Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

65-ാം വയസ്സിൽ രണ്ടുമാസം നേരത്തെ പ്രസവിച്ചത് നാലു കുട്ടികളെ ഒരുമിച്ച്; ജർമനിയിൽ സ്‌കൂൾ ടീച്ചർ ചരിത്രത്തിലേക്ക്

65-ാം വയസ്സിൽ രണ്ടുമാസം നേരത്തെ പ്രസവിച്ചത് നാലു കുട്ടികളെ ഒരുമിച്ച്; ജർമനിയിൽ സ്‌കൂൾ ടീച്ചർ ചരിത്രത്തിലേക്ക്

റ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകിയ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോർഡ് ഇനി അനെഗ്രെറ്റ് റുണിക്ക് എന്ന ജർമൻകാരിക്ക്. പ്രൈമറി സ്‌കൂൾ ടീച്ചറായ അനെഗ്രെറ്റ് 65-ാം വയസ്സിലാണ് നാലുകുട്ടികളെ പ്രസവിച്ചത്. രണ്ടരമാസം നേരത്തെയായിരുന്നു പ്രസവമെങ്കിലും കുട്ടികളെല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു.

അഞ്ചുമുതൽ 44 വയസ്സുവരെയുള്ള 13 കുട്ടികൾ അനെഗ്രെറ്റിനുണ്ട്. ഇപ്പോഴത്തെ നാലുപേർ ചേർന്നതോടെ മക്കളുട എണ്ണം 17 ആയി. അഞ്ച് ഭർത്താക്കന്മാരിൽനിന്നാണ് ഈ മക്കൾ സാമ്രാജ്യം അനെഗ്രെറ്റ് കെട്ടിപ്പടുത്തത്. തന്റെ ഏറ്റവും ഇളയ കുട്ടി സഹോദരനെ വേണമെന്ന് വാശിപിടിച്ചപ്പോഴാണ് വീണ്ടും ഗർഭിണിയാകുന്ന കാര്യം അവർ ആലോചിച്ചത്.

ഈ പ്രായത്തിൽ ഗർഭിണിയാകുന്നതിനെക്കുറിച്ച് അനെഗ്രെറ്റ് ചിന്തിച്ചപ്പോൾത്തന്നെ അതിനെതിരെ ശക്തമായ വിമർശനവും ഉയർന്നിരുന്നു. ഗർഭിണിയാകാനും കുട്ടികളെ വളർത്താനും പറ്റിയ പ്രായമല്ല ഇതെന്ന വിമർശനമായിരുന്നു ഉയർന്നത്. മറ്റൊരാളുടെ അണ്ഡമുപയോഗിച്ചാണ് അനെഗ്രെറ്റ് ഗർഭിണിയായത്. ഐവിഎഫ് രീതിയിൽ ഇങ്ങനെ ഗർഭിണിയാകുന്നത് ജർമനിയിൽ നിയമവിരുദ്ധമാകയാൽ, യുക്രൈയ്‌നിലായിരുന്നു ചികിത്സ.

വയറ്റിൽ വളരുന്നത് നാലുകുട്ടികളാണെന്നറിഞ്ഞപ്പോൾ അനെഗ്രെറ്റ് ആദ്യമൊന്ന് ഞെട്ടി. ആരോഗ്യമുള്ള കുട്ടികളെ മാത്രം തിരഞ്ഞെടുക്കാമെന്ന നിർദ്ദേശം ഗൈനക്കോളജിസ്റ്റ് മുന്നോട്ടുവച്ചെങ്കിലും അതിനവർ തയ്യാറായില്ല.കുട്ടികളുടെ ആരോഗ്യം മുൻനിർത്തി നേരത്തെതന്നെ സിസ്സേറിയനിലൂടെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. നാല് കുട്ടികളും രക്ഷപ്പെടാനുള്ള സാധ്യത വളരെ വലുതാണന്ന് ജർമൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ പ്രായത്തിൽ ഗർഭിണിയാകുന്നതിനെതിരെ ഉയർന്ന വിമർശനങ്ങളെ താൻ കാര്യമായെടുക്കുന്നില്ലെന്ന് അനെഗ്രെറ്റ് പറഞ്ഞു. കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയെന്നതാണ് തന്റെ ദൗത്യം. മറ്റുള്ളവർ എന്തുപറഞ്ഞാലും താൻ അത് കാര്യമാക്കുന്നില്ലെന്നും അനെഗ്രെറ്റ് പറഞ്ഞു.ഏഴ് പേരക്കുട്ടികളും അനെഗ്രെറ്റിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP