Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിക്ക് 20 വർഷം തടവ്; വിധി പ്രഖ്യാപിച്ചത് പ്രതിഷേധക്കാർ കൊല്ലപ്പെട്ട കേസിൽ; വധശിക്ഷ ലഭിക്കാവുന്ന കുറ്റത്തിൽ നിന്നും ഒഴിവാക്കി

ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിക്ക് 20 വർഷം തടവ്; വിധി പ്രഖ്യാപിച്ചത് പ്രതിഷേധക്കാർ കൊല്ലപ്പെട്ട കേസിൽ; വധശിക്ഷ ലഭിക്കാവുന്ന കുറ്റത്തിൽ നിന്നും ഒഴിവാക്കി

കെയ്‌റോ: ഈജിപത് മുൻ പ്രസിഡന്റും മുസ്‌ലിം ബ്രദർഹുഡ് നേതാവുമായ മുഹമ്മദ് മുർസിക്ക് 20 വർഷം തടവ്. ഭരണത്തിലായിരിക്കെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനും പീഡിപ്പിക്കാനും ഉത്തരവിട്ടു എന്ന കേസിലാണ് വിധി. 2012 ഡിസംബറിൽ 10 പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവമടക്കം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുർസിക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ പ്രതിഷേധക്കാർ കൊല്ലപ്പെടാനിടയായ സംഭവത്തിൽ മുർസിക്ക് പങ്കുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല.

2012 ഡിസംബറിൽ പ്രസിഡന്റിന്റെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. മുർസിയെ സ്ഥാനഭ്രഷ്ടനാക്കി സൈന്യം ഭരണം പിടിച്ചെടുത്തത് 2013ലാണ്. ഇതിനെതിരെ മുർസി അനുകൂലികൾ രാജ്യമെങ്ങും വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്. കൈറോയിലെ റാബിയ അദവിയ്യ ചത്വരത്തിൽ കുത്തിയിരുപ്പ് പ്രതിഷേധ പ്രകടനം നടത്തിയ 817 പേരാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഈ വെടിവെപ്പിനെ 'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം' എന്നാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിച്ചത്.

പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് മുർസി അനുകൂലികളും തടവ് ശിക്ഷ അനുഭവിക്കുകയാണ്. 2014 വരെ രാജ്യത്ത് 1212 പേരെയാണ് ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്. മുസ് ലിം ബ്രദർഹുഡ് മുതിർന്ന നേതാവ് മുഹമ്മദ് ബദീഉം ഇതിൽ ഉൾപ്പെടുന്നു.

പട്ടാള അട്ടിമറിയെ തുടർന്ന് 2013 ജൂലൈയിൽ അറസ്റ്റിലായ ശേഷം മുർസി പ്രതിയായ കേസിൽ വരുന്ന ആദ്യ വിധിയാണിത്. കേസിൽ ഇദ്ദേഹത്തിന് പുറമെ മറ്റു 14 പേരെയും കോടതി 20 വർഷത്തിന് ശിക്ഷിച്ചു. തടവ് കാലാവധിക്കുള്ളിൽ പരോൾ നൽകുന്നതും തടഞ്ഞിട്ടുണ്ട്. വിദേശ രാജ്യത്തിന് രഹസ്യാന്വേഷണ സംഘത്തെ അയച്ചതടക്കമുള്ള മറ്റു നിരവധി കേസുകളിൽ മുർസി വിചാരണ നേരിടുന്നുണ്ട്.

കൈറോയിലെ റാബിഅ അൽ അദവിയ്യ പ്രക്ഷോഭത്തെ അനുസ്മരിച്ചുകൊണ്ട് നാല് വിരലുകൾ ഉയർത്തിക്കാണിച്ചാണ് മുർസിയും മറ്റു 12 പേരും വിധിയെ എതിരേറ്റത്. ഈജിപ്തിൽ ജനാധിപത്യത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുവെന്നാണ് വിധിയെ കുറിച്ച് മുസ്ലിം ബ്രദർഹുഡ് പ്രതികരിച്ചത്. വിധിക്കെതിരെ അപ്പീൽ പോകുമെന്നും സംഘടന അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP