Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രാണന് വേണ്ടി അവർ നിലവിളിച്ചപ്പോൾ വാതിൽ തുറക്കാൻ ആരും ഉണ്ടായിരുന്നില്ല; ഓസ്ട്രിയയിൽ ട്രക്കിൽ ശ്വാസം മുട്ടി മരിച്ചവർ സ്വപ്‌നം കണ്ടത് പട്ടിണിയില്ലാത്ത ഒരു പുതിയ ജീവിതം

പ്രാണന് വേണ്ടി അവർ നിലവിളിച്ചപ്പോൾ വാതിൽ തുറക്കാൻ ആരും ഉണ്ടായിരുന്നില്ല; ഓസ്ട്രിയയിൽ ട്രക്കിൽ ശ്വാസം മുട്ടി മരിച്ചവർ സ്വപ്‌നം കണ്ടത് പട്ടിണിയില്ലാത്ത ഒരു പുതിയ ജീവിതം

ലോകം അങ്ങനെയാണ്. ഒരു വശത്ത് സമൃദ്ധി വിളയാടുമ്പോൾ മറു വശത്ത് പട്ടിണിയും യുദ്ധവും പ്രകൃതി ക്ഷോഭവും രോഗവും മാത്രം. വേദനകളും യാതനകളും ഏറിയവർ കറുത്തിരിക്കുമ്പോൾ സമൃദ്ധിയുടെ ലോകത്ത് ജീവിക്കുന്നവർ വെളുത്തിരിക്കുന്നത് യാദൃശ്ചികമാണോ. വെളുത്തവരുടെ ലോകത്ത് എങ്ങനെയെങ്കിലും എത്തിച്ചേർന്നാൽ പുതിയൊരു ജീവിതം കിട്ടുമെന്ന് കരുതി അനേകം പേരാണ് മനുഷ്യക്കടത്ത് മാഫിയയുടെ കെണിയിൽ പെട്ട് മരിച്ചു വീഴുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ജീവൻ പണയം വച്ച് കടലിൽ എത്തുന്നവരാണ് ഇവരിൽ ഒരു കൂട്ടർ. യാത്ര തുടരുന്നവരിൽ ഭൂരിപക്ഷവും കൊല്ലപ്പെടുന്നു. പശ്ചിമേഷ്യയിലെ യുദ്ധ ഭീതിത അവസ്ഥയിൽ നിന്നും രക്ഷപ്പെട്ട് ട്രക്കിലും മറ്റും എത്തുന്നവരുടെ ആവാസം ഭീതിതമാണ്. അതിലെ ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് ഒരു ട്രക്കിൽ ശ്വാസം മുട്ടി മരിച്ച 71 പേർ.പ്രാണന് വേണ്ടി അവർ നിലവിളിച്ചപ്പോൾ വാതിൽ തുറക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

സംഭവത്തോടനുബന്ധിച്ച് നാലുപേരടങ്ങുന്ന മനുഷ്യക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരകളായവരിൽ എട്ട് സ്ത്രീകളും നാല് കുട്ടികളുമടങ്ങിയിട്ടുണ്ട്. ഇതിൽ ഏറ്റവും ചെറിയ പെൺകുട്ടിയുടെ പ്രായം ഒരു വയസിനും രണ്ടുവയസിനുമിടയിലാണ്. ആൺകുട്ടികളുടെ പ്രായം എട്ടിനും പത്തിനുമിടയിലാണ്. ഇതിൽ മിക്കവരുടെയും ശവശരീരങ്ങൾ അഴുകിയ നിലയിലായിരുന്നു. ഫ്രോസൻ ചിക്കൻ കൊണ്ടുപോകുന്ന എയർ ടൈറ്റ് ലോറിയിൽ ഇവർ ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നുവെന്നാണ് കരുതുന്നത്. മരണസംഖ്യ 20നും 50നും ഇടയിലാകാമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.

അറസ്റ്റിലായവരിൽ രണ്ടു പേർ ബൾഗേറിയൻ പൗരന്മാരും മറ്റൊരാൾ ഹംഗേറിയൻ പാസ്‌പോർട്ടുള്ളയാളുമാണെന്നാണ് സൂചന. പിടിയിലായ ഒരാൾ ലെബനീസ് വംശജനായ ബൾഗേറിയക്കാരനായ ട്രക്ക് ഉടമയാണെന്ന് ബർഗൻലാൻഡ് പ്രവിശ്യയിലെ പൊലീസ് ചീഫായ ഹാൻസ് പീറ്റർ ഡോസ്‌കോസിൽ പറയുന്നു. ഇവിടെയായിരുന്നു ട്രക്ക് കണ്ടെത്തിയിരുന്നത്.സംഭവുമായി ബന്ധപ്പെട്ട് പൊലീസ് വീടുകളിൽ പരിശോധന നടത്തുകയും സാക്ഷികളായ 20ഓളം പേരെ ചോദ്യം ചെയ്യുകയുമുണ്ടായിട്ടുണ്ട്.പിടിയിലായവർ ബൾഗേറിയൻഹംഗേറിയൻ മനുഷ്യക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നാണ് ഡോസ്‌കോസിൽ പറയുന്നത്. ശവശരീരങ്ങൾ ട്രക്കിൽ എത്രനാളായി നിലനിൽക്കുന്നുതെന്ന് വ്യക്തമായിട്ടില്ല. ബുധനാഴ്ച രാത്രി ട്രക്ക് ഓസ്ട്രിയയുടെ അതിർത്തി കടക്കുമ്പോഴായിരിക്കാം ഇവർ മരിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.ട്രക്കിന്റെ പുറകിലെ ഡോർ പൂട്ടിയിരുന്നില്ലെങ്കിലും വയറുകളാൽ ബന്ധിച്ച് ഉറപ്പാക്കിയിരുന്നു. വായുസഞ്ചാരത്തിനായി ട്രക്കിലേക്ക് മാർഗങ്ങളൊന്നുമില്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കകം പുറത്ത് വരുമെന്നുമാണ് സ്റ്റേറ്റ് പ്രോസിക്യൂട്ടറായ ജോനാതൻ ഫുക്‌സ് പറയുന്നത്.മനുഷ്യക്കടത്തിന്റെ പേരിൽ 12 റൊമാനിയക്കാരെ ഹംഗറിയിൽ തടഞ്ഞ് വച്ചിട്ടുണ്ടെന്നാണ് റോമാനിയയുടെ വിദേശകാര്യ മന്ത്രാലയം പറയുന്നത്.ട്രക്കിലുണ്ടായ അപകടം ഞെട്ടിപ്പിക്കുന്നതാണെന്നാണ് യുഎൻ റഫ്യൂജി ഏജൻസി വക്താവായ മെലീസ ഫ്‌ലെമിങ് പറയുന്നത്. മെഡിറ്ററേനിയൻ കടലിൽ നിന്നും യൂറോപ്പിലെ ഹൈവേകളിലേക്ക് അഭയാർത്ഥികളെ എത്തിക്കുന്ന മനുഷ്യക്കടത്തുകാരുടെ രീതി എത്രത്തോളം ഭീകരമാണെന്ന് ഇത് വെളിപ്പെടുത്തുന്നതായി അവർ പറയുന്നു.

ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഇല്ലാതാക്കുന്നതിനായി യൂറോപ്യൻ യൂണിയൻ ഇമിഗ്രേഷൻ പരിശോധനകൾ കർക്കശമാക്കണമെന്നാണ് ഓസ്ട്രിയൻ ഇന്റീരിയൻ മിനിസ്റ്ററായ ജോനാതൻ ലെയ്റ്റ്‌നെർ പറയുന്നത്. അതിർത്തികൾ മികച്ച രീതിയിൽ കാക്കുകയെന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നാണ് യൂറോപ്യൻ കമ്മീഷണർ വിത്ത് റെസ്‌പോൺസിബിലിറ്റി ഫോർ യൂറോപ്യൻ യൂണിയൻ എൻലാർജ്‌മെന്റ് പറയുന്നത്.അതിർത്തിയിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികൾ അനുവർത്തിക്കാൻ ആലോചിക്കുന്നതായാണ് ഓസ്ട്രിയൻ വിദേശകാര്യ മന്ത്രിയായ സെബാസ്റ്റ്യൻ കുർസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP