Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇങ്ങനെയും വംശീയ വാദികൾ ഈ ലോകത്തുണ്ടോ? ബ്രിട്ടനിൽ കുഞ്ഞുമായി ബസിൽ കയറിയ ഒരു സ്ത്രീയുടെ തെറിവിളി ഇങ്ങനെ

ഇങ്ങനെയും വംശീയ വാദികൾ ഈ ലോകത്തുണ്ടോ? ബ്രിട്ടനിൽ കുഞ്ഞുമായി ബസിൽ കയറിയ ഒരു സ്ത്രീയുടെ തെറിവിളി ഇങ്ങനെ

ബ്രിട്ടൻ ഒരു പരിഷ്‌കൃത രാജ്യമാണെങ്കിലും കടുത്ത വംശീയവൈരം നിലനിൽക്കുന്ന സ്ഥലമെന്ന ചീത്തപ്പേരും രാജ്യത്തിന് സ്വന്തമാണ്. അത് സ്ഥിരീകരിക്കുന്ന വിവിധ റിപ്പോർട്ടുകൾ ഇടയ്ക്കിടെ പുറത്ത് വരാറുമുണ്ട്. ഇക്കഴിഞ്ഞ ദിവസം പ്രാമിൽ കുഞ്ഞുമായി ബസിൽ കയറിയ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വംശീയമായി അധിക്ഷേപിച്ച് വിളിച്ച തെറികൾ ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്. ഇത്തരം വംശീയവാദികൾക്കിടയിൽ വേണം നമുക്ക് ജീവിക്കാനെന്ന വസ്തുതയാണിതിലൂടെ ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുന്നത്.

ബസിൽ ഇവർ മറ്റേ സ്ത്രീയെ അധിക്ഷേപിച്ച് കൊണ്ട് തെറിവിളിക്കുന്നതിന്റെ മൂന്ന് മിനുറ്റ് വീഡിയോയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സൗത്ത് ലണ്ടനിലെ വെസ്റ്റ് നോർ വുഡിലുള്ള റൂട്ട് 315 ബസിൽ നടന്ന ഈ സംഭവം മറ്റൊരു യാത്രക്കാരാനായ സൈമൺ റുഗിറോയാണ് ക്യാമറയിൽ പകർത്തിയത്. തിങ്കളാഴ്ച അദ്ദേഹമിത് യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വെളുത്ത വർഗക്കാരിയും കറുത്ത വർഗക്കാരിയും തമ്മിലുള്ള കലഹം ഈ വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ കറുത്ത വർഗക്കാരിയെ ഇതിൽ കാണാൻ സാധിക്കുന്നില്ല. തെണ്ടിയെന്നും പട്ടിയെന്നും വരെ വിളിച്ച് ഇവർ കറുത്ത വർഗക്കാരിയെ അധിക്ഷേപിക്കുന്നത് കാണാം. ഇത്തരത്തിൽ വംശീയപരമായി അധിക്ഷേപിക്കുന്ന വാക്കുകൾക്ക് ശേഷം കറുത്ത വർഗക്കാരിയെ കൊല്ലുമെന്ന ഭീഷണിയും ഈ സ്ത്രീ മുഴക്കുന്നുണ്ട്.

താൻ ജീവിക്കുന്ന വീട് കാണണമെന്നും അതൊരു കൊട്ടാരമാണെന്നും എന്നാൽ കറുത്ത വർഗക്കാരി കാർഡ് ബോർഡ് ബോക്‌സിലായിരിക്കും താമസിക്കുന്നതെന്നും അവർ അധിക്ഷേപിക്കുന്നുണ്ട്.തർക്കം നടക്കുന്നതിനിടെ വെളുത്ത വർഗക്കാരിയുടെ കുഞ്ഞ് പുഷ് ചെയറിലാണുള്ളത്. ഇത് പകൽ വെളിച്ചത്തിൽ 2015 ൽ ഒരു ബസിനകത്ത് ഒരു പിഞ്ചുകുഞ്ഞിന്റെ സാന്നിധ്യത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്നാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയ റുഗിറോ പറയുന്നത്. എല്ലാവരോടും വിദ്വേഷപരമായിട്ടായിരുന്നു ആ സ്ത്രീ പെരുമാറിയതെന്നാണ് ബസിൽ യാത്ര ചെയ്തിരുന്ന മറ്റൊരാളായ ലൂയീസ് സുള്ളിവൻ വെളിപ്പെടുത്തുന്നത്. ആരും ാെരിക്കലും ബസിൽ കാണാനാഗ്രഹിക്കാത്ത കാര്യമാണ് അരങ്ങേറിയതെന്നും ലൂയീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP