Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരുഷനാണെന്ന് പറഞ്ഞ് പ്രേമിച്ച് വഞ്ചിച്ച യുവതി കുറ്റക്കാരിയെന്ന് കോടതി; കൃത്രിമ ലൈംഗിക ബന്ധം അടക്കമുള്ള കുറ്റങ്ങൾക്ക് തടവ് ലഭിക്കും

പുരുഷനാണെന്ന് പറഞ്ഞ് പ്രേമിച്ച് വഞ്ചിച്ച യുവതി കുറ്റക്കാരിയെന്ന് കോടതി; കൃത്രിമ ലൈംഗിക ബന്ധം അടക്കമുള്ള കുറ്റങ്ങൾക്ക് തടവ് ലഭിക്കും

പുരുഷവേഷം കെട്ടി വലയിൽ വീഴ്‌ത്തി കൃത്രിമ ലൈംഗികാവയവം ഘടിപ്പിച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത യുവതിയെ അവസാനം നീതിപീഠം മാതൃകാപരമായി ശിക്ഷിച്ചു. ഗെയ്‌ലെ ന്യൂലാൻഡ് എന്ന 25കാരി പുരുഷൻ ചമഞ്ഞ് തന്നെ വഞ്ചിച്ചെന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കോടതി ഇവരെ ശിക്ഷിച്ചിരിക്കുന്നത്. കൃത്രിമ ലൈംഗിക ബന്ധം അടക്കമുള്ള കുറ്റങ്ങൾക്ക് തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്. മൂന്ന് കൗണ്ട്‌സ് ലൈംഗിക കുറ്റങ്ങളാണ് ഗെയ്‌ലെയ്ക്ക് മുകളിൽ ചുമത്തിയിരിക്കുന്നത്.

ഫേസ്‌ബുക്കിലൂടെ കൈ ഫോർട്യൂൺ എന്ന പേരിൽ പുരുഷൻ ചമഞ്ഞാണ് ഈ യുവതി മറ്റൊരു വിദ്യാർത്ഥിനിയെ രണ്ടു വർഷത്തോളം പ്രണയിക്കുകയും അവസാനം കൃത്രിമ ലൈംഗികാവയവത്തിന്റെ സഹായത്താൽ അവളെ ബലാത്സംഗം ചെയ്യുകയുമുണ്ടായെന്നാണ് കേസ്. ചെസ്റ്ററിലെയും ചെഷറിലെയും ഹോട്ടലുകളിൽ വച്ചായിരുന്നു ഇവർ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നത്. മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് തന്റെ വ്യക്തിത്വം മറച്ച് വച്ച് ഗെയ്‌ലെ വിദ്യാർത്ഥിനിയെ പത്തോളം പ്രാവശ്യം ലൈംഗികമായി ബന്ധപ്പെട്ട് വഞ്ചിച്ചത് ചെസ്റ്ററ്റർ ക്രൗൺ കോടതി കേട്ടു.

ഒരു അപകടത്തെ തുടർന്ന് സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടതിനാലാണ് താൻ ഇത്തരത്തിലുള്ള വസ്ത്രമണിയുന്നതെന്നായിരുന്നു ന്യൂലാൻഡ് വിദ്യാർത്ഥിനിയെ തെറ്റിദ്ധരിപ്പിക്കാനായി ന്യായീകരിച്ചിരുന്നത്.ചെസ്റ്ററിലെ ഫ്‌ലാറ്റിൽ വച്ച് ബന്ധപ്പെടുന്നതിനിടെ ഒ രിക്കൽ ഗെയ്‌ലയുടെ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രം മാറ്റിയപ്പോഴാണ് ഇത് ഗെയ്‌ലയാണെന്ന് തനിക്ക് മനസിലായതെന്ന് ഇതിന് ഇരയായ പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചു. ഗെയ്‌ലെ കൃത്രിമ ലൈംഗികാവയവം ധരിച്ചതും അന്നാണ് താൻ കാണുന്നതെന്ന് പെൺകുട്ടി പറഞ്ഞു.

പ്രൈമറി സ്‌കൂൾ കാലം മുതൽക്കു തന്നെ ഗെയ്‌ലെ ഒരു ലെസ്‌ബിയനാണെന്നാണ് ബോധിപ്പിക്കപ്പെട്ടത്. എന്നാൽ തന്റെ മേൽ ചുമത്തിയിട്ടുള്ള കുറ്റം ആദ്യം ഗെയ്‌ലെ നിഷേധിച്ചിരുന്നു. പിന്നീട് താൻ ചെയ്ത ലൈംഗിക കുറ്റങ്ങളിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു. 13ാം വയസു മുതൽ താൻ കൈ ഫോർട്യൂൺ എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പെൺകുട്ടികളെ വളയ്ക്കാറുണ്ടായിരുന്നുവെന്നാണ് അവർ പറയുന്നത്. അതിനായി ഒരു അമേരിക്കക്കാരനായ പുരുഷന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ഫോട്ടോകൾ എടുക്കാറുണ്ടായിരുന്നുവെന്നും ഗെയ്‌ലെ സമ്മതിച്ചു.

എന്നാൽ താൻ പരാതിക്കാരിയായ പെൺകുട്ടിയോട് ഈ വ്യാജ പ്രൊഫൈലിനെക്കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ഗെയ്‌ലെ വാദിക്കുന്നത്. നിരവധി സമയം ഇവർ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. പുരുഷശബ്ദമാണെന്ന് വരുത്തി തീർക്കാനായി അപ്പോൾ ഗെയ്‌ലെ ഹൈപിച്ചിലായിരുന്നു സംസാരിക്കാറുള്ളത്. ഇരുവരും ചെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനികളാണ്. തങ്ങൾ ഒരുമിച്ച് സിനിമകൾ കാണാറുണ്ടെന്നും ഒരിക്കൽ സൺബാത്തിലേർപ്പെട്ടിരുന്നുവെന്നും പരാതിക്കാരിയായ പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചു.

തന്നോട് ലൈംഗികാവയവത്തിൽ തൊ ടരുതെന്ന് ഗെയ്‌ലെ നിർബന്ധം പിടിച്ചിരുന്നുവെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതൊരു അസാധാരണ പശ്ചാത്തലമുള്ള കേസാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇതിൽ ഗെയ്‌ലെ പെൺകുട്ടിയെ കരുതിക്കൂട്ടി ഇരയാക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പെൺകുട്ടിയുടെ പരാതി അവിശ്വസനീയമാണെന്നായിരുന്നു ഗെയ്‌ലെയുടെ അഭിഭാഷകർ വാദിച്ചത്. ഒരു മൂച്വൽ ഫ്രണ്ട് മുഖേന തനിക്ക് അറിയാമെന്ന് പറഞ്ഞ് 2011ൽ ന്യൂലാൻഡ് ഈ വിദ്യാർത്ഥിനിക്ക് ഫേസ്‌ബുക്കിലുടെ ഒരു റിക്വസ്റ്റ് അയക്കുകയായിരുന്നുവെന്ന് ഇന്നലെ കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. തുടർന്ന് അവരുടെ ബന്ധം വളരുകയായിരുന്നു. പല പ്രാവശ്യം വിദ്യാർത്ഥിനി നേരിൽ കാണാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ന്യൂലാൻഡ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഗെയ്‌ലെയെ തടവിലിടുന്ന തിയതി നവംബറിൽ തീരുമാനിക്കുന്നത് വരെ ഇവർക്ക് ജാമ്യം നൽകിയിരിക്കുകയാണ് കോടതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP