Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രാൻസിൽ ഭീകരാക്രമണത്തിന് പിന്നിൽ ഐസിസ് തീവ്രവാദികൾ; സൂപ്പർമാർക്കറ്റിൽ തോക്കുമായി പാഞ്ഞു കയറിയ മൊറോക്കൻ സ്വദേശിയായ ഐഎസ് തീവ്രവാദി അല്ലാഹു അക്‌ബർ വിളിച്ച് ആളുകളെ ബന്ദികളാക്കി; തീവ്രവാദിയെ പൊലീസ് വെടിവെച്ചു കൊന്നു; മൂന്ന് പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ലക്ഷ്യം 'പാരിസ് ഭീകരനെ' മോചിപ്പിക്കാൻ

ഫ്രാൻസിൽ ഭീകരാക്രമണത്തിന് പിന്നിൽ ഐസിസ് തീവ്രവാദികൾ; സൂപ്പർമാർക്കറ്റിൽ തോക്കുമായി പാഞ്ഞു കയറിയ മൊറോക്കൻ സ്വദേശിയായ ഐഎസ് തീവ്രവാദി അല്ലാഹു അക്‌ബർ വിളിച്ച് ആളുകളെ ബന്ദികളാക്കി; തീവ്രവാദിയെ പൊലീസ് വെടിവെച്ചു കൊന്നു; മൂന്ന് പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ലക്ഷ്യം 'പാരിസ് ഭീകരനെ' മോചിപ്പിക്കാൻ

പാരിസ്: തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഹെബ് നഗരത്തിലെ 'സൂപ്പർ യു' സൂപ്പർമാർക്കറ്റിൽ നടന്ന ഭീകരാക്രമണത്തിൽ മരണം മൂന്നായി. മൂന്ന് പേർക്ക് വെടി വെപ്പിൽ പരിക്കേറ്റു. ഇതിലൊരാളുടെ നില അതീവ ഗുരുതരമാണ്. ഐ എസ് തീവ്രവാദിയായ യുവാവാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിട്ടുണ്ട.

രാവിലെ പതിനൊന്നോടെയായിരുന്നു ആക്രമണം. ഹെബ് നഗരത്തിലെ 'സൂപ്പർ യു' സൂപ്പർമാർക്കറ്റിൽ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നു.തുടർന്ന് പൊലീസ് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ആക്രമകാരി വെടിവെച്ചത്. ബന്ദിയാക്കിയ എല്ലാവരേയും മോചിപ്പിച്ചു. പൊലീസ് അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി.

2015ലെ പാരിസ് ഭീകരാക്രമണത്തിൽ പിടിയിലായ ഭീകരൻ സലാഹ് അബ്ദസ്ലാമിനെ വിട്ടയയ്ക്കണമെന്ന് സൂപ്പർ മാർക്കറ്റിലെ അക്രമി ആവശ്യപ്പെട്ടാണ് യുവാവ് ആക്രമണം നടത്തിയത. മുപ്പത് വയസ്സ് പ്രായമായ യുവാവാണ് അക്രമത്തിനു പിന്നിലെന്നും മേയർ എറിക് മെനാസി അറിയിച്ചു.

സൂപ്പർ മാർക്കറ്റിൽ കയറുന്നതിന് മുമ്പ് നാല് പൊലീസുകാർക്കെതിരേയും അക്രമി വെടിവെച്ചിരുന്നു. സംഭവത്തിന് അരമണിക്കൂർ മുൻപു സമീപ നഗരമായ കാർക്കസണിൽ ആയിരുന്നു ഇത്. അത് പോലെ അതിന് ശേഷം അക്രമി കാർക്കസണിൽ ഒരാളെ കൊലപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വാഹനം തട്ടിയെടുത്താണ് അക്രമി സൂപ്പർമാർക്കറ്റിലെത്തിയതെന്നാണ് പൊലീസിന്റെ വാദം.

എട്ടു പേരാണു ബന്ദികളാക്കിയത്. മേയിൽ ഇമ്മാനുവൽ മാക്രോൺ പ്രസിഡന്റായതിനു ശേഷം രാജ്യത്തു നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണിത്.സംഭവത്തിൽ ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പെയും വിശദീകരണം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP