Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെമിനാരി വിദ്യാർത്ഥികളെയും സ്‌കൂൾ കുട്ടികളെയും ലൈംഗികമായി ദുരുപയോഗിച്ചു; മന്ത്രിമാരും എംപിമാരും വരെ രക്ഷിക്കാൻ ശ്രമിച്ചിട്ടും 83 കാരനായ മെത്രാൻ ഇരുമ്പഴിക്കുള്ളിലേക്ക്

സെമിനാരി വിദ്യാർത്ഥികളെയും സ്‌കൂൾ കുട്ടികളെയും ലൈംഗികമായി ദുരുപയോഗിച്ചു; മന്ത്രിമാരും എംപിമാരും വരെ രക്ഷിക്കാൻ ശ്രമിച്ചിട്ടും 83 കാരനായ മെത്രാൻ ഇരുമ്പഴിക്കുള്ളിലേക്ക്

ത്രയൊക്കെ ശ്രമിച്ചാലും സത്യം എന്നെങ്കിലും പുറത്ത് വരുമെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പരമമായ യാഥാർത്ഥ്യം ഒരിക്കൽ കൂടി അരങ്ങേറുന്നതിനാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചിരിക്കുന്നത്.സെമിനാരി വിദ്യാർത്ഥികളെയും സ്‌കൂൾ കുട്ടികളെയും ലൈംഗികമായി ദുരുപയോഗിച്ച മെത്രാനായ പീറ്റർ ബാളിന് 32 മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചതിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇദ്ദേഹത്തെ സംരക്ഷിക്കാൻ മന്ത്രിമാരും എംപിമാരും എന്തിനേറെ ചാൾസ് രാജകുമാരൻ വരെ ശ്രമിച്ചിട്ടും 83 കാരനായ മെത്രാൻ ഇരുമ്പഴിക്കുള്ളിലേക്ക് പോകുന്നത് തടയാനായില്ല. ഗ്ലൗസെസ്റ്ററിലെ മുൻ ബിഷപ്പിന് ഇനി ജയിലഴികൾ എണ്ണാം.

പുരോഹിതനായിരിക്കുമ്പോൾ നിരവധി വിദ്യാർത്ഥികളെയാണ് ഈ പുരോഹിതൻ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. 40 വർഷങ്ങൾക്ക് മുമ്പ് ചെയ്ത് കൂട്ടിയ കുറ്റ കൃത്യങ്ങൾക്കാണ് ഇദ്ദേഹത്തെ തേടി ജീവിതസായാഹ്നത്തിൽ ശിക്ഷയെത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ ശിക്ഷകളിൽ നിന്ന് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയതിന്റെ പേരിൽ ചാൾസ് രാജകുമാരനെതിരെ കടുത്ത വിമർശനമാണുയർന്നിരുന്നത്.

ബാളിനെ രക്ഷിക്കാൻ വേണ്ടി ചാൾസ് രാജകുമാരൻ എംപിമാർ, കാബിനറ്റ് മിനിസ്റ്റർമാർ, പബ്ലിക്ക് സ്‌കൂൾ ഹെഡ്‌മാസ്റ്റർമാർ, മുൻ ലോർഡ് ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ പിന്തുണ ഇതിനായി തേടാനായി ചാൾസ് മുൻകൈയെടുക്കുകയും ചെയ്തിരുന്നു. 17കാരനെതിരെ മോശമായി പെരുമാറിയതിന് 1993ൽ ബാളിനെ താക്കീതോടെ പദവിയിൽ നിന്ന് നീക്കിയിരുന്നു. തുടർന്ന് കോടതിയിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഒരു രാജകീയ അംഗം എഴുത്തെഴുതിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ചാൾസ് ആണെന്ന് വ്യക്തമായിട്ടുണ്ട്. വിശ്വസിക്കാവുന്ന ഒരു സുഹൃത്തായിട്ടാണ് ബാൾ, ചാൾസിനെ കണ്ടിരുന്നത്. ക്രിമിനൽ മുന്നറിയിപ്പ് ലഭിച്ച ബാളിന് തന്റെ കോൺ വാൾ ഹോമിൽ താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്തതിന് പുരോഹിതൻ രാജകുമാരന് പരസ്യമായി നന്ദി പറയുകയും ചെയ്തിരുന്നു. കാമില പാർക്കറുടെ അച്ഛന്റെ ശവസംസ്‌കാരവേളയിൽ ബാൾ ധർമോപദേശം വായിക്കുകയയും ചെയ്തിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. 1992ൽ ബാൾ അറസ്റ്റിലാകന്നതിന് മുമ്പ് ചാൾസ് രാജകുമാരനൊപ്പമെടുത്ത ഫോട്ടോ പുറത്ത് വരുകയും ചെയ്തിരുന്നു.

എന്നാൽ പീറ്റർ ബാളിനെതിരെയുള്ള വിചാരണയിലും നിയമനടപടികളിലും ചാൾസ് രാജകുമാരൻ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നാണ് ചാൾസിന്റെ ഒരു വക്താവ് പറയുന്നത്. എന്നാൽ ബാളിനെ പിന്തുണച്ച് കൊണ്ട് ചാൾസ് കത്തയച്ചത് നിഷേധിക്കുന്നതിൽ വക്താവ് പരാജയപ്പെടുകയും ചെയ്തു.ബാളിനെതിരെ ആദ്യ ആരോപണവുമായി രംഗത്തെത്തിയത് 1992ൽ നോവിസ് സന്യാസിയായ നെയ്ൽ ടോഡ് എന്ന കൗമാരക്കാരനാണ്. ഈസ്റ്റ് സസെക്‌സിലെ ലിറ്റ്‌ലിൻഗ്ടണിലുള്ള ബിഷപ് ഹൗസിൽ വച്ച് ബാൾ ലൈംഗികമായി പീഡിപ്പിച്ച അനേകം ആൺകുട്ടികളിലൊരാളായിരുന്നു നെയ്ൽ. ഈ കുട്ടിയെ ബാൾ രാത്രി ചാപ്പലിന് മുന്നിൽ നഗ്‌നനാക്കി നിർത്തി പ്രാർത്ഥന ചൊല്ലിക്കാറുണ്ടായിരുന്നുവെന്നും തണുത്ത വെള്ളത്തിൽ നിർബന്ധിപ്പിച്ച് കുളിപ്പിക്കാറുണ്ടായിരുന്നുവെന്നും കുട്ടിയുടെ പാന്റ്‌സ് അഴിച്ച് മാറ്റാറുണ്ടായിരുന്നുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് കുട്ടി 1992ൽ ആത്മഹത്യയ്ക്ക് ശ്രമിക്കുയും ചെയ്തിരുന്നു.

അതിന് ശേഷം ഗ്ലൗസെസ്റ്റർ പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് ബാളിന്റെ പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുകളുമായി കൂടുതൽ പേർ രംഗത്തെത്തുകയായിരുന്നു. ഇതിനെ തുടർന്ന് ബാളിന് ഒരു മുന്നറിയിപ്പ് നൽകി പുരോഹിത പദവിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതിനെ തുടർന്ന് എംപിമാർ, മുൻ പബ്ലിക് സ്‌കൂൾ ഹെഡ്‌മാസ്റ്റർമാർ, മുൻ ലോർഡ് ചീഫ് ജസ്റ്റിസുമാർ തുടങ്ങയവരിൽ നിന്നു വരെ ബാളിനെ പിന്തുണച്ച് കൊണ്ട് പൊലീസിന് ഫോൺ കാളുകൾ വന്നിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ടായിരം കത്തുകൾ ബാളിനെ പിന്തുണച്ച് കൊണ്ടി വന്നിരുന്നുവെന്നാണ് ഡിഫെൻസ് വിഭാഗം കോടതിൽ വെളിപ്പെടുത്തിയത്. രാജകീയ കുടുംബത്തിൽ നിന്നും കാബിനറ്റ് മിനിസ്റ്റർമാരിൽ നിന്നും വരെയുള്ള കത്തുകൾ ഇതിലുണ്ടായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.

കാന്റൻബറി ആർച്ച് ബിഷപ്പായ ലോർഡ് കാറെ, ബാളിനെതിരെ തുടർ നടപടികളുണ്ടാവില്ലെന്ന് 1993ൽ ഉറപ്പ് നൽകുകയും അതിനായി അദ്ദേഹം മുൻകൈയെടുക്കുകയും ചെയ്തിരുന്നുവെന്ന് പിന്നീട് തെളിയുകയുമുണ്ടായി. തുടർന്ന് ബാൾ വീണ്ടും പുരോഹിതന്റെ പ ദവിയിൽ തിരിച്ചെത്തുകയായിരുന്നു.ഈ വർഷം ആദ്യം ബാളിനെതിരെയുള്ള കേസ് തള്ളാൻ ജസ്റ്റിസ് ജീനെ തയ്യാറായതുമില്ല. തുടർന്ന് വീണ്ടും ആരോപണമുയർന്നതിനെ തുടർന്ന് ഈ വർഷം ബാൾ അറസ്റ്റിലാവുകയായിരുന്നു. തന്റെ ട്രീറ്റ് മെന്റിലൂടെ തന്റെ ഇരകൾ ആത്മീയമായ ഉന്നതിയിലേക്ക് ഉയർത്തപ്പെട്ടുവെന്നാണ് ബാൾ അപ്പോൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ താൻ 1977നും 1992നും ഇടയിൽ താൻ 18 കൗമാരക്കാരെ പീഡിപ്പിച്ചിരുന്നുവെന്ന കുറ്റം ബാൾ സമ്മതിക്കുകയായിരുന്നു. ബാളിന്റെ പീഡനങ്ങൾക്കിരയായവരോട് ചർച്ച് ഓഫ് ഇംഗ്ലണ്ട് ചൊവ്വാഴ്ച പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP