Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യൂസിലാൻഡിലെ കമ്പനിയിൽ ജോലിക്കുള്ള ഇന്റർവ്യൂവിന് വരുന്നവർക്ക് ഫ്രീ ഫ്ലൈറ്റ് ടിക്കറ്റും മൂന്ന് ദിവസം സ്റ്റാർ ഹോട്ടലിൽ താമസവും ഫ്രീ; 100 ഒഴിവുകൾക്ക് ലോകമെമ്പാട് നിന്നും അപേക്ഷകൾ

ന്യൂസിലാൻഡിലെ കമ്പനിയിൽ ജോലിക്കുള്ള ഇന്റർവ്യൂവിന് വരുന്നവർക്ക് ഫ്രീ ഫ്ലൈറ്റ് ടിക്കറ്റും മൂന്ന് ദിവസം സ്റ്റാർ ഹോട്ടലിൽ താമസവും ഫ്രീ; 100 ഒഴിവുകൾക്ക് ലോകമെമ്പാട് നിന്നും അപേക്ഷകൾ

വെല്ലിങ്ടൺ: ജോലിക്ക് ഇന്റർവ്യൂവിന് പോകുമ്പോഴുള്ള പെടാപ്പാടുകൾ പലരെയും വലയ്ക്കുന്ന കാര്യമാണ്...ഇതിന് വരേണ്ടിയിരുന്നില്ലെന്ന് വരെ അത്തരം പ്രതിസന്ധികളിൽ പലർക്കും തോന്നാറുമുണ്ട്. എന്നാൽ ന്യൂസിലാൻഡിലെ ഒരു കമ്പനിയിൽ ജോലിക്കുള്ള ഇന്റർവ്യൂവിന് വരുന്നവർക്ക് ഫ്രീ ഫ്ലൈറ്റ് ടിക്കറ്റും മൂന്ന് ദിവസം സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസവുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനെ തുടർന്ന് 100 ഒഴിവുകൾക്ക് ലോകമെമ്പാട് നിന്നും ആയിരക്കണക്കിന് പേരാണ് അപേക്ഷിച്ചിരിക്കുന്നത്.

തലസ്ഥാനമായ വെല്ലിങ്ടണിലെ ലോക്കൽ അഥോറ്റീസും ബിസിനസുകളുമാണ് ലോകമെമ്പാടുമുള്ള കഴിവുറ്റ പ്രഫണലുകളെ ആകർഷിക്കുന്നതിനായി ഈ ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്. നഗരത്തിലെ വളർന്ന് കൊണ്ടിരിക്കുന്ന ടെക് ഹബിനെ വികസിപ്പിക്കുന്നതിനാണ് അവർ ഈ നടപടി സ്വീകരിച്ചത്. ഇതിനെ തുടർന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഇതുവരെയായി 12,000 പേരാണിതിന് അപേക്ഷിച്ചത്. മാർച്ച് 20നുള്ള അവസാന തിയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുന്നതിനായി ആയിരക്കണക്കിന് പേർ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുമുണ്ട്.

നഗരത്തിലെ ടെക് സെക്ടർ കഴിഞ്ഞ അഞ്ച് വർഷങ്ങളായി 14 ശതമാനം വാർഷിക വളർച്ചയാണ് പ്രകടിപ്പിക്കുന്നതെന്ന് നഗരത്തിലെ മേയറായ ജസ്റ്റിൻ ലെസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിലെ വിവിധ ബിസിനസുകൾ കഴിവുറ്റ പ്രഫഷണലുകളെ കണ്ടെത്തുന്നതിന് പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നുവെന്നും അതിനുള്ള പരിഹാരമാണീ വ്യത്യസ്തമായ ഓഫറിലൂടെ തേടുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇത്തരത്തിലുള്ള ആകർഷകമായ ലുക്ക് സീ ക്യാംപയിൻ വെല്ലിങ്ടണിൽ നിന്നും 10,000കിലോമീറ്റർ അകലെയുള്ള സാൻ ഫ്രാൻസിസ്‌കോയിലാണ് ആദ്യമായി പ്രാവർത്തികമാക്കിയത്. അവിടെ അന്ന് മൂന്നിലൊന്ന് അപേക്ഷകരും യുഎസുകാരായിരുന്നുവെങ്കിലും ഇതിനെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഇവിടേക്ക് അപേക്ഷ സമർപ്പിക്കുന്നത് വർധിച്ചിരുന്നുവെന്നാണ് ഡേവിഡ് ജോൺസ് വെളിപ്പെടുത്തുന്നത്. വെല്ലിങ്ടൺ റീജിയണൽ എക്കണോമിക് ഡെവലപ്മെന്റ് ഏജൻസിയുടെ ഈ ക്യാംപയിന് മേൽനോട്ടം നൽകുന്നത്.

ഈ തരത്തിൽ വെല്ലിങ്ടൺ റിക്രൂട്ട് മെന്റ് നടത്താനൊരുങ്ങുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിനെ തുടർന്ന് ലോകമെമ്പാട് നിന്നുമുള്ള ഉദ്യോഗാർത്ഥികളുടെ പ്രതികരണം അത്ഭുതാവഹമായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിജയകരമായി അപേക്ഷ സമർപ്പിക്കുന്നവർക്ക് മേൽപ്പറഞ്ഞ ഓഫറുകൾക്ക് പുറമെ ഇവിടുത്തെ പ്രധാനപ്പെട്ട സൈറ്റുകൾ സന്ദർശിക്കാനും ടെക് ലീഡർമാരെ കാണാനും അവസരം ലഭിക്കും. 850,000 ന്യൂസിലാൻഡ് ഡോളറാണീ ക്യാമ്പയിന് ചെലവ് വരുന്നത്. നികുതിദായകന്റെ പണം, ലോക്കൽ ബിസിനസുകളിൽ നിന്നുമുള്ള സംഭാവനകൾ എന്നിവ ഉപയോഗിച്ചാണ് ഫണ്ട് കണ്ടെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP