഷണവും എവിടെയാണ് ലഭിക്കുകയുമെന്നറിയാതെ നിരവധി പേരാണ് നട്ടം തിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP