Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറന്നുയർന്ന വിമാനം കാറ്റിൽ ആടിയുലഞ്ഞപ്പോൾ അടിയന്തിരമായി നിലത്തിറക്കി; അവിടെ നിന്നും പറന്നുയർന്നപ്പോൾ വീണ്ടും കൊടുങ്കാറ്റ്; ലാൻഡിങ് ഗിയർ തകർന്നതോടെ ആംസ്ട്രർഡാമിൽ ലാൻഡ് ക്രാഷ് ചെയ്ത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പറന്നുയർന്ന വിമാനം കാറ്റിൽ ആടിയുലഞ്ഞപ്പോൾ അടിയന്തിരമായി നിലത്തിറക്കി; അവിടെ നിന്നും പറന്നുയർന്നപ്പോൾ വീണ്ടും കൊടുങ്കാറ്റ്; ലാൻഡിങ് ഗിയർ തകർന്നതോടെ ആംസ്ട്രർഡാമിൽ ലാൻഡ് ക്രാഷ് ചെയ്ത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഡോറിസ് കൊടുങ്കാറ്റുയർത്തിയ ദുരന്തത്തിൽ നിന്നും ഫ്ലൈബീ 1284 വിമാനം ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഡൻഡീയിൽ നിന്നും പറന്നുയർന്ന ഫ്ലൈബീ വിമാനം കാറ്റിൽ ആടിയുലഞ്ഞപ്പോൾ ആദ്യം എഡിൻബറോയിൽ ഇറക്കുകയായിരുന്നു. തുടർന്ന് കാറ്റ് ശമിച്ചപ്പോൾ അവിടെ നിന്നും പറന്നുയർന്നപ്പോൾ വീണ്ടും കൊടുങ്കാറ്റ് വിമാനത്തെ വേട്ടയാടുകയായിരുന്നു. ഇതിൽ ലാൻഡിങ് ഗിയർ തകർന്ന വിമാനം ആംസ്ട്രർഡാമിൽ ലാൻഡ് ക്രാഷ് ചെയ്തപ്പോൾ കടുത്ത അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട സംഭ്രമജനകമായ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ആംസ്ട്രർഡാമിലെ സ്‌കിഫോൾ എയർപോർട്ടിൽ വിമാനം ക്രാഷ് ലാൻഡ് ചെയ്യുന്നതിന്റെ ഈ ദൃശ്യങ്ങൾ ഒരു യാത്രക്കാരനാണ് പകർത്തിയിരിക്കുന്നത്. ഇന്നലെ യുകെയിൽ ആകമാനം വീശിയടിച്ച കൊടുങ്കാറ്റായ ഡോറിസാണ് വിമാനത്തെ കുഴപ്പത്തിലാക്കിയത് . മണിക്കൂറിൽ 90 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റിൽ വിമാനം അക്ഷരാർത്ഥത്തിൽ ആടിയുലയുകയായിരുന്നു. കാറ്റ് ശമിച്ചപ്പോൾ ഉച്ചയ്ക്ക് 2.10നായിരുന്നു വിമാനം എഡിൻബറോയിൽ നിന്നും പറന്നുയർന്നിരുന്നത്. ബോംബാർഡിയർ ക്യു400 വിമാനത്തിൻ ഡൻഡീയിൽ നിന്നും ആംസ്ട്രർഡാമിലേക്കുള്ള യാത്രക്കിടയിലായിരുന്നു ഈ അപകടഭീഷണികളെല്ലാം താണ്ടേണ്ടി വന്നിരിക്കുന്നത്.

വിമാനം റൺവേയിലേക്ക് ഇടിച്ചിറങ്ങുമ്പോൾ ശക്തമായി ആടിയുലയുന്നത് വീഡിയോയിൽ ദൃശ്യമാണ്. വൈകുന്നേരം 4.54നാണ് വിമാനം സ്‌കിഫോളിൽ ഇറങ്ങിയത്. റൺവേയിൽ ഇടിച്ചിറങ്ങിയപ്പോൾ വിമാനത്തിന്റെ വലത് ഭാഗത്ത് ചില്ലറ കേട് പാടുകൾ പറ്റിയിരുന്നു. ഇതിലെ യാത്രക്കാരനായ ഡേവിഡ് ഫ്ലെമിംഗാണ് ഇത് സംബന്ധിച്ച വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇടിച്ചിറങ്ങിയതിനെ തുടർന്ന് പുക ഉയരുന്നത് വീഡിയോയിൽ കാണാം. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുണ്ട്. എമർജൻസി സർവീസുകൾ റൺവേയിലേക്ക് കുതിച്ചെത്തുകയും വിമാനത്തിൽ നിന്നും യാത്രക്കാരെയെല്ലാം അടിയന്തിരമായി ഒഴിപ്പിക്കുകയുംചെയ്തിരുന്നു. വിമാനത്തിൽ 46 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

യാത്രക്കാരെ ടെർമിനലിലേക്ക് ബസിലെത്തിക്കുകയായിരുന്നുവെന്നും ആർക്കും കുഴപ്പമൊന്നിമില്ലെന്നും എയർപോർട്ട് ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഒരു സ്പെഷ്യലിസ്റ്റ് ടീമിനെ അയക്കുമെന്ന്  ഫ്ലൈബീ അറിയിച്ചിട്ടുണ്ട്. കടുത്ത ഡോറിസ് കൊടുങ്കാറ്റ് യുകെയിലേക്ക് വരുന്നതും പോകുന്നതുമായി നിരവധി വിമാനങ്ങളെ സാരമായി ബാധിച്ചിരുന്നു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് സമയം വൈകി പറക്കുകയും ചെയ്തതിനാൽ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP