Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയക്കെടുതിയിൽ കേരളത്തിന് ഐക്യദാർഢ്യവുമായി ഫ്രാൻസിസ് മാർപാപ്പ; 'കേരളത്തിനായി രജ്യാന്തരസമൂഹം സഹായം നൽകണം; ദുരിതത്തിൽ ഞാനും പങ്ക്‌ചേരുന്നു'

പ്രളയക്കെടുതിയിൽ കേരളത്തിന് ഐക്യദാർഢ്യവുമായി  ഫ്രാൻസിസ് മാർപാപ്പ; 'കേരളത്തിനായി രജ്യാന്തരസമൂഹം സഹായം നൽകണം; ദുരിതത്തിൽ ഞാനും പങ്ക്‌ചേരുന്നു'

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ സിറ്റി: പ്രളയം നാശംവിതച്ച കേരളത്തിന് ഐക്യദാർഢ്യവും പിന്തുണയുമായി ഫ്രാൻസിസ് മാർപാപ്പ. കേരളത്തിലെ ജനങ്ങളോട് ഐക്യദാർഢ്യവും സഹാനുഭാവവും പ്രകടിപ്പിച്ചു. പ്രളയദുരിതത്തിൽ വേദനിക്കുന്നവരെ പിന്തുണയ്ക്കാൻ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസേവകരുടെയും കൂടെ താനുമുണ്ടെന്നു പാപ്പാ പ്രസ്താവിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല ജപത്തിന്റെ അവസാനമാണ് മാർപാപ്പ കേരളത്തിലെ ദുരിതം പരാമർശിച്ചത്.

''പ്രിയ സഹോദരങ്ങളേ, കേരളത്തിലെ ജനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയുടെ കെടുതിയിലാണ്. മഴ കാരണമുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണൊലിപ്പും വൻ ജീവനഷ്ടം വരുത്തിയിട്ടുണ്ട്. ധാരാളംപേരെ കാണാതായിട്ടുണ്ട്. അതിലേറെപ്പേർ ഒറ്റപ്പെട്ട അപകടാവസ്ഥയിൽ കഴിയുന്നുണ്ട്. ആയിരങ്ങളാണ് ക്യാമ്പുകളിൽ വസിക്കുന്നത്. പെരുമഴ വിതച്ച വിളനാശവും വീടുകളുടെ നഷ്ടവും ഭീതിദമാണ്. അതിനാൽ കേരളത്തിലെ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും വേണ്ട പിന്തുണയും സഹായങ്ങളും രാജ്യാന്തരസമൂഹം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.''

ദുരന്തങ്ങൾക്കു മധ്യേ വേദനിക്കുന്ന കേരളമക്കളെ മുൻനിരയിൽനിന്നു സഹായിക്കുന്ന സർക്കാരിന്റെയും പ്രാദേശികസഭയുടെയും സന്നദ്ധസംഘടനകളുടെയും കൂടെ താനുമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും കെടുതിയിൽ വേദനിക്കുന്ന സകലർക്കുംവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.

കേരളത്തെ രക്ഷിക്കൂ എന്നെഴുതിയ ബാനറുമായി ഏതാനും പേർ വത്തിക്കാൻ ചത്വരത്തിലെ ചടങ്ങിനെത്തിയിരുന്നു. കേരളത്തിനുവേണ്ടി ഒരു നിമിഷം നിശബ്ദപ്രാർത്ഥന നടത്താൻ മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ കൂടിയിരുന്ന ജനങ്ങളോട് ആവശ്യപ്പെട്ടു. വിശ്വാസികളോടൊപ്പം മാർപാപ്പ കേരളത്തിനു വേണ്ടി നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP