Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരെയും ഭയപ്പെടുത്തുന്ന ഗ്ലാസ് പാലം കൺമുമ്പിൽ പൊട്ടി വീണാലോ..? വാട്‌സ് ആപ്പിലെ താരമായ 3500 അടി ഉയരത്തിലെ ഗ്ലാസ് പാലത്തിന്റെ ഒരു ഭാഗം പൊളിഞ്ഞ ഭയപ്പെടുത്തുന്ന കാഴ്ച

ആരെയും ഭയപ്പെടുത്തുന്ന ഗ്ലാസ് പാലം കൺമുമ്പിൽ പൊട്ടി വീണാലോ..? വാട്‌സ് ആപ്പിലെ താരമായ 3500 അടി ഉയരത്തിലെ ഗ്ലാസ് പാലത്തിന്റെ ഒരു ഭാഗം പൊളിഞ്ഞ ഭയപ്പെടുത്തുന്ന കാഴ്ച

ബീജിങ്: 3500 ൽ അധികം അടി ഉയരത്തിലൂടെ ശ്യൂന്യാകാശത്തിലൂടെ നടക്കാൻ സാധിക്കുന്നതിലെ ഭയാശങ്കയാണ് ഈ ചൈനീസ് പാലത്തെ ഇത്രമേൽ പോപ്പുലർ ആക്കിയത്. രണ്ടാഴ്ചയ്ക്ക് മുൻപ് തുറന്ന ഈ പാലത്തിന്റെ കാഴ്ച ആവും ഈ ദിവസങ്ങളിൽ ലോകം മുഴുവൻ ഏറ്റവും അധികം ഷെയർ ചെയ്യപ്പെട്ട വാട്‌സ് ആപ്പ് വിശേഷം. നാം നടക്കുന്നത് ശ്യൂന്യാകാശത്തിലൂടെ ആണ് എന്ന തോന്നൽ ഉണ്ടാകുന്ന വിധം ക്രിസ്റ്റൽ ക്ലിയറായ പാലത്തിലൂടെ പലരും കടന്നും ഇരുന്നും നടക്കുന്ന കാഴ്ചയാണ് വാട്‌സ് ആപ്പിൽ പ്രസിദ്ധി നേടിയത്. എന്നാൽ അതേ പാലം നടപ്പുകാരുടെ മുൻപിൽ വച്ച് വിണ്ടു കീറിയാലോ? ഇന്നലെ സംഭവിച്ചത് അതാണ്

പാലം വിണ്ടു കീറുന്നത് കണ്ട് ഒരു സംഘം ചൈനീസ് വിനോദ സഞ്ചാരികൾ ഉച്ചത്തിൽ കരയുന്ന കാഴ്ചയാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കൂട്ടത്തിൽ പെട്ട ഒരു യുവതി ഇതിന്റെ ദൃശ്യങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയിലിട്ടതാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഗ്ലാസ് വിണ്ടുകീറുമ്പോൾ തന്റെ കാലിന് ചുവട്ടിൽ കുലുക്കമുണ്ടായെന്നാണ് ഇവർ വെളിപ്പെടുത്തിയതെന്നാണ് പീപ്പിൾസ് ഡെയിലി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള യുൻടായ് പർവതത്തിന്റെ താഴ് വരമുഖത്താണ് യു ഷേയ്പിലുള്ള ഈ പാലം നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ 20നായിരുന്നു ഇത് സന്ദർശകർക്കായി തുറന്ന് കൊടുത്തത്. പാലത്തിനുണ്ടായ തകരാറ് അധികൃതരർ സ്ഥിരീകരിക്കുകയും പാലം അറ്റകുറ്റ പണികൾക്കായി അടയ്ക്കുകയും ചെയ്തിരിക്കുകയാണ്.

പാലത്തിലെ 853 അടി നീളമുള്ള ഫ്‌ലാറ്റ് ഫോമിലൂടെ താൻ നടക്കുമ്പോൾ പാലത്തിലെ ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ടിരുന്നുവെന്നാണ് ഗ്ലാസിന്റെ പൊട്ടിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന യുവതി സാക്ഷ്യപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിലാണിവർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്തു കൊണ്ടാണിത് സംഭവിച്ചതെന്നറിയില്ലെന്നും ആ നിമിഷത്തിൽ എല്ലാവരും പേടിച്ച് കരഞ്ഞിരുന്നുവെന്നും യുവതി കുറിച്ചിരിക്കുന്നു. ഈ ചിത്രത്തിന് ലോകമാകമാനം വൻ പ്രചാമാണിപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

യുൻടായ് മൗണ്ടയ്ൻ സീനിക് സ്‌പോട്ടിന്റെ ഒരു വക്താവ് പാലത്തിനുണ്ടായ വിണ്ടു കീറൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനെ തുടർന്ന് പാലത്തിലെ വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഒരു ടൂറിസ്റ്റ് സ്റ്റെയിൻസ് സ്റ്റീൽ മഗ് പാലത്തിൽ ഇട്ടതിനെ തുടർന്നാണ് തകരാറ് സംഭവിച്ചിരിക്കുന്നതെന്നും വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് പാളികളുള്ള ഗ്ലാസിന്റെ ഒരു പാളിക്ക് മാത്രമാണ് തകരാറ് സംഭവിച്ചിട്ടുള്ളതെന്നും അതിനാൽ വിനോദ സഞ്ചാരികൾ സുരക്ഷിതരായിരുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.

ചൈനയിലെ ഒരാഴ്ച നീളുന്ന ദേശീയ ഒഴിവുകാലത്തിനിടെയാണ് സംഭവം നടന്നിരിക്കുന്നത്.ഈ സമയത്ത് 532 മില്യൺ പേരാണ് രാജ്യത്തുടനീളം സന്ദർശനം നടത്താറുള്ളത്. അതിനാൽ ഈ പാലം കാണാനും ഈ സമയത്ത് ധാരാളം പേരാണ് എത്തിയിരുന്നത്. 800 കിലോഗ്രാം വരെ താങ്ങാൻ ശേഷിയുള്ള പ്ലാറ്റ് ഫോമാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സമീപകാലത്തായി ഗ്ലാസ് കൊണ്ടുള്ള പാലങ്ങൾ ചൈനയിൽ ഹരമാവുകയാണ്. രാജ്യത്തെ വിവിധയിടങ്ങൽ ഇത്തരം പാലങ്ങൾ നിലവിൽ വന്ന് കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP