Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിൽ പിടിയിലായ 'ടൈഗർ മേമൻ' വ്യാജൻ; ഫേസ്‌ബുക്കിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ വ്യക്തി ഒറിജിനലെന്നു തെറ്റിദ്ധരിച്ചു മാദ്ധ്യമങ്ങളുടെ വാർത്തകളും

പാക്കിസ്ഥാനിൽ പിടിയിലായ 'ടൈഗർ മേമൻ' വ്യാജൻ; ഫേസ്‌ബുക്കിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ വ്യക്തി ഒറിജിനലെന്നു തെറ്റിദ്ധരിച്ചു മാദ്ധ്യമങ്ങളുടെ വാർത്തകളും

കറാച്ചി: 'ഒടുവിൽ ടൈഗർ മേമൻ പിടിയിലായി' എന്നു പാക്കിസ്ഥാനിൽ നിന്നു വന്ന വാർത്ത ദേശീയ മാദ്ധ്യമങ്ങൾ പലരും പ്രസിദ്ധീകരിച്ചു. പക്ഷേ, അമളി പറ്റി എന്നറിഞ്ഞതു പിന്നീടാണ്.

മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ ടൈഗർ മേമന്റെ പേരിൽ ഫേസ്‌ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചു ഭീഷണി മുഴക്കിയ ഫർഖാൻ അലി എന്നയാളാണ് പിടിയിലായതെന്നു പിന്നീടു തെളിഞ്ഞു. കറാച്ചിയിലെ ഒരു സൈബർ കഫേയിൽ നടത്തിയ റെയ്ഡിലാണ് ടൈഗർ മേമൻ എന്ന ഫർഖാൻ അലിയെ പൊലീസ് പിടിച്ചത്.

ഫേസ്‌ബുക്കിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയതിനാണ് വ്യാജ മേമനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്‌ബുക്കിലൂടെ ഇയാൾ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. ടൈഗർ മേമനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത കേട്ട് ആദ്യം ജനങ്ങൾ അമ്പരന്നു. എങ്കിലും പിന്നീട് സത്യാവസ്ഥ തിരിച്ചറിഞ്ഞു.

വാർത്ത പുറത്തുവന്നതിനെ തുടർന്നു പാക്കിസ്ഥാനിലുള്ളവർ ഇക്കാര്യത്തിൽ സ്ഥിരീകരണം തേടിയത് യഥാർഥ മേമൻ അവിടെയുണ്ട് എന്നതിന് തെളിവാണെന്നാണ് ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾ കരുതുന്നത്. 1993 ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിൽ മുഖ്യപ്രതിയായ ടൈഗർ മേമനെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നു എന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാൽ പാക്കിസ്ഥാൻ ഇത് സമ്മതിച്ചിട്ടില്ല. പ്രതികളിൽ ഒരാളായ യാക്കൂബ് മേമനെ കഴിഞ്ഞ മാസം ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.

ഫർഖാനെതിരെ പാക്കിസ്ഥാനിൽ നിരവധി കേസുകളുണ്ട്. ടൈഗർ മേമന്റെ പേരിൽ സ്ത്രീകളെയും മറ്റുള്ളവരെയും ഇയാൾ ഭീഷണിപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ ടൈഗർ മേമനെയാണ് പിടികൂടിയതെന്ന് നിരവധി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് യഥാർഥ ടൈഗർ മേമൻ അല്ല പിടിയിലായതെന്ന് വ്യക്തമായത്. അപ്പോഴേക്കും ഇന്ത്യൻ മാദ്ധ്യമങ്ങളെ കളിയാക്കി പാക്ക് മാദ്ധ്യമപ്രവർത്തകർ ട്വിറ്ററിൽ സജീവമായിരുന്നു. ഇപ്പോൾ ട്വിറ്ററിലെ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ടൈഗർ മേമൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP