Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരുഷവേഷം കെട്ടി വലയിൽ വീഴ്‌ത്തി ബലാത്സംഗം ചെയ്തു; യുവതിക്കെതിരെ വഞ്ചിച്ചെന്ന കേസുമായി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി

പുരുഷവേഷം കെട്ടി വലയിൽ വീഴ്‌ത്തി ബലാത്സംഗം ചെയ്തു; യുവതിക്കെതിരെ വഞ്ചിച്ചെന്ന കേസുമായി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി

വിവിധതരത്തിലുള്ള ബലാത്സംഗങ്ങളുടെ വാർത്തകൾ നിത്യേനയെന്നോണം നാം കേൾക്കുന്നുണ്ട്. എന്നാൽ പുരുഷനായി ചമഞ്ഞ് ഒരു യുവതി മറ്റൊരു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത് ഇതുവരെ കേട്ടിട്ടുണ്ടോ...!!!!. ഇതിനെതിരെ പരാതിയുമായ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ഇപ്പോൾ കോടതിയിലെത്തിയിരിക്കുകയാണ്. തന്നെ ബലാത്സംഗം ചെയ്തതിലല്ല വിദ്യാർത്ഥിനിക്ക് പരാതി കൂടുതലായുള്ളത്. മറിച്ച് പുരുഷ വേഷം കെട്ടി വഞ്ചിച്ചതിനാലാണത്രെ. ഒരു യഥാർത്ഥ പുരുഷനായിരുന്നു ഈ പ്രവൃത്തി നിർവഹിച്ചിരുന്നതെങ്കിൽ പ്രസ്തുത വിദ്യാർത്ഥിനി കേസിനും കൂട്ടത്തിനുമൊന്നും പോവില്ലായിരുന്നുവെന്നാണ് അവരുടെ വാദഗതികൾ വ്യക്തമാക്കുന്നത്.

ഗെയ്‌ലെ ന്യൂലാൻഡ് എന്ന 25കാരിക്കെതിരെയാണ് പുരുഷവേഷം കെട്ടി തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നിരിക്കുന്നത്.ഫേസ്‌ബുക്കിലൂടെ പുരുഷൻ ചമഞ്ഞ ഇവർ മറ്റൊരു വിദ്യാർത്ഥിനിയെ വളച്ചെടുക്കുകയും കൃത്രിമ ലൈംഗികാവയവത്തിന്റെ സഹായത്താൽ അവളെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് കേസ്.കൈ ഫോർട്യൂൺ എന്ന പേരിലാണ് ന്യൂലാൻഡ് മറ്റെ വിദ്യാർത്ഥിനിയുമായി അടുപ്പം സ്ഥാപിച്ചത്. ചെസ്റ്ററിലെയും ചെഷറിലെയും ഹോട്ടലുകളിൽ വച്ചായിരുന്നു ഇവർ ലൈംഗികമായി ബന്ധപ്പെട്ടത്.

ഒരു ആണാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തന്റെ നെഞ്ചും മറ്റും സജ്ജമാക്കാൻ ന്യൂലാൻഡ് ശ്രദ്ധിച്ചിരുന്നു. തന്റെ സ്ത്രീത്വം മറച്ച് വയ്ക്കാൻ അവർ വൂളൻ തൊപ്പിയും സ്വിംസ്യൂട്ടും ധരിക്കുകയും ചെയ്തിരുന്നു.എന്നാൽ തന്റെ ബോയ്ഫ്രണ്ട് സ്ത്രീയാണെന്നറിഞ്ഞ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞ നിമിഷത്തിൽ താൻ തകർന്നു പോയെന്നാണ് ഇതിന് ഇരയായ വിദ്യാർത്ഥിനി ഇന്നലെ ചെസ്റ്റർ ക്രൗൺ കോടതിയിൽ ഇന്നലെ ബോധിപ്പിച്ചിരിക്കുന്നത്.ഇരുവരും ചെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ്.വിചാരണയുടെ ഭാഗമായി വിദ്യാർത്ഥിനിയുടെ പ്രീറെക്കോർഡഡ് വീഡിയോ ഇന്റർവ്യൂ, സാക്ഷിമൊഴികൾ, തുടങ്ങിയവ കോടതിയിൽ പ്ലേ ചെയ്തിരുന്നു. ജഡ്ജിയായ റോഗർ ഡട്ടന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിദ്യാർത്ഥിനി വീഡിയോ ലിങ്കിൽ കൂടി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ഒരു മൂച്വൽ ഫ്രണ്ട് മുഖേന തനിക്ക് അറിയാമെന്ന് പറഞ്ഞ് 2011ൽ ന്യൂലാൻഡ് ഈ വിദ്യാർത്ഥിനിക്ക് ഫേസ്‌ബുക്കിലുടെ ഒരു റിക്വസ്റ്റ് അയക്കുകയായിരുന്നുവെന്ന് ഇന്നലെ കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. തുടർന്ന് അവരുടെ ബന്ധം വളരുകയായിരുന്നു. പല പ്രാവശ്യം വിദ്യാർത്ഥിനി നേരിൽ കാണാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ന്യൂലാൻഡ് ഒഴിഞ്ഞ് മാറുകയായിരുന്നു. ടെലിഫോൺ സംഭാഷണങ്ങൾക്കിടയിൽ പുരുഷനാണെന്ന് തോന്നിക്കാൻ വേണ്ടി ഉയർന്ന പിച്ചിലായിരുന്നു ന്യൂലാൻഡ് സംസാരിച്ചിരുന്നത്. 2013 ഫെബ്രുവരി 22നായിരുന്നു ഇരുവരുടെ ചെസ്റ്ററിലെ ഡനെ ഹോട്ടലിൽ വച്ച് ആദ്യമായി കണ്ടുമുട്ടിയത്. കണ്ണുകൾ മൂടുന്ന തരത്തിലുള്ള വസ്ത്രമാണ് അന്ന് ന്യൂലാൻഡ് ധരിച്ചിരുന്നത്.ഒരു അപകടത്തെ തുടർന്ന് സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടതിനാലാണ് താൻ ഇത്തരത്തിലുള്ള വസ്ത്രമണിയുന്നതെന്നായിരുന്നു ന്യൂലാൻഡ് ഇതിനെ ന്യായീകരിച്ചിരുന്നത്.

തുടർന്ന് കൃത്രിമ ലൈംഗിക അവയവം ഉപയോഗിച്ച് ന്യൂലാൻഡ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.വിദ്യാർത്ഥിനിയെ വഞ്ചിച്ചാണ് കൃത്രിമ ഉപകരണത്തിന്റെ സഹായത്താൽ ബലാത്സംഗം ചെയ്തതെന്നാണ് പെൺകുട്ടിയുടെ അഭിഭാഷകൻ വാദിച്ചത്.തുടർന്ന് ജൂൺ 30ന് വിദ്യാർത്ഥിനി തന്റെ ഫ്‌ലാറ്റിൽ വച്ച് വീണ്ടും ന്യൂലാൻഡുമായി ബന്ധപ്പെടുകയായിരുന്നു. ഇപ്രാവശ്യം സംശയം തോന്നിയ വിദ്യാർത്ഥിനി ന്യൂലാൻഡിന്റെ ബ്ലൈൻഡ്‌ഫോൾഡ് നീക്കുകയായിരുന്നു. 2013 ഫെബ്രുവരിക്കും ജൂണിനും ഇടയിൽ നടന്ന അഞ്ച് കൗണ്ട് ലൈംഗിക കുറ്റങ്ങൾ ന്യൂലാൻഡ് നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.കേസിന്റെ വിചാരണ തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP